×
login
വാരഫലം

ജൂലൈ 31 മുതല്‍ ആഗസ്റ്റ് 6 വരെ

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

നയപരമായ സമീപനംകൊണ്ടു കാര്യസാധ്യതയുണ്ടാവും. പുതിയ കെട്ടിടത്തില്‍ താമസിക്കുവാന്‍ തുടങ്ങും. ഒൗദ്യോഗികമായ സ്ഥലംമാറ്റം ഉണ്ടാകും. വിവാഹസംബന്ധമായ കാര്യത്തില്‍ തീരുമാനം വൈകും. പൊതുവേദികളില്‍ ശോഭിക്കുവാന്‍ കഴിയും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

ദൂരയാത്രകളിലോ തീര്‍ത്ഥാടനങ്ങളിലോ ഭാഗഭാക്കാവും. സല്‍കര്‍മ്മാനുഷ്ഠാനങ്ങള്‍, ദാനശീലങ്ങള്‍, ക്ഷേത്രഭരണ സംബന്ധമായ ഇടപെടലുകള്‍ എന്നിവയുണ്ടാകും. സന്താനസൗഖ്യം അനുഭവപ്പെടും. ദാമ്പത്യജീവിതത്തില്‍ സംതൃപ്തി അനുഭവപ്പെടും. ഭൂമി സംബന്ധമായിട്ടുള്ളതല്ലാത്ത ബിസിനസ്സില്‍ സാമ്പത്തികലാഭം ഉണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

തൊഴില്‍പരമായ മാറ്റങ്ങളുണ്ടാകും. ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സ്‌നേഹബന്ധങ്ങള്‍ ദൃഢമാവുകയോ ജീവിതപങ്കാളിയെ കണ്ടെത്തുകയോ ചെയ്യും. വസ്തുവകകള്‍ വാങ്ങുന്നതിനോ ഗൃഹനിര്‍മാണത്തിനോ ശ്രമിച്ചുതുടങ്ങാവുന്നതാണ്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

അന്തസ്സും അഭിമാനവും വര്‍ധിക്കും. മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരിക്കും. പല കാര്യങ്ങളിലും അനാവശ്യ തടസ്സം നേരിടും. അവനവന്റെ പ്രവൃത്തി അവനവനുതന്നെ വിനയാകും. പിതൃസ്വത്ത് ലഭിക്കും. പ്രതീക്ഷിച്ച കേന്ദ്രങ്ങളില്‍നിന്ന് സഹായം ലഭിക്കില്ല.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

എല്ലാ കാര്യങ്ങളിലും അടുക്കും ചിട്ടയുമായി വര്‍ത്തിക്കും. സ്വയം തൊഴില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ധനലാഭമുണ്ടാകും. വിരോധികളെ സുഹൃത്തുക്കളായി മാറ്റും. ജോലിയില്‍ ഭാരക്കൂടുതലുണ്ടാകും. ഗൃഹത്തില്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകും. ഗുരുജനങ്ങളുടെ വിയോഗത്തില്‍ മനസ്സ് അസ്വസ്ഥമാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)


വിദ്യാഭ്യാസ കാര്യങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും.  എല്ലാ പ്രശ്‌നങ്ങളിലും ശരിക്ക് തീരുമാനമെടുക്കും. യാത്രകള്‍ വേണ്ടത്ര ഫലവത്താകുകയില്ല. രോഗികള്‍ക്ക് ആശ്വാസമനുഭവപ്പെടും. വാഹനാപകടത്തിന് സാധ്യതയുണ്ട്. ഗൃഹത്തില്‍ ആഡംബര വസ്തുക്കള്‍ വാങ്ങാനിടവരും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ജീവിതനിലവാരം മെച്ചപ്പെടും. ബിസിനസ്സില്‍ കൂടുതല്‍ സമയം ചെലവഴിക്കും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. വിദേശത്ത് വ്യാപാരത്തിലേര്‍പ്പെട്ടവര്‍ക്കും ഓണ്‍ലൈന്‍ ബിസിനസ്സുള്ളവര്‍ക്കും അനുകൂല സമയമാണ്. ഭാഗ്യാന്വേഷികള്‍ക്ക് ഈ കാലയളവില്‍ ലോട്ടറി അടിക്കാനിടയുണ്ട്.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

മാതുലസ്ഥാനത്തുള്ളവര്‍ക്ക് ദേഹാരിഷ്ടമുണ്ടാകും. കൂള്‍ബാര്‍,ബേക്കറി എന്നിവയില്‍ കച്ചവടം പുഷ്ടിപ്പെടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. ഭൂമിയോ വീടോ വാങ്ങിക്കും. പൊതുനന്മക്കായി പ്രവര്‍ത്തിക്കും. അടുത്ത ബന്ധത്തിലുള്ള മരണവാര്‍ത്ത കേള്‍ക്കാനിടവരും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

എല്ലാ പ്രശ്‌നങ്ങള്‍ക്കും നയതന്ത്രപൂര്‍വം പരിഹാരം കണ്ടെത്താന്‍ കഴിയും. സന്താനങ്ങളെക്കൊണ്ട് മനസ്സിന് വിഷമം വരുന്ന സംഗതികള്‍ നടന്നേക്കാം. വീട്ടില്‍ പൂജാദികര്‍മ്മങ്ങള്‍ നടക്കാനിടയുണ്ട്. പൊതുവേ അന്തസ്സുയരുന്നതാണ്. യന്ത്രങ്ങളുമായി ബന്ധപ്പെട്ട വ്യാപാരങ്ങളില്‍ കൂടുതല്‍ നേട്ടമുണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

എല്ലാ രംഗങ്ങളിലും ഭാഗ്യത്തിന്റെ അകമ്പടിയോടെ വിജയം കൈവരിക്കും. വാടക, എഗ്രിമെന്റ് എന്നിവ സംബന്ധിച്ച് ചില വിഷമതകള്‍ ഉണ്ടായെന്ന്‌വരും. കമ്പ്യൂട്ടര്‍, ഹാര്‍ഡ്‌വെയര്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമാണ്. ഹൃദ്രോഗികള്‍ക്ക് രോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

സാമ്പത്തികമായും സാമൂഹികമായും പല നേട്ടങ്ങളുണ്ടാകും. മറ്റുള്ളവരുടെ പ്രശംസ നേടിയെടുക്കും. ആദായമുദ്ദേശിച്ച് ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും വിജയിക്കും. ദൂരയാത്രകള്‍ വേണ്ടിവരും. റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ഗൃഹം നവീകരിക്കുന്ന കാര്യങ്ങള്‍ക്കു തീരുമാനമുണ്ടാകും. പരീക്ഷകളില്‍ വിജയിക്കും. ഇന്റര്‍വ്യുകളില്‍ ശോഭിക്കുവാന്‍ കഴിയും. അശ്രദ്ധമൂലം കാലിനു പരിക്കുപറ്റാനിടയുണ്ട്. കഴിവുകള്‍ക്ക് അംഗീകാരം ലഭിക്കും. പുതിയ പഠനവിഷയങ്ങള്‍ കണ്ടെത്തുകയും അതില്‍ പഠനം തുടരുകയും ചെയ്യും.

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.