×
login
വാരഫലം

ആഗസ്റ്റ് 7 മുതല്‍ 13 വരെ

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ജീവിതരീതിയില്‍ ചില ചിട്ടകള്‍ വരുത്തും. സത്കര്‍മങ്ങള്‍ക്കായി പണം ചെലവഴിക്കും. മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കും. കുടുംബത്തില്‍ സുഖവും സമാധാനവും ഉണ്ടാകും. പൊതുവെ ആനന്ദവും അഭിവൃദ്ധിയും അനുഭവപ്പെടും. അധികാര ശക്തി വര്‍ധിക്കും. ഹോട്ടല്‍ ബിസിനസില്‍ ഏര്‍പ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

സാമ്പത്തികനിലയും അന്തസ്സും നിലനിര്‍ത്തുന്നതിനും ഉയര്‍ത്തുന്നതിനും ശ്രമം നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്യും. ഉള്ള തൊഴിലിന്  പുറമെ മറ്റൊരു ഉത്തരവാദിത്വം കൂടി ഏറ്റെടുക്കേണ്ടി വരും. പല കാര്യങ്ങളിലും പിടിവാശി ദോഷം ചെയ്യുന്നതാണ്. കാര്‍ഷികാദായം ലഭിക്കും. വ്യവഹാരാദികളില്‍ വിജയം വരിക്കും.  

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

യുവജനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് കാലതാമസം വരും. പിതൃസ്വത്തിനെച്ചൊല്ലി കുടുംബത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാനിടയുണ്ട്. സിനിമ, കല എന്നിവയില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡുകകളൊ പ്രശംസകളൊ ലഭിക്കാനിടയുണ്ട്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂലസമയമാണ്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ഗുരുജനങ്ങളുടെ അഭിപ്രായത്തെ വകവയ്ക്കാതെ ചെന്നിറങ്ങുന്ന കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം. ധനനഷ്ടം സംഭവിക്കും. ബന്ധുജനങ്ങളുടെ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. കുടുംബസൗഖ്യം കുറയും. മനസ്സിനെ അസ്വസ്ഥമാകുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടയുണ്ട്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

മറ്റുള്ളവരുടെ ആദരവ് കൈപ്പറ്റും. വ്യാപാരത്തില്‍ മികച്ച വിജയം നേടും. നൂതന ഗൃഹനിര്‍മാണത്തിന് തുടക്കം കുറിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. തങ്ങളുടെ അധീനതയില്‍ ഉള്ള വസ്തുക്കളില്‍ മറ്റുള്ളവര്‍ അധികാരം സ്ഥാപിക്കും. അനാവശ്യമായ യാത്രകള്‍ ചെയ്യേണ്ടി വരും.  

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

പലവിധ സുഖഭോഗങ്ങള്‍ അനുഭവിക്കാനിടവരും. കൂട്ടുകുടുംബമായി താമസിക്കുന്നവര്‍ക്ക് ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കും. വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് ധനാഗമമുണ്ടാകും. മാതൃസ്വത്ത് ലഭിക്കും.


തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

പണപരമായി സാമാന്യം ഉയര്‍ച്ച അനുഭവപ്പെടും. എല്ലാ തൊഴിലുകളില്‍നിന്നും കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച അനുഭവപ്പെടും. വാഹനങ്ങളില്‍ നിന്ന് നല്ല വരുമാനം ഉണ്ടാകാനിടയുണ്ട്.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

സാഹിത്യപരമായോ രാഷ്ട്രീയമായോ വാദപ്രതിവാദത്തിലേര്‍പ്പെടാനുള്ള പ്രവണതയുണ്ടാകും. ചെറുയാത്രകള്‍ സുഖകരമായി ഭവിക്കും. സന്താനങ്ങള്‍ മുഖേന ധനാഗമമുണ്ടാകുന്നതാണ്. മാതാവിന് ശ്രേയസ്സ് വര്‍ധിക്കും. പുതിയ കാര്യങ്ങള്‍ പഠിക്കുന്നതിനുവേണ്ടി വളരെയധികം പ്രയത്‌നിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

വ്യാപാരരംഗത്ത് പ്രതീക്ഷിക്കാത്ത ചില സംഭവവികാസങ്ങള്‍ ഉണ്ടായേക്കും. ഭാര്യയുടെ വീട്ടുകാരുമായി സ്വത്തുതര്‍ക്കങ്ങളുണ്ടായേക്കാം. വീട്ടില്‍ ചില ദൈവിക കര്‍മങ്ങള്‍ നടത്താനിടയുണ്ട്. അവനവന്‍ ഏര്‍പ്പെടുന്ന കാര്യങ്ങള്‍ വിജയം കൈവരിക്കും. ഭര്‍ത്താവിന്റെ ജോലിക്ക് ചില പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

വ്യാപാരസംബന്ധമായ കാര്യങ്ങളില്‍ സര്‍ക്കാര്‍  ഇടപെടല്‍ ഉണ്ടാകും. അവനവന്‍ ചെയ്ത സത്കര്‍മങ്ങളുടെ ഫലമനുഭവിക്കും. വിവിധ സ്ഥലങ്ങളില്‍ ധനാഗമം ഉണ്ടാകും. ഭൂമി, വാഹനങ്ങള്‍ മുതലായവ അധീനതയില്‍ വന്നുചേരും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ഉദ്ദിഷ്ടകാര്യങ്ങള്‍ സാധ്യമാകും. ആത്മവിശ്വാസം  വര്‍ധിക്കും. വീട് പണിയിലും മറ്റും വേണ്ടത്ര പുരോഗതിയുണ്ടാവില്ല. കരാര്‍ ജോലി ഏറ്റെടുക്കുന്നവര്‍ക്ക് വലിയ ഗുണമുണ്ടാകില്ല. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. കുടുംബത്തില്‍ ഐശ്വര്യവും മനസ്സമാധാനവും നിലനില്‍ക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

വീടുസംബന്ധമായ എല്ലാ കാര്യങ്ങളിലും പുരോഗതിയുണ്ടാകും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. ഷെയറുകളില്‍ നിന്നുള്ള വരുമാനം വര്‍ധിക്കും. ഉന്നതരായ വ്യക്തികളില്‍നിന്ന് സഹായസഹകരണങ്ങള്‍ ലഭിക്കും. രക്തസമ്മര്‍ദ്ദമുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്.

 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.