×
login
വാരഫലം (ഒക്‌ടോബര്‍ 23 മുതല്‍ 29 വരെ)

ഒക്‌ടോബര്‍ 23 മുതല്‍ 29 വരെ

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ആവശ്യമില്ലാത്ത കാര്യങ്ങളിലിടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. മേലധികാരികളെ അനുസരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ക്രയവിക്രയങ്ങള്‍ തൃപ്തികരമായിരിക്കില്ല. ഔദ്യോഗിക രംഗത്ത് പ്രതിസന്ധികള്‍ നേരിടും. പാഴ്‌ച്ചെലവുകള്‍ വര്‍ധിക്കും. എല്ലാ കാര്യങ്ങളിലും സാവകാശം പാലിക്കുന്നത് നല്ലതാണ്.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

പിതാവിന്റെ അസുഖത്തിന് കുറവ് അനുഭവപ്പെടും. സര്‍ക്കാരില്‍നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ക്ക് കാലതാമസം നേരിടും. വിദ്യാര്‍ത്ഥികള്‍ മെച്ചപ്പെട്ട വിജയം കരസ്ഥമാക്കും. വാഹനം, ഭൂമി എന്നിവ അധീനതയില്‍ വന്നുചേരും. പ്രേമകാര്യങ്ങളില്‍ പരാജയം സംഭവിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

ആരോഗ്യവും ശരീരസുഖവും അനുഭവപ്പെടും. പ്രവര്‍ത്തനവിജയം, സാമ്പത്തിക അഭിവൃദ്ധി, മനഃസ്വസ്ഥത, കുടുംബസമാധാനം, ഐശ്വര്യം എന്നിവ അനുഭവപ്പെടും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹകരണം, സന്തോഷം ഇവയും സൂചിപ്പിക്കപ്പെടുന്നു. സ്വന്തം നിലവാരത്തെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും തികച്ചും ബോധവാനായിരിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

സന്താനങ്ങള്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. വ്യവസായം, കായികം എന്നീ മേഖലകളിലുള്ളവര്‍ക്ക് വരുമാനം കുറയും. വളരെയധികം നഷ്ടസാധ്യതകള്‍ കാണുന്നു. കടബാധ്യതയെച്ചൊല്ലി ചില തര്‍ക്കങ്ങള്‍ ഉണ്ടായെന്ന് വരും. പകര്‍ച്ചവ്യാധി വരാതെ ശ്രദ്ധിക്കണം.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന കേസുകള്‍ അനുകൂലമായിത്തീരും. അധ്യാപകജോലി ചെയ്യുന്നവര്‍ക്ക് സ്ഥലംമാറ്റം ഉണ്ടാകും. സത്കര്‍മങ്ങള്‍ക്കായി പണം  ചെലവഴിക്കും. വീട് വിട്ടുനില്‍ക്കേണ്ട സാഹചര്യമുണ്ടാകും. ഭാവികാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് മനസ്സ് വിഷമിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

സാമ്പത്തികാഭിവൃദ്ധിയും കുടുംബസുഖവും അനുഭവപ്പെടും. ആലോചനയിലിരുന്ന വിവാഹം നടക്കും. സ്ഥാനമാനങ്ങളും ജനപ്രീതിയും വര്‍ധിക്കും. സന്താനസുഖം അനുഭവപ്പെടും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായസഹകരണങ്ങള്‍ ലഭിക്കും.


തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

കുടുംബത്തില്‍നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. വരുമാനം വര്‍ധിക്കുമെങ്കിലും ഭാരിച്ച ചെലവുകളും വന്നുചേരും. ഷെയറുകളില്‍നിന്നുള്ള വരുമാനം കുറയും. എല്ലാ കാര്യങ്ങളിലും ദൈവാനുകൂല്യമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്ന പദവിയലങ്കരിക്കാന്‍ സന്ദര്‍ഭമുണ്ടാകുന്നതും അവര്‍ കൂടുതല്‍ അധികാരം കൈക്കൊള്ളേണ്ടിയും വരുന്നതാണ്. വ്യാപാര വ്യവസായാദികളില്‍ നല്ല പുരോഗതി കാണപ്പെടുന്നതാണ്. വിദേശയാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. പ്രവര്‍ത്തനരംഗത്ത് ഭാഗ്യം തെളിയും. സ്ത്രീജനങ്ങള്‍ മുഖേന പണം ലഭിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

വിലപ്പെട്ട സമ്മാനങ്ങളോ പ്രശംസാപത്രങ്ങളോ ലഭിക്കാനിടയുണ്ട്. തൊഴില്‍രഹിതര്‍ക്ക് ജോലിയില്‍  പ്രവേശിക്കാനവസരമുണ്ടാകും. വിദേശയാത്രക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ജോലിയില്‍നിന്നും വ്യവസായത്തില്‍നിന്നും കൂടുതല്‍ വരുമാനമുണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,  അവിട്ടം (1/2)

കടബാധ്യതകള്‍ തീര്‍ക്കും. സ്ത്രീകള്‍ മുഖേന സൗഖ്യമനുഭവിക്കും. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷനോടുകൂടിയുള്ള സ്ഥലംമാറ്റം കിട്ടാനിടയുണ്ട്. ജോലിയില്‍ ചില മാറ്റങ്ങളുണ്ടാകും. ഏത് കാര്യത്തിലും തടസ്സങ്ങള്‍ വരാനിടയുണ്ട്. ഗുരുജനങ്ങളുടെ വിയോഗം മനസ്സിനെ അസ്വസ്ഥമാക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  പൂരുരുട്ടാതി (3/4)

യാത്രക്കിടയില്‍ നധനഷ്ടം സംഭവിക്കാനിടയുണ്ട്. വിദ്യാതടസ്സം അനുഭവപ്പെടും. സ്ഥാവരവസ്തുക്കളുടെ ലാഭമുണ്ടാകും. പുതിയ സംരംഭങ്ങള്‍ക്ക് അനുകൂലമായ കാലമല്ല. എല്ലാവരുടേയും സ്‌നേഹാദരങ്ങള്‍ക്കു പാത്രമാവുകയും അധികൃതരുടെ പ്രീതിയും സര്‍ക്കാരില്‍നിന്നു ബഹുമതികളും ലഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

സാമ്പത്തിക കാര്യങ്ങള്‍ മൂലം ബന്ധുക്കളുമായി ശത്രുതയുണ്ടാകുവാനിടയുണ്ട്. എന്നാല്‍ കര്‍മരംഗത്ത് ഉയര്‍ച്ചയും സാമ്പത്തികാഭിവൃദ്ധിയും അനുഭവപ്പെടും. സന്താനസുഖം അനുഭവപ്പെടും. ആരോഗ്യവും മനഃസുഖവും വര്‍ധിക്കും. ഏറ്റെടുക്കുന്ന സംരംഭങ്ങള്‍ അഭിവൃദ്ധിപ്പെടും.

പി.കെ. സദാശിവന്‍പിള്ള (8086413835)

  comment

  LATEST NEWS


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്


  തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്നും 17 ഫയലുകള്‍ കാണാനില്ല; എല്ലാ ഫയലുകളും അപ്രത്യക്ഷമായത് ആര്യാ രാജേന്ദ്രന്‍ ചുമതലയേറ്റ ശേഷം


  മയക്കമരുന്ന് കടത്തില്‍ ആഗോള മാഫിയയെ പിടിക്കണം; വന്‍മത്സ്യങ്ങള്‍ക്ക് പിന്നാലെ പോകാനും നിര്‍മ്മല സീതാരാമന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.