×
login
വാരഫലം - ഫെബ്രുവരി 14 മുതല്‍ 21 വരെ

സ്വന്തം പിഴവുകള്‍ നിമിത്തം അനുഭവയോഗത്തിന് കുറവുണ്ടാകും. വിവാദവിഷയങ്ങളില്‍ നിന്നും യുക്തിപൂര്‍വം മാറിനില്‍ക്കേണ്ടതാണ്. ധനപരമായ ക്രയവിക്രയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

മേടക്കൂറ്: അശ്വതി, ഭരണി,  

കാര്‍ത്തിക (1/4)

ബന്ധുജനങ്ങളുടെ അഭിവൃദ്ധിക്കായി പ്രയത്‌നിക്കും. ജീവിത സാഹചര്യങ്ങള്‍ അനുകൂലമാവും. വിശിഷ്ട വസ്തുക്കളില്‍ ആസക്തിയുണ്ടാവും.

 

ഇടവക്കൂറ്: കാര്‍ത്തിക (3/4),  

രോഹിണി, മകയിരം (1/2)

സ്വന്തം പിഴവുകള്‍ നിമിത്തം അനുഭവയോഗത്തിന് കുറവുണ്ടാകും. വിവാദവിഷയങ്ങളില്‍ നിന്നും യുക്തിപൂര്‍വം മാറിനില്‍ക്കേണ്ടതാണ്. ധനപരമായ ക്രയവിക്രയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

 

മിഥുനക്കൂറ്: മകയിരം (1/2),  

തിരുവാതിര, പുണര്‍തം (3/4)

തൊഴില്‍രംഗത്ത് സ്ഥാനമാനങ്ങളും ഉന്നതിയും ലഭ്യമാവും. മുന്‍കൂട്ടിയുള്ള പല തീരുമാനങ്ങളും മാറ്റിവയ്ക്കപ്പെടും. ശത്രുജന്യമായ ഉപദ്രവങ്ങള്‍ക്ക് ശമനമുണ്ടാവും. നിയമപോരാട്ടങ്ങളെ നേരിടേണ്ടതായി വരും.

 

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4),  

പൂയം, ആയില്യം

വരവു ചെലവുകള്‍ ഏകീകരിക്കപ്പെടും. ഭാഗ്യാനുഭവങ്ങള്‍ ലഭ്യമാവും. ആരോഗ്യസ്ഥിതി കൂടുതല്‍ മെച്ചപ്പെടും. സാമൂഹിക രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിനും മാനഹാനിക്കും അവസരമുണ്ട്.

 

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

നൂതനബന്ധങ്ങളിലൂടെ ആത്മസംതൃപ്തി കണ്ടെത്തും. തീരുമാനിച്ചുറച്ച വിവാഹം പരപ്രേരണയാല്‍  മുടങ്ങുവാന്‍ സാധ്യതയുണ്ട്. സന്താനങ്ങള്‍ക്കായുള്ള പരിശ്രമങ്ങള്‍ സഫലീകൃതമാവും.  

 

കന്നിക്കൂറ്: ഉത്രം (3/4), അത്തം,  

ചിത്തിര (1/2)

പുതിയ ബിസിനസുകള്‍ ദൂരദേശത്ത് തുടങ്ങുവാന്‍ അവസരം സിദ്ധിക്കും. മോഷ്ടാക്കളുടെ ശല്യത്തിന് സാധ്യതയുണ്ട്. പ്രതിബന്ധങ്ങളെ അതിജീവിക്കുവാന്‍ ബാഹ്യസഹായം ലഭ്യമാവും.

 

തുലാക്കൂറ്: ചിത്തിര (1/2), ചോതി,  

വിശാഖം (3/4)

കുടുംബബന്ധങ്ങളില്‍ അന്തഃഛിദ്രത്തിന് സാധ്യതയുണ്ട്. പിതൃസ്ഥാനീയരുടെ വേര്‍പാടുനിമിത്തം മനോദുഃഖത്തിന് സാധ്യത കാണുന്നു.  വിവാഹത്തിന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ആഗ്രഹം സാധിച്ചുകിട്ടുന്നതാണ്.

 

വൃശ്ചികക്കൂറ്: വിശാഖം (1/4),  

അനിഴം, തൃക്കേട്ട

വ്യവഹാര നടത്തിപ്പുകളില്‍ വിജയം സിദ്ധിക്കും.  തൊഴില്‍രംഗത്ത് കൂടുതല്‍ അംഗീകാരം ലഭ്യമാവും. തടയപ്പെട്ട സാമ്പത്തിക നേട്ടങ്ങള്‍ അനായാസേന ലഭ്യമാവും.

 

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ജീവിതമാര്‍ഗ്ഗത്തിന് കൂടുതല്‍ പരിശ്രമം വേണ്ടിവരും. വാഹന ഇടപാടുകളില്‍ ധനലാഭം സിദ്ധിക്കും. നൂതന വാസസ്ഥാനം ലഭ്യമാവും. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

 

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ശത്രുത പുലര്‍ത്തിയിരുന്നവര്‍ മിത്രങ്ങളായി ഭവിക്കും. ഈശ്വരീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. സന്താനങ്ങള്‍ ഉന്നതിയെ പ്രാപിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  

 

പൂരുരുട്ടാതി (3/4)

മതപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. വിവാദവിഷയങ്ങളുമായി ബന്ധപ്പെട്ട് മാനസിക വ്യഥ അനുഭവിക്കും. കുടുംബത്തില്‍ മംഗല്യയോഗം ഉണ്ട്.

 

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

കൃഷിഭൂമി വാങ്ങാനും, നാല്‍ക്കാലി സമ്പത്തുകള്‍ വര്‍ധിക്കുവാനും സാധ്യത കാണുന്നു. ഔദ്യോഗിക മായ താമസസൗകര്യം ലഭ്യമാവും. കൈവശം സൂക്ഷിച്ചിരുന്ന പല രേഖകളും നഷ്ടമാവാന്‍ സാധ്യതയുണ്ട്. അനിഷ്ടകരമായ ദാമ്പത്യബന്ധങ്ങള്‍ വേര്‍പെട്ടു പോവാന്‍ അവസരം സിദ്ധിക്കും.

 

  comment
  • Tags:

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.