×
login
വാരഫലം

ജനുവരി 23 മുതല്‍ 29 വരെ

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ജീവിത ദുഃഖങ്ങള്‍ക്ക് ശമനമുണ്ടാവും. കടം വീടും. നൂതന സംരംഭങ്ങളില്‍ വിജയിക്കും. സൗഹൃദങ്ങള്‍ ഉപകാരപ്പെടും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  മകയിരം (1/2)

സ്വപ്രയത്‌നത്താല്‍ പ്രതിസന്ധികളെ അതിജീവിക്കും. കോടതി നടപടികള്‍ അനുകൂലമാവും. ബന്ധുക്കള്‍ പലരും ശത്രുതാ മനോഭാവം പ്രകടിപ്പിക്കും. ഈശ്വരാധീനത്താല്‍ അപകടസാധ്യതകളെ അതിജീവിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  പുണര്‍തം (3/4)

സാംസ്‌കാരികവും കലാപരമായ സാധ്യതകളെയും ഉപയോഗപ്പെടുത്തും. ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. കുടുംബത്തില്‍ മംഗള കര്‍മങ്ങള്‍ക്ക് അവസരമുണ്ട്. പൊതുരംഗത്ത് വിജയിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ആരോഗ്യപരമായി കൂടുതല്‍ കരുത്തു നേടും. ജീവിത വിജയത്തിനായി നൂതന സംരംഭങ്ങള്‍ക്ക് തുടക്കമിടും. സന്താനങ്ങള്‍ മേല്‍ഗതിയെ പ്രാപിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. മാതൃകാപരമായ കുടുംബ ജീവിതം നയിക്കും. ഭാഗ്യാനുകൂല സാഹചര്യങ്ങളുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

സര്‍ക്കാര്‍ സംബന്ധമായി അനുകൂല സാഹചര്യങ്ങള്‍ വന്നുചേരും. ഈശ്വരീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഭാഗ്യ പരീക്ഷണങ്ങളില്‍ ശോഭിക്കും. ഒരു പൂര്‍വകാല സൗഹൃദം പുനഃരുജ്ജീവിപ്പിക്കും.


തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

മാതൃകുടുംബവുമായി ബന്ധപ്പെട്ട സമ്പത്തുക്കള്‍ ആനുപാതികമായി ലഭ്യമാവും. സൗഹൃദങ്ങള്‍ പലതും വിനയാവും. രാത്രിയാത്രകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. നൂതന സംരംഭങ്ങള്‍ ഇപ്പോള്‍ തുടങ്ങുന്നത് ബുദ്ധിയല്ല.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ഭൂസ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യാന്‍ അനുകൂല സമയമാണ്. ഉദരരോഗ സാധ്യതയുണ്ട്. പിതൃതുല്യരായവരുടെ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

പ്രവര്‍ത്തകര്‍ക്ക് അനുകൂല സാഹചര്യമാണ്.  നൂതന ഗൃഹനിര്‍മാണത്തിന് യോഗമുണ്ട്. ഈശ്വരാധീനം വര്‍ധിപ്പിക്കുന്ന ഉത്തമ കര്‍മങ്ങള്‍ അനുഷ്ഠിക്കണം.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം,  അവിട്ടം (1/2)

ആത്മവിശ്വാസം വര്‍ധിക്കും. വാക്കു പാലിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ അംഗീകാരം വന്നുചേരും. സന്താനങ്ങള്‍ക്ക് മേല്‍ഗതിയുണ്ടാവും.  

കുംഭക്കൂറ്: അവിട്ടം (1/2), ചതയം,  പൂരുരുട്ടാതി (3/4)

ആഡംബര ഭ്രമം വര്‍ധിക്കും. സന്താനങ്ങളുടെ ഉപരിപഠന സാധ്യത തുറന്ന് കിട്ടും. കിട്ടാക്കടങ്ങള്‍ ലഭ്യമാവും. ഭാഗ്യാനുഭവങ്ങള്‍ സിദ്ധിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനചലന സാധ്യതയുണ്ട്. വരവു ചെലവുകളില്‍ ക്രമീകരണം ആവശ്യമാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് ഈ വാരം ഗുണകരമല്ല.

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.