×
login
കാണാപ്പുറങ്ങളുടെ നക്ഷത്രം.... മൂലം നാളുകാരെക്കുറിച്ച്

ഏറ്റവും അടുത്ത കൂട്ടുകാര്‍ക്കോ ചിലപ്പോള്‍ വീട്ടുകാര്‍ക്കോ പോലും അവരുടെ മുഴു വ്യക്തിത്വം തെളിഞ്ഞു കിട്ടുകയില്ല. തന്നെയാരും ശരിക്കും മനസ്സിലാക്കുന്നില്ലല്ലോ എന്ന ഖേദം മൂലം നാളുകാര്‍ക്കുമുണ്ടായിരിക്കും.

ഒരു നേര്‍വരയുടെ ലാളിത്യമല്ല മൂലം നാളിനുള്ളത്. ഒരുപാട് യാഥാര്‍ത്ഥ്യങ്ങള്‍ മറഞ്ഞുകിടപ്പാണ്. ആ നക്ഷത്രത്തിന്റെ രഹസ്യങ്ങള്‍ ഇതുപോലൊരു ചെറുകുറിപ്പിലൊന്നും ഒതുങ്ങുകയുമില്ല.    

നക്ഷത്രദേവത നിരൃതിയാണ്. രാക്ഷസന്മാരുടെ ദൈവമെന്നാണ്  പുരാണങ്ങളിലെ വിവരണം. അസുരനാണോ ദേവനാണോ നിരൃതി എന്നതിനെക്കുറിച്ച് വ്യക്തതയില്ല. അഷ്ടദിക്പാലകന്മാരില്‍ ഒരാളാണ്. കന്നിമൂല എന്നുവിളിക്കപ്പെടുന്ന തെക്കുപടിഞ്ഞാറ് ദിക്കിന്റെ നാഥനാണ്.  'ഋതം' എന്നാല്‍ സത്യം എന്നര്‍ത്ഥം. സത്യമല്ലാത്തത് എന്തോ അതാണ് നിരൃതി. ആ വാക്കിന്റെ സാരമതാണ്. ഈ അസുരദേവനെ അധികമൊന്നും പുരാണങ്ങളില്‍ വര്‍ണിച്ചിട്ടില്ല. 

ചിലരുടെ പക്ഷത്തില്‍ പാലാഴി കടഞ്ഞപ്പോള്‍ പ്രത്യക്ഷപ്പെട്ട ജ്യേഷ്ഠയാണ് നിരൃതി. അധര്‍മന്‍ എന്നറിയപ്പെടുന്ന ദേവന്റെ ഭാര്യയാണ് നിരൃതിയെന്നും പറയപ്പെടുന്നുണ്ട്. ഇങ്ങനെ സ്വന്തം നക്ഷത്രദേവന്റെ അസ്മിത തന്നെ അവ്യക്തമാകയാല്‍ അതിന്റെ പ്രതിഫലനം മൂലം നാളുകാരിലും ഉണ്ടാവും. അവരെ സംബന്ധിച്ച പലകാര്യങ്ങളും എന്നും ഇതുപോലെ ആശയപരമായ അവ്യക്തതയുള്ളവയായിരിക്കും. 

ഏറ്റവും അടുത്ത കൂട്ടുകാര്‍ക്കോ ചിലപ്പോള്‍ വീട്ടുകാര്‍ക്കോ പോലും അവരുടെ മുഴു വ്യക്തിത്വം തെളിഞ്ഞു കിട്ടുകയില്ല. തന്നെയാരും ശരിക്കും മനസ്സിലാക്കുന്നില്ലല്ലോ എന്ന ഖേദം മൂലം നാളുകാര്‍ക്കുമുണ്ടായിരിക്കും.   ചുരുക്കത്തില്‍ കാണാപ്പുറങ്ങള്‍ വളരെയുള്ള നക്ഷത്രമാണ്. അതാണ് അവരുടെ ജനിതക രഹസ്യം. ജ്യോതിഷവിദ്യയുടെ ശില്പികള്‍ പൊതുവേ മനുഷ്യപക്ഷപാതികളാണ്.

നന്മതിന്മകളുടെ അനുപാതരമ്യത അവര്‍ കാത്തുസൂക്ഷിക്കും. നക്ഷത്ര ദേവതയുടെ കാര്യത്തില്‍ വന്നുപോയ ചില വീഴ്ചകള്‍/ ചില പരിമിതികള്‍ (അങ്ങനെ കരുതുന്നത് ശരിയാണോ എന്നറിയില്ല) മറ്റുതരത്തില്‍ നികത്തപ്പെടുന്നുണ്ട്. മൂലം നക്ഷത്രം ഉള്‍പ്പെടുന്നത് ദേവഗുരുവായ വ്യാഴത്തിന്റ മൂലത്രികോണരാശിയായ ധനുവിലാണ്. 

മേടം തൊട്ടെണ്ണിയാല്‍ അത് ഒമ്പതാം രാശിയായി വരുമല്ലോ. രാശിചക്രത്തിലെ  ഭാഗ്യരാശിയുമാണ് അങ്ങനെ നോക്കിയാല്‍ ധനുരാശി. നിരൃതിയുടെ പ്രഭാവം കാരണം മൂലം നാളുകാരുടെ ജീവിതത്തില്‍ എന്തെങ്കിലും ന്യൂനതകള്‍ അഥവാ   പരിമിതികള്‍ വരുമെങ്കില്‍ അത് ഭാഗ്യരാശിയായ ധനുവിലെ സ്ഥിതി കൊണ്ട് നിത്യമായി പരിഹരിക്കപ്പെടും. വല്ല രോഗത്താലും നീണ്ടകാലം ദുരിതമനുഭവിച്ചശേഷം പിന്നീട് രോഗമുക്തി വന്ന് പൂര്‍ണാരോഗ്യം  വീണ്ടെടുക്കും എന്ന ആശയം ഇവരെക്കുറിച്ച് ഗ്രന്ഥങ്ങളിലുണ്ട്. അതും ഇവിടെ ചേര്‍ത്തുവായിക്കാം. നിരൃതി മൂലം ഉണ്ടാകുന്ന ക്ലേശങ്ങള്‍ വ്യാഴത്തിന്റെ ദൈവാനുഗ്രഹത്താല്‍ പരിഹരിക്കപ്പെടുകയാണ്.  

ഒരു സൃഷ്ടി നക്ഷത്രം കൂടിയാണ് മൂലം. ജീവിതത്തിന്റെ സൃഷ്ട്യുന്മുഖത അവരില്‍ നിറയും. അസുരഗണം എന്ന വിഭാഗത്തില്‍ വരുന്ന ഒരു  നക്ഷത്രമാകയാല്‍ അസാധ്യം എന്ന് മറ്റുള്ളവര്‍ വിധിക്കുകയും ഭയന്ന് മാറി നില്‍ക്കുകയും ചെയ്യുന്ന കാര്യങ്ങള്‍  മൂലം നാളുകാര്‍ നേടിയെടുക്കുന്നു. തോറ്റു പിന്മാറാതെ അസാധ്യമായി ഒന്നുമില്ല എന്ന് സ്വജീവിതം കൊണ്ടവര്‍ തെളിയിക്കുന്നു...  

       എസ്. ശ്രീനിവാസ് അയ്യര്‍, അവനി പബ്ലിക്കേഷന്‍സ് (98460 23343)  

 

 

  comment

  LATEST NEWS


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.