×
login
സൂര്യദേവന്റെ ദിനവും പ്രദോഷവും ഒന്‍പതും പിന്നെ പ്രധാനമന്ത്രിയും ദീപം തെളിയിക്കലും

ദോഷത്തെ ഇല്ലാതാക്കുന്ന പ്രദോഷത്തില്‍ സൂര്യദേവന്റെ ദിനമായ ഞായറാഴച് ഏയ്ഞ്ജല്‍ നമ്പര്‍ ആയ 9ന്് വിളക്കുതെളിയിക്കുന്നതിന്റെ ഗുണഫലം ജ്യോതിശാസ്ത്ര പണ്ഡിതനും മാധ്യമ പ്രവര്‍ത്തകനുമായ സജി കുമാര്‍ കുഴിമറ്റം വിശദീകരിക്കുന്നു

നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിഏപ്രില്‍ 5ന് രാത്രി 9 മുതല്‍ 9 കൊറോണയെന്ന ഇരുട്ടില്‍ നിന്നു വെളിച്ചത്തിലേക്കു നയിക്കാന്‍ ഇന്ത്യയിലെ 136.9 കോടി ആളുകള്‍ 9 മിനുട്ട് നേരം ദീപം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണല്ലോ. ഈ ദിവസത്തിന് ഭാരതീയ ജ്യോതിഷത്തിലും പാശ്ചാത്യ സംഖ്യാശാസ്ത്രത്തിലും ഉള്ള പ്രാധാന്യം  പരിശോധിക്കാം.

ഏപ്രില്‍ 5 ഞായറാഴ്ചയാണ്. അത് സൂര്യദേവന്റെ ദിനമാണ് (രവിവാരം).

ചൈത്രമാസത്തിലെ ദ്വാദശി(32 നാഴിക 38 വിനാഴിക) കഴിഞ്ഞ് രാത്രിയില്‍ ത്രയോദശി തിഥി തുടങ്ങുന്ന ഈ സമയം പ്രദോഷമാണ്. പ്രദോഷമെന്ന വാക്കിന്റെ അര്‍ത്ഥംതന്നെ ദോഷത്തെ ഇല്ലാതാക്കുന്നത് എന്നാണ്. വിഷ്ണുവിന് ഏകാദശിയും ദേവിക്കു പൗര്‍ണമിയും പോലെ കാലകാലനായ മഹാദേവന്റെ പൂജക്ക് ഏറെ പ്രാധാന്യമുള്ളതാണ് പ്രദോഷം. പ്രദോഷ സന്ധ്യയില്‍ പാര്‍വതീദേവിയുടെ സാന്നിധ്യത്തില്‍ ശിവഭഗവാന്‍ താണ്ഡവമാടുമെന്നും അതുകാണാന്‍ സകലദേവന്മാരും കൈലാസത്തില്‍ സന്നിഹിതരാകുമെന്നുമാണ് വിശ്വാസം. ആയുരാരോഗ്യം, ദാരിദ്യദുഃഖശമനം, ഐശ്വര്യം, സല്‍ക്കീര്‍ത്തി എന്നിവയൊക്കെ പ്രദാനം ചെയ്യാന്‍ പ്രദോഷഭജനം പ്രാപ്തമാണ്. അന്നു നക്ഷത്രം പൂരമാണെന്നതും ശ്രദ്ധിക്കുക.പൂരം നക്ഷത്രം ശിവ, പാര്‍വതീ, ഗണപതി പ്രീതികരമാണ്.

ഭാരതീയ വിശ്വാസപ്രകാരം ഭൂമിക്ക് അക്ഷയോര്‍ജ്ജം പ്രദാനം ചെയ്യുന്നവനും മനുഷ്യന്റെ ബുദ്ധിയെ ഉത്തേജിപ്പിക്കുന്നവനും സൂര്യനാണ്. അതിനാല്‍ സൂര്യഭഗവാന്റെ പ്രസാദത്തിനുംഅതിലൂടെ നവഗ്രഹപ്രീതിയ്ക്കും ഇതു വഴിയൊരുക്കും. മാത്രമല്ല കൊറാണ ബാധയെ വിജയകരമായി മറികടക്കാനും സാമ്പത്തിക രംഗം പുഷ്ടമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഓരോരുത്തരുടേയും ബുദ്ധിയില്‍ തെളിയാനും ഈ 9 മിനുട്ട് നേരത്തെ ദീപം തെളിയിക്കല്‍ സഹായകമാകും.

ദീപത്തോടൊപ്പം ധൂമവും

ദീപം തെളിയിക്കുന്നതിനൊപ്പം സുഗന്ധദ്രവ്യങ്ങള്‍ പുകയ്ക്കുക എന്നതും നമ്മുടെ ശീലമാണ്. സുഗന്ധധൂമങ്ങള്‍.നിശ്ചയമായും അന്തരീക്ഷത്തിലെ വിഷാംശം അകറ്റും. അതിനാല്‍ ദീപം കൊളുത്തുന്നതിനൊപ്പം നമ്മള്‍ സാമ്പ്രാണി, അഷ്ടഗന്ധം, ദശാംഗം തുടങ്ങിയവ പുകയ്ക്കാം. ആയുര്‍വേദത്തില്‍ അപരാജിതധൂമം (ശുദ്ധിചെയ്ത ഗുല്‍ഗുലു, നാന്മുഖപ്പുല്ല്, വയമ്പ്, ചെഞ്ചല്യം, ആര്യവേപ്പില, എരിക്കിന്‍വേര്, അകില്‍, ദേവതാരം എന്നീ ഔഷധികള്‍ സമാസമം) കൊണ്ട് അണുനാശനം നടത്തുന്നത് ചികിത്സയുടെ ഭാഗവുമാണ്. എത്ര ശക്തമായ അണുക്കളേയും നശിപ്പിക്കാന്‍ തക്ക ശക്തമാണ് അപരാജിത ധൂമം.

9 എന്ന ഏയ്ഞ്ജല്‍ നമ്പര്‍

9 എന്നത് സംഖ്യാശാസ്ത്രപ്രകാരം സ്‌നേഹം, വിശ്വാസം, ഭൂതദയ (സഹജീവിസ്‌നേഹം), ജീവകാരുണ്യപ്രവര്‍ത്തനം, ആത്മീയ ഉണര്‍വ് എന്നിവയെയെല്ലാമാണ് പ്രതിനിധീകരിക്കുന്നത്. ഇത് മനുഷ്യന്റെ കര്‍മ്മഗതിയേയും സാര്‍വലൗകിക ആത്മീയനിയമങ്ങളേയും സൂചിപ്പിക്കുന്നു. വെളിച്ചത്തിന്റെ സംഖ്യയുമാണ് 9. പാശ്ചാത്യ ന്യൂമറോളജി (സംഖ്യാശാസ്ത്രം) സ്റ്റുകള്‍ 9നെ ഏയ്ഞ്ജല്‍ നമ്പര്‍ എന്നാണ് വിളിക്കുന്നത്. അവരുടെ അഭിപ്രായത്തില്‍ 9 എന്ന സംഖ്യ സൂചിപ്പിക്കുന്നത് ദൈവദത്തമായ ജീവനെയാണ്. അതായത് ജീവിതയാത്രയില്‍ നാം തനിച്ചല്ലെന്നും ദൈവീകമായ കൃപാകടാക്ഷം നമുക്കൊപ്പമുണ്ടെന്നുമാണ് ഈ സംഖ്യ നമ്മോടു പറയുന്നത്. അതുകൊണ്ടുതന്നെ അന്നു നാം ചെയ്യുന്ന കര്‍മ്മങ്ങള്‍ക്കും നടത്തുന്ന പ്രാര്‍ത്ഥനകള്‍ക്കും ദൈവാനുഗ്രഹവശാല്‍ വേഗം ഫലപ്രാപ്തിയുണ്ടാകും. ഈ ജീവിതം ദൈവാഭിമുഖമായി ജീവിച്ചുതീര്‍ക്കുക എന്നതാണ് ഏയ്ഞ്ജല്‍ നമ്പര്‍ മനുഷ്യരാശിക്കു നല്‍കുന്ന സന്ദേശം.

 

-സജി കുമാര്‍ കുഴിമറ്റം

 

  comment
  • Tags:

  LATEST NEWS


  അണക്കെട്ട് പഴയത്; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


  യുദ്ധത്തില്‍ മിസൈലിന്റെ ആദ്യരൂപം ഉപയോഗിച്ചത് കായംകുളം സൈന്യം, കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും കായംകുളം-ദേശിംഗനാട് സംയുക്ത സൈന്യം


  വി. മുരളീധരന്റെ ഇടപെടലില്‍ ജാമിയ മിലിയ വിദ്യാര്‍ഥിക്ക് എയിംസില്‍ വിദഗ്ധ ചികിത്സ; മനുഷ്യത്വപരമായ സമീപനവും ഇടപെടലും മറക്കാനാകില്ലെന്ന് സുഹൃത്തുക്കള്‍


  മിണ്ടാപ്രാണികളോട് കൊടുംക്രൂരത വീണ്ടും, കരിവള്ളൂരില്‍ പൂച്ചകളെ കഴുത്തറുത്ത് കൊന്നു


  മോദിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ വികസനയുഗം, കോണ്‍ഗ്രസ് ഭരണത്തില്‍ ജമ്മു കശ്മീര്‍ കല്ലേറുകാരുടെ കീഴില്‍: തരുണ്‍ ചുഗ്


  കണ്ണന് നിവേദ്യമര്‍പ്പിക്കാന്‍ ഇനി ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട് ഇല്ല; ഗുരുവായൂര്‍ മുഖ്യതന്ത്രി അന്തരിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.