×
login
വാരഫലം - സെപ്തംബര്‍ 13 മുതല്‍ 19 വരെ

സെപ്തംബര്‍ 13 മുതല്‍ 19 വരെ

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ആഗ്രഹസാഫല്യത്താല്‍ ആത്മനിര്‍വൃതിയുണ്ടാകും. പുത്രപൗ

ത്രാദികളുടെ ആഗമനം ആശ്വാസത്തിനു വഴിയൊരുക്കും. സല്‍ക്കീര്‍ത്തിയും സജ്ജനപ്രീതിയും ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധ വേണം.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  

മകയിരം (1/2)

പുതിയ തൊഴിലവസരങ്ങള്‍ വന്നുചേരും. വരവും ചെലവും തുല്യമായിരിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. ആത്മവിശ്വാസം വര്‍ധിക്കും. സല്‍ക്കര്‍മ്മങ്ങള്‍ക്കും പു

ണ്യ പ്രവൃത്തികള്‍ക്കുമായി പണം ചെലവഴിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,

പുണര്‍തം (3/4)

അവധിയെടുത്തു ഉപരിപഠനത്തിന്റെ ആവശ്യങ്ങള്‍ക്കായി ദൂരയാത്രകള്‍ വേണ്ടിവരും. സ്വയം നിക്ഷിപ്തമായ ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിച്ചാല്‍ അബദ്ധമാകും. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു സാരഥ്യസ്ഥാനം വഹിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം,  

ആയില്യം

വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകും. മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുവാന്‍ അവസരമുണ്ടാകും. ദേഹസുഖക്കുറവിനാല്‍ അവധിയെടുക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

സമീപവാസികളോടുള്ള സമീപനത്തില്‍ പരിധി നിശ്ചയിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല അവസരം വന്നുചേരും. സഹപ്രവര്‍ത്തകര്‍ അവധിയായതിനാ

ല്‍ ജോലിഭാരം വര്‍ധിക്കും. മേലധികാരിക്കു തൃപ്തിയാകും വിധത്തില്‍ പദ്ധതികള്‍ സമര്‍പ്പിക്കുവാന്‍ സാധിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

ഭരണ സംവിധാനത്തിലുള്ള അപാകതകള്‍ പരിഹരിക്കുവാന്‍ വിദഗ്ധ ഉപദേശം തേടും. ദുരഭിമാനം ഉപേക്ഷിച്ച് മാതാപിതാക്കള്‍ നി

ര്‍ദ്ദേശിക്കുന്ന വിധത്തില്‍ ജീവിക്കുവാന്‍ തയ്യാറാകും. പഠിച്ച വിഷയത്തിനോടനുബന്ധമായി ഉദ്യോഗത്തിന് നിയമാനുമതി ലഭിക്കും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി, വിശാഖം (3/4)

കുടുംബത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷം സംജാതമാകും. വിവേകശൂന്യമായ പ്രവര്‍ത്തനങ്ങളില്‍നിന്നും പി

ന്മാറുവാന്‍ ഉള്‍പ്രേരണയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അലസതയും ഉദാസീന മനോഭാവവും വര്‍ധിക്കും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്

തി നേടും. വീഴ്ചകളുണ്ടാതെ സൂക്ഷിക്കണം. മാതാപിതാക്കളുടെ അനുഗ്രഹത്തോടുകൂടി ചെയ്യുന്നതെല്ലാം വിജയിക്കും. ആത്മവിശ്വാസം വര്‍ധിക്കും. സല്‍ക്കര്‍മ്മങ്ങള്‍ക്കും പു

ണ്യപ്രവൃത്തികള്‍ക്കും പണം ചെലവഴിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

സന്താനങ്ങളുടെ സ്വഭാവ രൂപീകരണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പൂര്‍വ്വികര്‍ അനുവര്‍ത്തിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ പി

ന്തുടരുവാന്‍ ഉള്‍പ്രേണയുണ്ടാകും. ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം,  

അവിട്ടം (1/2)

അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച മേലധികാരിയോട് ആദരവു തോന്നും. ആസൂത്രിത പദ്ധതികളില്‍ അവിസ്മരണീയമായ നേട്ടം കൈവരിക്കും. മുന്‍കോപം നിയന്ത്രിക്കണം. സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം,  

പൂരുരുട്ടാതി(3/4)

വ്യവസ്ഥകളില്‍നിന്നും വ്യതിചലിക്കുന്ന ജോലിക്കാരെ പി

രിച്ചുവിടാന്‍ തയ്യാറാകും. രോഗവസ്ഥയില്‍ കഴിയുന്ന ബന്ധുവിന് സാമ്പത്തികസഹായം നല്‍കുവാനിടവരും. കൂടുതല്‍ സൗകര്യമുള്ള ഗൃഹം വാങ്ങുവാന്‍ അന്വേഷണം തുടങ്ങും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

ദമ്പതികള്‍ക്ക് ഒരുമിച്ച് താമസിക്കുവാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. പ്രവൃത്തി മേഖലകളില്‍നിന്നും സാമ്പത്തിക പു

രോഗതി കൈവരും. മുന്‍കോപം നിയന്ത്രിക്കണം. അവലംബിച്ച പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുവാന്‍ പരസഹായം തേടും.

 

 

  comment
  • Tags:

  LATEST NEWS


  കാഫിറുകള്‍ തോറ്റുവെന്ന് പാക് കമന്റേറ്റര്‍; ബാബറിന്റെ ആളുകള്‍ ഇന്ത്യയെ തകര്‍ത്തെന്ന് ടൈംസ് ഓഫ് ഇന്ത്യ; പാക് വിജയത്തില്‍ മതവത്കരണം രൂക്ഷം


  അണക്കെട്ട് പഴയത്; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


  യുദ്ധത്തില്‍ മിസൈലിന്റെ ആദ്യരൂപം ഉപയോഗിച്ചത് കായംകുളം സൈന്യം, കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും കായംകുളം-ദേശിംഗനാട് സംയുക്ത സൈന്യം


  വി. മുരളീധരന്റെ ഇടപെടലില്‍ ജാമിയ മിലിയ വിദ്യാര്‍ഥിക്ക് എയിംസില്‍ വിദഗ്ധ ചികിത്സ; മനുഷ്യത്വപരമായ സമീപനവും ഇടപെടലും മറക്കാനാകില്ലെന്ന് സുഹൃത്തുക്കള്‍


  മിണ്ടാപ്രാണികളോട് കൊടുംക്രൂരത വീണ്ടും, കരിവള്ളൂരില്‍ പൂച്ചകളെ കഴുത്തറുത്ത് കൊന്നു


  മോദിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ വികസനയുഗം, കോണ്‍ഗ്രസ് ഭരണത്തില്‍ ജമ്മു കശ്മീര്‍ കല്ലേറുകാരുടെ കീഴില്‍: തരുണ്‍ ചുഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.