ഫെബ്രുവരി 13 മുതല്‍ 19 വരെ
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 1/4
സ്വതന്ത്രമായി ജോലി ചെയ്യുന്നവര്‍ക്ക് ഈ മാസം നല്ല വരുമാനമുണ്ടാകും. ഭൂസ്വത്തുക്കള്‍ ക്രയവിക്രയങ്ങള്‍ നടത്തും. എല്ലാ കാര്യങ്ങളിലും വിജയവും നല്ല വരുമാനവും ഉണ്ടാകും. ആഡംബര വസ്തുക്കള്‍ വാങ്ങാന്‍ പണം ചെലവഴിക്കും. രോഗികള്‍ക്ക് ആശ്വാസം ലഭിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2
പുതിയ ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയോ ജോലിയില്‍ പ്രവേശിക്കുകയോ ചെയ്യും. വ്യാപാരാദി കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. അന്തസ്സും പ്രശസ്തിയും വര്‍ധിക്കുന്നതാണ്. പല കേന്ദ്രങ്ങളില്‍ നിന്നും പണം ലഭിക്കുന്നതാണ്.
മിഥുനക്കൂറ്: മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
പുണ്യകര്‍മങ്ങളില്‍ സംബന്ധിക്കും. ഭാര്യയുമായി ഭിന്നിച്ചു നില്‍ക്കേണ്ടി വരും. പ്രൊമോഷന്‍ ലഭിക്കും. വ്യവഹാരാദികളില്‍ വിജയമുണ്ടാകും. പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് പരിശ്രമിച്ചുകൊണ്ടിരിക്കും. വ്യാപാരങ്ങളില്‍നിന്ന് കൂടുതലാദായം ലഭിക്കുന്നതാണ്.
കര്‍ക്കടകക്കൂറ്: പുണര്‍തം 1/4, പൂയം, ആയില്യം
വീടിനായി പതിവിലധികം പണം ചെലവഴിക്കും. മാതാവിന്റെ അസുഖം വര്‍ധിക്കും. കൂടുതല്‍ അധ്വാനിക്കേണ്ടിവരും. വരുംവരായ്കകള്‍ ചിന്തിക്കാതെ പ്രവര്‍ത്തിക്കും. മനസ്സിന് അസ്വസ്ഥതയുണ്ടാകും. സുഹൃത്തുക്കളില്‍നിന്ന് ധനസഹായം ലഭിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 1/4
പ്രതികൂല പരിതസ്ഥിതികളില്‍ പോലും അന്തസ്സ് കാത്തുസൂക്ഷിക്കും. മംഗള കാര്യങ്ങളില്‍ പങ്കുകൊള്ളും. പിതൃസ്വത്ത് ലഭിക്കും. പഠനകാര്യങ്ങളില്‍ ശ്രദ്ധ കുറയും. ശത്രുക്കളുമായി സന്ധി ചെയ്യുന്നതുകൊണ്ട് ഗുണം ചെയ്യും. ദൈവാനുകൂല്യം നിമിത്തം എല്ലാ പ്രതിസന്ധികളും തരണം ചെയ്യാന്‍ കഴിയുന്നതാണ്.
കന്നിക്കൂറ്: ഉത്രം 3/4, അത്തം, ചിത്തിര 1/2
കലാപരമായി ഉയര്‍ച്ചയുണ്ടാകും. ഭൂമിയോ കെട്ടിടങ്ങളോ വാങ്ങാന്‍ സാധിക്കും. ഔദ്യോഗിക രംഗത്ത് ഉയര്‍ച്ചയുണ്ടാകും. ശാരീരിക മാനസിക ആനന്ദവും ചൈതന്യവും വര്‍ധിക്കും. പഴയ വീടുകള്‍ പുതുക്കിപ്പണിയും. മനസ്സിന് ഉന്മേഷവും കാര്യങ്ങളില്‍ പുരോഗതിയുമുണ്ടാകും.
തുലാക്കൂറ്: ചിത്തിര 1/2, ചോതി, വിശാഖം 3/4
അമ്മയുടെ സ്വത്ത് ഭാഗം വയ്ക്കാന്‍ ശ്രമിക്കും. ഭൂമിയോ വീടോ വാങ്ങിക്കും. ദേവീക്ഷേത്ര സന്ദര്‍ശനം സാധ്യമാകും. അനാവശ്യ ചെലവ് വര്‍ധിക്കും. പുതിയ ആശയങ്ങള്‍ ഉദയം ചെയ്യും. ദൂരയാത്രകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവരും.
വൃശ്ചികക്കൂറ്: വിശാഖം 1/4, അനിഴം, തൃക്കേട്ട
സഹപ്രവര്‍ത്തകരില്‍നിന്ന് സഹായമുണ്ടാകും. ജോലിഭാരം കൂടും. പ്രേമബന്ധങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് സ്ഥാനചലനമുണ്ടാകും. ഗൃഹനാഥനെ ഭീഷണിപ്പെടുത്തി ധനം അപഹരിക്കപ്പെടും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 1/4
ജനമധ്യത്തില്‍ മാന്യതയുണ്ടാകും. ക്രിമിനല്‍ വക്കീലന്മാര്‍ക്ക് വധഭീഷണി നേരിടാന്‍ സാധ്യതയുണ്ട്. ധൈര്യപൂര്‍വം മുന്നോട്ടു നീങ്ങിയാല്‍ എല്ലാ രംഗങ്ങളിലും വിജയിക്കും. ആഗ്രഹിക്കുന്ന വിധത്തില്‍ പദവിയും അംഗീകാരവും ലഭിക്കും.
മകരക്കൂറ്: ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
പഴക്കം ചെന്ന വ്യവഹാരങ്ങളില്‍ തീര്‍പ്പുണ്ടാകും. മറ്റുള്ളവര്‍ നിര്‍വഹിക്കേണ്ട ജോലികള്‍ സ്വയം ഏറ്റെടുത്ത് പൂര്‍ത്തിയാക്കും. ഗൃഹാന്തരീക്ഷം പൊതുവേ സുഖകരമായിരിക്കും. വ്യാപാരങ്ങളില്‍ വേണ്ടത്ര പുരോഗതിയുണ്ടാകില്ല. ഭൂമിയില്‍നിന്നുള്ള ആദായം കുറയും.
കുംഭക്കൂറ്: അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
ഉന്നതരായ വ്യക്തികളില്‍നിന്ന് പല സഹായങ്ങളും ലഭിക്കും. സന്താനങ്ങള്‍ക്ക് ചില്ലറ അസുഖങ്ങളുണ്ടാകും. ബാങ്ക് ബാലന്‍സില്‍ വര്‍ധനയുണ്ടാകും. കുടുംബത്തില്‍ ചില വിരുന്നുകളോ സദ്യകളോ ഏര്‍പ്പാട് ചെയ്യും.
മീനക്കൂറ്: പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
തൊഴില്‍രഹിതര്‍ക്ക് പുതിയ ജോലി ലഭിക്കും. കമ്പ്യൂട്ടര്‍ പഠനത്തില്‍ പുരോഗതിയും അതുമായി ബന്ധപ്പെട്ട ജോലിയും ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കും. ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. കുടുംബസമാധാനം കുറയും.
കര്‍ഷക മോര്‍ച്ചയുടെ സെക്രട്ടറിയേറ്റ് ധര്‍ണ നാളെ; കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി; പൂര്‍വവിദ്യാര്‍ത്ഥി ഗസ്റ്റ് ലക്ചറര്‍ ആയി; കള്ളി വെളിച്ചത്ത്; പിന്നില്‍ എസ്എഫ്‌ഐ എന്ന് ആരോപണം
വിദ്യാർത്ഥിനിയുടെ ആത്മഹത്യ: പ്രതിഷേധം ശക്തമാകുന്നു, കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു, ഹോസ്റ്റൽ ഒഴിയാൻ വിദ്യാർഥികൾക്ക് നിർദ്ദേശം
വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി
വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നക്ഷത്രപ്പത്ത്...
ഒമ്പതുഗ്രഹങ്ങള്...ഒമ്പതുകാര്യങ്ങള്...
സപ്തവാരങ്ങളെ ഭരിക്കുന്ന സപ്തഗ്രഹങ്ങള്‍
വാരഫലം (2023 ഏപ്രില്‍ 23 മുതല്‍ 29 വരെ)
പുണ്യം പെരുമതൂകുന്ന വൈശാഖം
സൂര്യ വിംശതി... സൂര്യവിശേഷങ്ങള്‍...