×
login
വാരഫലം (ഫെബ്രുവരി 7 മുതല്‍ 13 വരെ)

ഫെബ്രുവരി 7 മുതല്‍ 13 വരെ

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ദീര്‍ഘകാല നിക്ഷേപമെന്ന നിലയില്‍ ഭൂമി വാങ്ങും. സമാന മനസ്‌കരുമായുള്ള സംസര്‍ഗ്ഗത്താല്‍ ആശ്വാസമുണ്ടാകും. മകന്റെ പക്വതയുള്ള സമീപനത്തില്‍ അഭിമാനം തോന്നും. ആര്‍ഭാടങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

വിട്ടുവീഴ്ചാ മനോഭാവത്താല്‍ കുടുംബത്തില്‍ സമാധാനമുണ്ടാകും. ആശുപത്രി വാസം വേണ്ടിവരും. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കരുത്. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

പാരമ്പര്യ പ്രവൃത്തികളില്‍ നിന്നു സാമ്പത്തിക ലാഭം ലഭിച്ചു തുടങ്ങും. പരസ്പര വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ കൂട്ടു കച്ചവടത്തില്‍ നിന്നും പിന്മാറും. ആഗ്രഹ സാഫല്യത്തിനായി അശ്രാന്ത പരിശ്രമം വേണ്ടിവരും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

അര്‍ഹമായ പൂര്‍വിക സ്വത്ത് രേഖാമൂലം ലഭിക്കും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. ഏറ്റെടുത്ത പ്രവൃത്തികള്‍ അശ്രാന്ത പരിശ്രമത്താല്‍ പൂര്‍ത്തീകരിക്കും. അപര്യാപ്തതകള്‍ മനസ്സിലാക്കി  ജീവിക്കാന്‍ തയാറായ ജീവിത പങ്കാളിയോട് ആദരവ് തോന്നും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ആത്മവിശ്വാസം വര്‍ധിക്കും. അനാവശ്യമായി അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്. അര്‍ഹമായ സ്ഥാനക്കയറ്റം ലഭിക്കാന്‍ നിയമസഹായം തേടും. പ്രലോഭനങ്ങളില്‍ അകപ്പെടരുത്. സാമ്പത്തിക പുരോഗതിയുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

അന്യരുടെ വിഷമാവസ്ഥകള്‍ക്കു ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. പ്രവര്‍ത്തന മണ്ഡലങ്ങളില്‍ നിന്നും സാമ്പത്തിക നേട്ടം വര്‍ധിക്കും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

സമര്‍പ്പിച്ച പദ്ധതികള്‍ക്ക് അന്തിമ നിമിഷത്തില്‍ അംഗീകാരം ലഭിക്കും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ കഠിന പ്രയത്‌നത്തില്‍ ഏറെക്കുറെ സഫലമാകും. സമൂഹത്തിലെ ഉന്നതരുമായി സൗഹൃദത്തിലേര്‍പ്പെടാന്‍ അവസരമുണ്ടാകും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

നല്ലതു ചെയ്താലും വിപരീത പ്രതികരണങ്ങള്‍ വന്നു ചേരും. അനാവശ്യ ചിന്തകളും അബദ്ധ ധാരണകളും ഉപേക്ഷിക്കണം. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ആരോഗ്യം തൃപ്തികരമായിരിക്കും. അസൂയാലുക്കളുടെ കുപ്രചാരണങ്ങളാല്‍ മനോവിഷമമുണ്ടാകും. മത്സരങ്ങളില്‍ വിജയിക്കും. പാരമ്പര്യ പ്രവര്‍ത്തികളില്‍ താല്‍പ്പര്യം വര്‍ധിക്കും. പ്രണയബന്ധം സഫലമാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

വിട്ടുവീഴ്ചാ മനോഭാവത്താല്‍ ദാമ്പത്യ ഐക്യം ഉണ്ടാകും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍ തൃപ്തിയാകുംവിധം പൂര്‍ത്തീകരിക്കും. മാന്യമായ സംസാര ശൈലി സര്‍വാദരങ്ങള്‍ക്കും വഴിയൊരുക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

പ്രവര്‍ത്തനശൈലിയില്‍ കാലോചിത മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകും. ദാമ്പത്യ ബന്ധത്തില്‍ അനിഷ്ടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെടരുത്. ക്ഷമിക്കാനും സഹിക്കാനുമുള്ള കഴിവ് സര്‍വാദരങ്ങള്‍ക്കും വഴിയൊരുക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. അശ്രാന്ത പരിശ്രമത്താല്‍ പ്രതിസന്ധികള്‍ തരണം ചെയ്യും. പലപ്പോഴും മേലധികാരിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കാനിടവരും. കടം കൊടുത്ത സംഖ്യ ഏറെക്കുറെ തിരിച്ചുകിട്ടും.

  comment
  • Tags:

  LATEST NEWS


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല


  സിനിമാ അഭിനയമോഹവുമായി ജീവിക്കുന്നവരുടെ കഥയുമായി 'മോഹനേട്ടന്റെ സ്വപ്‌നങ്ങള്‍'; ശ്രദ്ധേയമാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.