ഫെബ്രുവരി 21 മുതല്‍ 27 വരെ
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
എതിര്‍പ്പുകള്‍ അതിജീവിക്കാന്‍ സാധിക്കും. ഊഹക്കച്ചവടത്തില്‍ നഷ്ടം സംഭവിക്കും. അമിത ആത്മവിശ്വാസം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. പുതിയ ഭരണച്ചുമതല ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാകും.
ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ആത്മവിശ്വാസത്തോടെ പുതിയ ചുമതലകള്‍ ഏറ്റെടുക്കും. സംസര്‍ഗ ഗുണത്താല്‍ സദ്ചിന്ത വര്‍ധിക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കും. ക്രയവിക്രയങ്ങളില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും.
മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
ആഗ്രഹങ്ങള്‍ സഫലമാകും. ബന്ധുസഹായമുണ്ടാകും. ശുഭാപ്തി വിശ്വാസം വര്‍ധിക്കുന്നതില്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ തയ്യാറാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ശുഭാപ്തി വിശ്വാസവും, കാര്യനിര്‍വഹണ ശേഷിയും വര്‍ധിക്കും. വിജ്ഞാനപ്രദമായ ചര്‍ച്ചകള്‍ നയിക്കും. പ്രവര്‍ത്തനക്ഷമത വര്‍ധിക്കുന്നതിനാല്‍ സാമ്പത്തിക നേട്ടമുണ്ടാകും. പുതിയ വ്യാപാരത്തിന് തുടക്കമിടും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
പുതിയ സംവിധാനം നടപ്പില്‍ വരുത്തും. ആത്മവിശ്വാസം വര്‍ധിക്കും. പുതിയ സ്നേഹബന്ധം ഉടലെടുക്കും. സമാന ചിന്താഗതിയുള്ളവരുമായി സംസര്‍ഗത്തിലേര്‍പ്പെടാന്‍ അവസരമുണ്ടാകും.
കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
ആരോഗ്യം തൃപ്തികരമായിരിക്കും. പുതിയ വ്യാപാരം തുടങ്ങാന്‍ വിദഗ്ധനിര്‍ദ്ദേശം തേടും. ശുഭാപ്തി വിശ്വാസക്കുറവിനാല്‍ സാഹസപ്രവൃത്തികളില്നിന്നും പിന്മാറും. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.
തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും, ദാമ്പത്യ ഐക്യവും ഉണ്ടാകും. സഹപാഠികളോടൊപ്പം ഉപരിപഠനത്തിന് അവസരം വന്നുചേരും. ആരോഗ്യം തൃപ്തികരമായിരിക്കും.
വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
അന്യരുടെ വിഷമാവസ്ഥകള്‍ക്കു ശാശ്വത പരിഹാരം നിര്‍ദ്ദേശിക്കും. പ്രവര്‍ത്തനക്ഷമത വര്‍ധിക്കുന്നതിനാല്‍ മറ്റു തൊഴിലവസരങ്ങള്‍ തേടും. വ്യാപാരം പുനരുദ്ധരിക്കും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
പക്വതയോടെ പ്രവര്‍ത്തിച്ചാല്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കും. പുതിയ പാഠ്യപദ്ധതിക്കു ചേരും. വാക്കുകളിലെ സത്യസന്ധതയും പ്രവൃത്തിയിലെ വിനയവും വിജയത്തിന് വഴിയൊരുക്കും.
മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
അന്യദേശയാത്രയ്ക്ക് അവസരമുണ്ടാകും. നിര്‍ത്തിവച്ച കര്‍മപദ്ധതികള്‍ പുനരാരംഭിക്കും. ഊഹക്കച്ചവടത്തില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാവുകയില്ല. തീരുമാനങ്ങളില്‍ ഔചിത്യമുണ്ടാകും.
കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
സഹോദരങ്ങളുമായി രമ്യതയിലെത്തും. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ സാധിക്കും. കടം കൊടുത്ത സംഖ്യ തിരിച്ചുകിട്ടും. വരവും ചെലവും തുല്യമായിരിക്കും. പുതിയ ഭരണച്ചുമതല ഏറ്റെടുക്കും.
മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
അവധി ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടിവരും. സാമ്പത്തികനേട്ടമുണ്ടാകും. ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യും. പ്രതിസന്ധികളെ അതിജീവിക്കാന്‍ സാധിക്കും.
ഫ്രഞ്ച് കോടീശ്വരന് ഒലിവര്‍ ദെസോ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു; അന്തരിച്ചത് റഫേല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ; അന്വേഷണം
പ്ലാസ്മ നല്കുന്നതില് രോഗവിമുക്തി നേടിയവരില്‍ വിമുഖത
മെഡിക്കല്‍ കോളേജില്‍ നവജാതശിശു മരിച്ചു: അനാസ്ഥയെന്ന് പരാതി
കേരള വികസനത്തിന് പാലാരിവട്ടം മോഡല്‍
പതിനായിരം ജന്‍ഔഷധി കേന്ദ്രങ്ങള്‍ തുറക്കും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി
'17 വര്‍ഷം കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടു വന്ന പാര്‍ട്ടി'; കേരള പീപ്പിള്‍സ് പാര്‍ട്ടിയെ ബിജെപിയില്‍ ലയിപ്പിച്ച് ദേവന്
മുഖ്യമന്ത്രി പിണറായിയെ ചോദ്യമുനയില്‍ നിര്‍ത്തി ആഭ്യന്തരമന്ത്രി; എന്തെങ്കിലും വിളിച്ചു പറഞ്ഞിട്ടു കാര്യമില്ല; സുതാര്യമായി മറുപടി പറയണമെന്ന് അമിത് ഷാ
'എല്‍ഡിഎഫ് വഞ്ചിച്ചു'; സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി വീണ്ടും എന്‍ഡിഎയില്‍
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാരഫലം - ഫെബ്രുവരി 14 മുതല്‍ 21 വരെ
വാരഫലം (ഫെബ്രുവരി 21 മുതല്‍ 27 വരെ)
നാളും നാളെകളും... പൂയം നാളിനെക്കുറിച്ച്
നാളും നാളെകളും... ആയില്യം നാളുകാരെക്കുറിച്ച്
നാളും നാളെകളും... മഹിതഭാവങ്ങളുടെ മകം
വാരഫലം (ഫെബ്രുവരി 7 മുതല്‍ 13 വരെ)