×
login
വാരഫലം (2023 മാര്‍ച്ച് 19 മുതല്‍25 വരെ)

2023 മാര്‍ച്ച് 19 മുതല്‍25 വരെ

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

പുതിയ വീടു പണിയും. പുതിയ വ്യാപാര ശ്രമങ്ങളില്‍ ഏര്‍പ്പെടും. എല്ലാ രംഗങ്ങളിലും പ്രശംസകള്‍ക്ക് പാത്രീഭൂതരാകും. മാസാന്ത്യം ആരോഗ്യദോഷമുണ്ടാകും. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. സന്താനങ്ങള്‍ മുഖേന സന്തോഷമുണ്ടാകും. ചെറുയാത്രകള്‍ നിശ്ചയിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

ഡോക്ടര്‍മാര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും. കടമെടുത്ത് കടം തീര്‍ക്കാന്‍ ശ്രമിക്കും. വരവില്‍ കവിഞ്ഞ ചെലവ് അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല സമയമാണ്. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തുക്കള്‍ തിരിച്ചുകിട്ടും. ഭാര്യയുടെ വക സ്വത്ത് അധീനതയില്‍ വന്നുചേരും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

നിരൂപകര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ശോഭനകാലമാണ്. രാജസമ്മാനം ലഭിക്കാനിടയുണ്ട്. ജോലിയില്‍ താഴ്ത്തപ്പെടാനുള്ള സാധ്യതയുണ്ട്. ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. സാമ്പത്തികനില തൃപ്തികരമായിരിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങും. ചിത്തകോപത്താലുള്ള രോഗമുള്ളവര്‍ ശ്രദ്ധിക്കുക.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

പൂര്‍വിക സ്വത്ത് ലഭിക്കും. തൊഴില്‍ പ്രശ്‌നം പരിഹരിക്കും. പ്രശസ്തിയും പണവും വര്‍ധിക്കും. ഓഹരി നിക്ഷേപത്തില്‍ നഷ്ടം വന്നേക്കും. ഉന്നതരായ വ്യക്തികളില്‍നിന്ന് പല സഹായങ്ങളും പ്രതീക്ഷിക്കാം. വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കും.

ചിങ്ങക്കൂറ്. മകം, പൂരം, ഉത്രം (1/4)

നല്ല വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍  കഴിയും. വീട്ടില്‍ അതിഥി സല്‍ക്കാരം നടത്തിയേക്കും. ഭൂമി വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കിയേക്കും. ശത്രുക്കളുടെ മേല്‍ വിജയം നേടാന്‍ കഴിയും. കുടുംബത്തില്‍ പൊതുവേ സ്വസ്ഥത അനുഭവപ്പെടും.  

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പു വച്ചേക്കും. വരുമാനത്തില്‍ വര്‍ധനയുണ്ടാകും. താല്‍ക്കാലിക നിയമനം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. കര്‍മരംഗത്ത് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കും.


തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ക്രയവിക്രയത്തിന് പറ്റിയ സമയമാണ്. അയല്‍ക്കാരുമായി സൗഹൃദത്തില്‍ വര്‍ത്തിക്കും. വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക നിയമനം ലഭിക്കും. പിതൃസ്വത്ത് ലഭിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ്സില്‍ നല്ല ആദായം കിട്ടും. സര്‍ക്കാര്‍ ആനുകൂല്യത്തിന് സാധ്യതയുണ്ട്. മന്ദഗതിയില്‍ നടന്ന തൊഴില്‍ശാലകള്‍ നല്ല നിലവാരത്തിലെത്തും. തീരുമാനിച്ച ചില കാര്യങ്ങളില്‍ തടസ്സം നേരിടും. സംഗീതാദികളില്‍ താല്‍പ്പര്യമുള്ളവര്‍ ശോഭിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

വാഹനങ്ങളില്‍ നിന്ന് വരുമാനമുണ്ടാകും. ബിസിനസ്സ് അഭിവൃദ്ധിപ്പെടും. ഒന്നിലധികം തുറകളില്‍നിന്ന് വരുമാനമുണ്ടാകും. പല തടസ്സങ്ങളും അതിജീവിച്ച് വിജയകരമായി മന്നേറും. ഉന്നതരായ വ്യക്തികളില്‍നിന്ന് പലവിധ സഹായങ്ങളും ഉണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

സര്‍ക്കാരില്‍നിന്ന് പലവിധ ഗുണങ്ങളുമുണ്ടാകും. ദൂരയാത്രകള്‍ നടത്തും. വ്യാപാരം അഭിവൃദ്ധിപ്പെടും. കുടുംബത്തില്‍ ശ്രേയസ്സ് വര്‍ധിക്കും. എഴുത്തുകുത്തുകള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. തീരുമാനമാകാതിരുന്ന പല കാര്യങ്ങളും തീരുമാനമാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

നാടകം, സിനിമ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. കൃഷിയില്‍ നഷ്ടം സംഭവിക്കും. ബിസിനസ്സില്‍നിന്ന് ആദായം ലഭിക്കും. കുടുംബത്തില്‍ സമാധാനമുണ്ടാകും. പണപരമായ പ്രയാസങ്ങള്‍ വരും. ഹൃദ്രോഗത്തിന് സാധ്യതയുണ്ട്.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

വക്കീലന്മാര്‍ക്കും ഡോക്ടര്‍മാര്‍ക്കും നല്ല സമയമാണ്. ഗൃഹാന്തരീക്ഷം സുഖകരമായിരിക്കും. മനോഗതിക്കനുസരിച്ച് പ്രവര്‍ത്തിക്കും. നല്ല അവസരങ്ങള്‍ പൂര്‍ണമായും വിനിയോഗിക്കും. മത്സരപരീക്ഷകളില്‍ വിജയിക്കും.

    comment
    • Tags:

    LATEST NEWS


    വാഹനം കടത്തിവിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; ബംഗളുരുവിൽ ടോള്‍ ഗേറ്റ് ജീവനക്കാരനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി


    നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന്; ബിനു അടിമാലിയുടെ ആരോഗ്യനിലയില്‍ പുരോഗതി


    വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് ലഹരി നല്‍കി പീഡിപ്പിച്ചു; പെൺകുട്ടിയെ കണ്ടെത്തിയത് താമരശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ നിന്നും, പ്രതി പിടിയില്‍


    ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരേ പോക്‌സോ കേസ് ഉണ്ടാകില്ല; ലൈംഗികാതിക്രമം നടത്തിയെന്ന ആദ്യ മൊഴി തിരുത്തി പ്രായപൂര്‍ത്തിയാകാത്ത ഗുസ്തി താരം


    അരിക്കൊമ്പന്‍ ഇനി മുണ്ടന്‍തുറെ കടുവ സങ്കേതത്തില്‍ വിഹരിക്കും; ചികിത്സ നല്‍കി ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തി കൊമ്പനെ തുറന്നുവിട്ടു


    സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.