2023 ജനുവരി 2 മുതല്‍ 8 വരെ
മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക 1/4
ബിസിനസ് അഭിവൃദ്ധിപ്പെടും. ബാങ്കിലോ ധനകാര്യ സ്ഥാപനങ്ങളിലോ ജോലി ലഭിക്കും. ഉന്നതരായ ഉദ്യോഗസ്ഥരില്‍നിന്ന് സഹായങ്ങളുണ്ടാകും. സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും. വ്യാപാരം വികസിപ്പിക്കാന്‍ ശ്രമിക്കും. ഭൂമി വാങ്ങിക്കും.
ഇടവക്കൂറ്: കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2
എല്ലാ രംഗങ്ങളിലും പൗരുഷം പ്രദര്‍ശിപ്പിക്കും. വിദേശയാത്രയ്ക്കുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. നഷ്ടപ്പെട്ടെന്നു കരുതിയ സാധനങ്ങള്‍ തിരിച്ചുകിട്ടും. പിതാവിന് ചില അസുഖം ബാധിച്ചേക്കാം. ചില എഗ്രിമെന്റുകളില്‍ ഒപ്പുവെക്കും.
മിഥുനക്കൂറ്: മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4
ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. സന്താനജന്മംകൊണ്ട് വീട് അനുഗ്രഹീതമാകും. ഊഹക്കച്ചവടത്തില്‍ നല്ല ആദായം പ്രതീക്ഷിക്കാം. സഹോദരങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. പുതിയ ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും.
കര്‍ക്കടകക്കൂറ്: പുണര്‍തം 1/4, പൂയം, ആയില്യം
സര്‍ക്കാരില്‍നിന്നും ഉന്നതരായ വ്യക്തികളില്‍നിന്നും പലവിധ സഹായങ്ങളും പ്രതീക്ഷിക്കാം. കുടുംബത്തില്‍ ശ്രേയസ്സ് വര്‍ധിക്കും. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് വരുമാനമുണ്ടാകും. മെഡിസിന് പ്രവേശനം കാത്തിരിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും.
ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം 1/4
തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. എല്ലാ പ്രശ്‌നങ്ങളെയും ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കും. വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കും. സാമ്പത്തികനേട്ടത്തിനായി അധ്വാനിച്ച് പ്രവര്‍ത്തിക്കും.
കന്നിക്കൂറ്: ഉത്രം 3/4, അത്തം, ചിത്തിര 1/2
ഭാര്യയുടെ വക സ്വത്ത് അധീനതയില്‍ വന്നുചേരും. കൃഷിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. പല പ്രശ്‌നങ്ങളും സമാധാനപരമായി പരിഹരിക്കും. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തുക്കള്‍ തിരിച്ചുകിട്ടും. പാര്‍ട്ണര്‍ഷിപ്പ് മുഖേന നേട്ടമുണ്ടാകും.
തുലാക്കൂറ്: ചിത്തിര 1/2, ചോതി, വിശാഖം 3/4
മറ്റുള്ളവരുടെ പ്രശംസ നേടിയെടുക്കും. ആദായമുദ്ദേശിച്ച് ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വിജയിക്കും. ദൂരയാത്രകള്‍ വേണ്ടിവരും. റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തികമായും സാമൂഹികമായും ചില നേട്ടങ്ങളുമുണ്ടാകും.
വൃശ്ചികക്കൂറ്: വിശാഖം 1/4, അനിഴം, തൃക്കേട്ട
കമ്പ്യൂട്ടര്‍, ഹാര്‍ഡ്‌വെയര്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമാണ്. എല്ലാ രംഗങ്ങളിലും ഭാഗ്യത്തിന്റെ അകമ്പടിയോടെ വിജയം കൈവരിക്കും. വാടക, എഗ്രിമെന്റ് എന്നിവ സംബന്ധിച്ച് ചില വിഷമതകള്‍ ഉണ്ടായെന്ന് വരും.
ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം 1/4
എല്ലാ പ്രശ്‌നങ്ങള്‍ക്കും നയതന്ത്രപൂര്‍വം പരിഹാരം കണ്ടെത്താന്‍ കഴിയും. സന്താനങ്ങളെക്കൊണ്ട് മനസ്സിന് വിഷമം വരുന്ന സംഗതികള്‍ നടന്നേക്കാം. വീട്ടില്‍ പൂജാദികര്‍മങ്ങള്‍ നടക്കാനിടയുണ്ട്. പൊതുവേ അന്തസ്സുയരുന്നതാണ്. യന്ത്രങ്ങളുമായി ബന്ധപ്പെട്ട വ്യാപാരങ്ങളില്‍ കൂടുതല്‍ നേട്ടമുണ്ടാകും.
മകരക്കൂറ്: ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2
ചെറുയാത്രകള്‍, ഉല്ലാസയാത്രകള്‍ എന്നിവ നടത്തും. വിദ്യാഭ്യാസത്തില്‍ തോല്‍വി ഉണ്ടാകാനിടയുണ്ട്. ഇന്‍ഷുറന്‍സ്, പ്രോമിസറി നോട്ട് എന്നിവയില്‍ നിന്ന് പണം ഈടായിക്കിട്ടും. പോലീസ്, പട്ടാളം എന്നീ മേഖലയിലുള്ളവര്‍ക്ക് പ്രമോഷന്‍ സാധ്യതയുണ്ട്.
കുംഭക്കൂറ്: അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ദൈവിക ചടങ്ങുകളില്‍ പങ്കെടുക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയിക്കും. സിവില്‍ കേസുകളില്‍ അനുകൂലമായ വിധിയുണ്ടാകും. വിദേശത്തുനിന്ന് ധനാഗമമുണ്ടാകും.
മീനക്കൂറ്: പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി
കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. പൊതുജനങ്ങളുമായുള്ള ബന്ധം തൃപ്തികരമായിരിക്കും. വസ്ത്രങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കുമായി പണം ചെലവഴിക്കും. ഭൂമിയില്‍നിന്ന് ആദായം ലഭിക്കും.
സച്ചിന് പൈലറ്റ് കോണ്‍ഗ്രസ് വിടുന്നു; പ്രഗതിശീല് കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി; പ്രഖ്യാപനം ഈ മാസം പതിനൊന്നിന്
അനിവാര്യമായത് സംഭവിക്കുക തന്നെ ചെയ്യും... അത് എനിക്ക് ജീവിതം കാണിച്ചു തന്നു... അതിന് അധികം വർഷങ്ങൾ എടുക്കുക ഉണ്ടായില്ല.
പരിസ്ഥിതി ദിനത്തില്‍ കുട്ടനാടിന് മോഹന്‍ലാലിന്റെ സമ്മാനം: അന്താരാഷ്‌ട്ര നിലവാരമുള്ള കുടിവെളള പ്ലാന്റ്
വിവിധ രംഗങ്ങളിലെ ക്രിസ്ത്യന്‍ സംഭാവനകള്‍ പരാമര്‍ശിച്ച് അമിത് ഷാ; അമിത് ഷായുമായി നടത്തിയ ചര്‍ച്ച സൗഹാര്‍ദപരം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്
അഴിമതി മറയില്ലാതെ
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ഫൈനല്‍ നാളെ
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നക്ഷത്രപ്പത്ത്...
ഒമ്പതുഗ്രഹങ്ങള്...ഒമ്പതുകാര്യങ്ങള്...
സപ്തവാരങ്ങളെ ഭരിക്കുന്ന സപ്തഗ്രഹങ്ങള്‍
വാരഫലം (2023 ഏപ്രില്‍ 23 മുതല്‍ 29 വരെ)
പുണ്യം പെരുമതൂകുന്ന വൈശാഖം
സൂര്യ വിംശതി... സൂര്യവിശേഷങ്ങള്‍...