×
login
വാരഫലം (ജൂലൈ 3 മുതല്‍ 9 വരെ)

ജൂലൈ 3 മുതല്‍ 9 വരെ

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

വസ്തുവകകളുടെ ക്രയവിക്രയങ്ങള്‍ നടക്കും. പൂര്‍വ്വിക സ്വത്ത് ലഭിക്കും. തൊഴില്‍ സംബന്ധമായ  മാറ്റങ്ങളൊ, സ്ഥലംമാറ്റമോ ഉണ്ടാകും. സന്താനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും. തീര്‍ത്ഥയാത്രകള്‍ ദുരിതങ്ങള്‍ പരിഹരിക്കപ്പെടും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

യാത്രയും പരിശ്രമവും ആവശ്യമായി വരുമെങ്കിലും പുതിയ സംരംഭങ്ങള്‍ വിജയപ്രദമായി പരിണമിക്കും. വിവാഹകാര്യത്തിലുള്ള തീരുമാനം വൈകും. വിദ്യാ തടസ്സം അനുഭവപ്പെടും. വിദേശയാത്രയ്ക്കുള്ള അവസരങ്ങള്‍ ലഭിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രാഗത്ഭ്യം തെളിയിക്കുവാനുള്ള അവസരങ്ങളും ലഭിക്കും. വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും. ദൂരയാത്രകള്‍കൊണ്ട് അനുകൂലഫലമുണ്ടാകും. പുതിയ സംരംഭങ്ങള്‍ വിജയകരമാക്കി തീര്‍ക്കുവാന്‍ കഴിയും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ അവസരങ്ങള്‍ സംജാതമാകും. കലാസാഹിത്യാദി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭാഗ്യവശാല്‍ ചില ഗുണാനുഭവങ്ങളുണ്ടാകും. ഏര്‍പ്പെടുന്ന കാര്യങ്ങളോട് ആരംഭത്തില്‍ പ്രകടിപ്പിക്കുന്ന ആഭിമുഖ്യം നിലനിര്‍ത്തുവാന്‍ സാധിച്ചില്ലായെന്നു വന്നേക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

വൈവാഹിക കാര്യങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. വിദേശയാത്രയ്ക്കുള്ള അവസരം കൈവരും. കല, സാഹിത്യം തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനപ്രീതി നേടുവാന്‍ കഴിയും. ജോലിക്കാര്‍ക്ക് തൊഴില്‍പരമായ ചില ബുദ്ധിമുട്ടുകളെ നേരിടേണ്ടിവരും. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട കാലമാണ്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

വിദ്യാഭ്യാസ കാര്യങ്ങളിലും കലാരംഗത്തും ശോഭിക്കും. ബാങ്കുലോണുകള്‍ ലഭിക്കുന്നതിനു കാലതാമസം നേരിടും. എഴുത്തു പരീക്ഷകളിലും ഇന്റര്‍വ്യൂകളിലും ശോഭിക്കും. സന്താനങ്ങളുടെ വിവാഹം നടക്കും. യാത്രാക്ലേശം അനുഭവപ്പെടും.


തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ഔദ്യോഗികമായ സ്ഥലമാറ്റവും പദവിയും ലഭിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും. പ്രവര്‍ത്തനമേഖലയില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെങ്കിലും അനുകൂലമായ ഫലവും മറ്റുള്ളവരില്‍നിന്നു ലഭിക്കുന്ന പ്രോത്സാഹനവും എല്ലാവിധത്തിലുള്ള ആയാസങ്ങളെയും ലഘൂകരിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ദൂരയാത്രകള്‍ ആവശ്യമായി വരും. ഗൃഹസുഖം കുറയും. കഴുത്തിനെ സംബന്ധിക്കുന്ന രോഗങ്ങള്‍ ഉപദ്രവിച്ചേക്കും. ഗവേഷണ കാര്യങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ജോലിയില്‍ അസാധാരണമായ പുരോഗതി ദൃശ്യമാകും. പരീക്ഷണഘട്ടങ്ങളുണ്ടാകുമെങ്കിലും സമര്‍ത്ഥമായി അവയെ തരണം ചെയ്യുവാന്‍ കഴിയും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള യാത്രകള്‍ ആവശ്യമായി വരും. തൊഴില്‍രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാകുവാനിടയുണ്ട്. സ്ഥലം മാറ്റം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാകും. വസ്തുസംബന്ധമായ വ്യവഹാരങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ഭരണാധികാരികളുടെ പ്രീതിക്കു പാത്രമാകും. കര്‍മ്മകുശലത അംഗീകരിക്കപ്പെടുകയും ചെയ്യും. പ്രവര്‍ത്തനമേഖല പുഷ്ടിപ്പെടുകയും ചെയ്യും. അപകട സാധ്യതയുള്ളതിനാല്‍ സാഹസപ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

വിദേശ യാത്രക്കുള്ള അവസരം ലഭിക്കുകയൊ, വിദേശവുമായി ബന്ധപ്പെട്ട ജോലികളിലേര്‍പ്പെടുകയോ ചെയ്യും. കര്‍മരംഗത്ത് അംഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കും. കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉപദ്രവിച്ചേക്കും. പരീക്ഷകളില്‍ പ്രശസ്ത വിജയം കൈവരിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ അല്‍പം ബുദ്ധിമുട്ടുണ്ടാകുന്ന കാലമാണ്. തെരഞ്ഞെടുപ്പു രംഗങ്ങളില്‍ വിജയിക്കുവാന്‍ കഴിയും. സന്താനങ്ങളുടെ വിവാഹ കാര്യങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും. ഗൃഹത്തില്‍ നിന്ന് അകന്നു കഴിയേണ്ടതായി വരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിക്കും.

  comment
  • Tags:

  LATEST NEWS


  അദാനിക്ക് നഷ്ടമായ 200 കോടി സമരക്കാരില്‍ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതിയോട് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.