×
login
വാരഫലം (ജൂണ്‍ 13 മുതല്‍ 19 വരെ)

ജൂണ്‍ 13 മുതല്‍ 19 വരെ

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

സുഹൃദ് ബന്ധങ്ങളില്‍ ചില മാറ്റങ്ങള്‍ അനിവാര്യമായി വന്നേക്കാം. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ കൃത്യത ആവശ്യമാണ്. സന്താനങ്ങളുടെ ഉന്നത പഠനത്തിനാവശ്യമായ മേഖലകള്‍ തുറന്നുകിട്ടും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

കാര്‍ഷിക കാര്യങ്ങള്‍, നാല്‍ക്കാലി സമ്പത്തുകള്‍ എന്നിവയില്‍നിന്നും പ്രതീക്ഷിച്ചത്ര ഉന്നതി ലഭ്യമാവണമെന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടതായി വരും. വിവാദ കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഗുണകരം.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

മംഗല്യകാര്യങ്ങള്‍ക്ക് പെട്ടെന്ന് തീരുമാനമാകുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരസ്വഭാവമുള്ള ജോലി ഉറപ്പാകും. അസാന്മാര്‍ഗികളുടെയും, ഉപജാപ പ്രവര്‍ത്തകരുടെയും കെണിയില്‍ വീഴാതെ ശ്രദ്ധിക്കേണ്ടതാണ്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

വാസഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കും. ഭാര്യാ കുടുംബവുമായി നീരസത്തിന് അവസരമുണ്ട്. സന്താനങ്ങളുടെ ഉന്നതിക്കായുള്ള പരിശ്രമങ്ങള്‍ വിജയത്തിലെത്തിച്ചേരും. വസ്തുവകകളുടെ ക്രയവിക്രയത്തിന് അവസരം സിദ്ധിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് ശമനമുണ്ടാവും. പൂര്‍വകാല സുഹൃത്തുക്കളെ നേരില്‍ കാണാന്‍, അവസരം ലഭ്യമാവും. പൊതു പ്രവര്‍ത്തന രംഗത്ത് ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ശ്രദ്ധേയനാവും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

കര്‍മ്മരംഗം കൂടുതല്‍ സങ്കീര്‍ണമാവും. ധനവ്യയം അധികരിക്കും. കുടുംബാംഗങ്ങള്‍ക്ക് നിര്‍ലോഭമായ പ്രോത്സാഹനത്താല്‍ ആത്മവിശ്വാസം വീണ്ടെടുക്കും. ഈശ്വരീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ചെറുകിട വ്യവസായ സംരംഭങ്ങളില്‍ മുതല്‍മുടക്കും. വൈദേശികമായ ബന്ധങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാവും. ജീവിത സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചമാവും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ക്ഷതപതന ദുഃഖങ്ങള്‍ക്ക് സാധ്യതയുണ്ട്. ഗൃഹം മോടിപിടിപ്പിക്കുന്നതിനും വാഹനത്തിന്റെ അറ്റകുറ്റ പണികള്‍ക്കും ശ്രദ്ധ ചെലുത്തും. സാമ്പത്തിക കാര്യങ്ങളില്‍ ചില അലട്ടലുകള്‍ക്ക് സാധ്യതയുണ്ട്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ഉദ്യോഗലബ്ധിക്കായുള്ള കാത്തിരിപ്പ് അനിശ്ചിതമായി നീളും. ബന്ധുജനങ്ങളുടെ സഹായം ലഭ്യമാവും. ഭാഗ്യ പരീക്ഷണങ്ങളാല്‍ മുതല്‍ മുടക്കാതിരിക്കുകയാണ് ബുദ്ധി.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ആത്മവിശ്വാസ വര്‍ധിക്കും. ഭൂമിയുമായി ബന്ധപ്പെട്ട് ധനാഗമം സിദ്ധിക്കും. വളരെ വേണ്ടപ്പെട്ട ഒരാളുടെ ആരോഗ്യനിലയില്‍ ആകുലതയുണ്ടാവും. ഈശ്വരാധീനം നിലനില്‍ക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

പാദരോഗ സാധ്യതയുണ്ട്. മുന്‍കോപം അടക്കേണ്ടതായുണ്ട്. വാഹന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യം. നിയമപരമായ പല രേഖകളും പരിശോധിക്കുന്നത് നല്ലതാണ്.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ധര്‍മ്മ പ്രവര്‍ത്തനങ്ങള്‍ക്കായി ധനവിനിയോഗം ചെയ്യും. ഉറ്റവരുമായി അകന്നു നില്‍ക്കാന്‍ മാനസിക പ്രേരണയുണ്ടാവും. നടന്നു കിട്ടേണ്ട പല കാര്യങ്ങള്‍ക്കും കൂടുതല്‍ കാലതാമസം നേരിടും. ബുദ്ധിപൂര്‍വം തീരുമാനങ്ങള്‍ കൈക്കൊള്ളും.

  comment
  • Tags:

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.