×
login
വാരഫലം (മാര്‍ച്ച് ‍27 മുതല്‍ ഏപ്രില്‍‍ 2 വരെ)

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 2 വരെ

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

സാമ്പത്തികമായി അനുകൂലമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അലസതമൂലം പരീക്ഷകളില്‍ വിജയിക്കാനാവില്ല. വ്യക്തിപ്രഭാവം വ്യക്തമാക്കാനുള്ള അവസരമുണ്ടാകും. യാത്രകള്‍കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ല.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

തന്റേടത്തോടെയും ധൈര്യത്തോടെയും പ്രവര്‍ത്തിച്ചാല്‍ ഗുണമുണ്ടാകും. ഭാര്യയുമായി ഭിന്നാഭിപ്രായമുണ്ടാകും. ബാങ്ക് ലോണ്‍ എളുപ്പത്തില്‍ ലഭിക്കും. കര്‍മരംഗം പൊതുവേ സമാധാനപരമായിരിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

ഉന്നതരായ വ്യക്തികളില്‍നിന്ന് പല സഹായങ്ങളുണ്ടാകും. ലോണുകള്‍ ലഭിക്കും. പൂര്‍വികസ്വത്ത് ലഭിക്കും. തൊഴില്‍ പ്രശ്‌നം പരിഹരിക്കും. മാനസികമായി ഉല്ലാസം കൂടും. വിദ്യാവിജയമുണ്ടാകും. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ മധ്യസ്ഥര്‍ മുഖാന്തിരം പരിഹരിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ഗൃഹത്തില്‍ പൊതുവേ സ്വസ്ഥതയുണ്ടാകും. നല്ല വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. മറ്റുള്ളവര്‍ക്കായി മാധ്യസ്ഥം വഹിക്കും. വീട്ടില്‍ അതിഥി സല്‍ക്കാരം നടത്തും. ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

കര്‍മരംഗം പുഷ്ടിപ്പെടും. മനോഗതിക്കു അനുസരിച്ച് പ്രവര്‍ത്തിച്ച് നഷ്ടം സംഭവിക്കും. കടത്തെ സംബന്ധിച്ച് ചിന്തിച്ച് മനസ്സ് വ്യാകുലപ്പെടും. വാഹനാപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. ഗൃഹാന്തരീക്ഷം അസ്വസ്ഥമാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

ഏറ്റെടുത്ത കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്തുതീര്‍ക്കും. ഓഹരി ഇടപാടില്‍ നഷ്ടം സംഭവിക്കും. ഭാര്യയുടെ സ്വത്തുവകയില്‍ ധനാഗമമുണ്ടാകും. തൊഴില്‍ മേഖലയില്‍ നല്ല ആദായമുണ്ടാകും.


തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ജോലിയില്‍ പ്രമോഷന്‍ ലഭിക്കും. വ്യവഹാരങ്ങളില്‍ അനുകൂലവിധിയുണ്ടാകും. സ്‌നേഹിതരില്‍നിന്ന് നല്ല സമീപനമുണ്ടാകും. പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും.  

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

കുടുംബത്തില്‍ സ്വസ്ഥത കുറയും. ഗൃഹത്തില്‍ ഗുരുജനങ്ങളുടെ രോഗങ്ങള്‍ വര്‍ധിക്കും. പരീക്ഷാദികളില്‍ വിജയം കൈവരിക്കും. സന്താനങ്ങളുടെ വിവാഹം നടക്കും. ബാങ്ക് ലോണ്‍ എളുപ്പത്തില്‍ ലഭിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

കുടുംബജീവിതം സന്തുഷ്ടമായിരിക്കും. ധാര്‍മികവും ആത്മീയവുമായ പ്രവൃത്തിയിലേര്‍പ്പെടും. ജനമധ്യത്തില്‍ പരിഗണന ലഭിക്കും. വിവാദങ്ങളില്‍നിന്ന് കഴിവതും ഒഴിഞ്ഞുനില്‍ക്കും. വാഹനങ്ങള്‍ കൈവശം വന്നുചേരും. കച്ചവടക്കാര്‍ക്ക് നല്ല സമയമാണ്.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

പഠിത്തത്തില്‍ മുടക്കം സംഭവിക്കും. മനസ്സിന് സന്തോഷകരമായ വാര്‍ത്ത ശ്രവിക്കും. കൃഷിയില്‍ ആദായമുണ്ടാകും. ജ്യേഷ്ഠ സഹോദരനുമായി പിണങ്ങേണ്ടിവരും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ഉന്നതമായ വ്യക്തികളില്‍നിന്ന് പല സഹായങ്ങളും പ്രതീക്ഷിക്കാം. വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കും. പൂര്‍വിക സ്വത്ത് ലഭിക്കും. തൊഴില്‍പ്രശ്‌നം പരിഹരിക്കും. പ്രശസ്തിയും പണവും വര്‍ധിക്കും. ഓഹരി നിക്ഷേപത്തില്‍ നഷ്ടം വന്നേക്കാം.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. സന്താനങ്ങള്‍ മുഖേന സന്തോഷമുണ്ടാകും. പുതിയ വീടുപണിയും. പുതിയ വ്യാപാരശ്രമങ്ങളില്‍ ഏര്‍പ്പെടും. എല്ലാ രംഗങ്ങളിലും പ്രശംസകള്‍ക്ക് പാത്രീഭൂതരാകും. വരവില്‍ കവിഞ്ഞ ചെലവ് അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല സമയമാണ്. ഡോക്ടര്‍മാര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും.

    comment

    LATEST NEWS


    ബാലഗോകുലം നൽകുന്നത് സമാനതകളില്ലാത്ത സംഭാവന; മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


    രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍


    അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം: ഗോത്രവര്‍ഗക്കുടികളില്‍ പഞ്ചായത്തംഗങ്ങളും എസ്‌സി പ്രൊമോട്ടര്‍മാരും നേരിട്ടെത്തി നിര്‍ദ്ദേശം നല്‍കും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.