×
login
വാരഫലം (മാര്‍ച്ച് ‍ 28 മുതല്‍ ഏപ്രില്‍‍ 3 വരെ)

മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 3 വരെ

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

യാത്രകളില്‍നിന്നും മനോദുരിതങ്ങള്‍ക്ക് സാധ്യതയുണ്ട്. ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ക്ക് അവസരമുണ്ട്. സ്വാര്‍ത്ഥപരമായ സന്തോഷത്തിന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

സന്താനങ്ങളുടെ ഉന്നതിക്കായി പരിശ്രമിക്കും. സ്വജനങ്ങളുമായി കലഹ സാധ്യതയുണ്ട്. കുടുംബത്തില്‍നിന്നും അകന്നു നില്‍ക്കുവാനുള്ള പ്രവണതയുണ്ടാവും. കള്ളന്മാരില്‍നിന്നും ഉപദ്രവങ്ങളെ നേരിടേണ്ടതായി വരും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

സാമ്പത്തിക സ്രോതസ്സുകള്‍ കൂടുതലായി തുറന്നുകിട്ടും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മനസ്സു ചെലുത്തും. വിശ്വസിച്ച് കഴിയുന്നവരില്‍നിന്നും വിപരീതഫലമുണ്ടാവും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

വൈവാഹിക കാര്യങ്ങളില്‍ തീരുമാനമുണ്ടാവും. ആരോഗ്യസ്ഥിതി മോശമാകും. കടം വര്‍ധിക്കും. നൂതന വരുമാനമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

മത്സരപരീക്ഷകളില്‍ വിജയമുണ്ടാവും. വാഹനങ്ങളില്‍ നിന്നും നഷ്ടമുണ്ടാവും. കര്‍മമേഖലയില്‍ ഉയര്‍ച്ച-താഴ്ചകള്‍ വന്നുചേരും. പരോപുദ്രവങ്ങളെ അതിജീവിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

സ്ഥാനമാനങ്ങള്‍ ലഭിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ വന്നുചേരും. ധനപരമായി പുതിയ സാഹചര്യങ്ങള്‍ക്ക് അവസരമുണ്ട്. കുടുംബത്തില്‍നിന്നും അകന്നു കഴിയും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ഈശ്വരീയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. ദുരോരോപണങ്ങള്‍ക്ക് സാധ്യതയുണ്ട്. സന്താനങ്ങള്‍ക്ക് മേല്‍ഗതിയുണ്ടാവും. പുതിയ വ്യാപാര മേഖലകള്‍ കണ്ടെത്തും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

നഷ്ട സാധ്യതകളെ അതിജീവിക്കും. സാമ്പത്തികസ്രോതസ്സുകള്‍ വന്നുചേരും. ജീവിതദുരിതങ്ങളില്‍നിന്നും മോചനമുണ്ടാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും.  

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

സ്വാര്‍ത്ഥപരമായ സന്തോഷങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കും. അപ്രതീക്ഷിതമായി പദവികള്‍ വന്നുചേരും. സന്താനങ്ങള്‍ക്ക് മേല്‍ഗതിയുണ്ടാവും. നൂതന സൗഹൃദങ്ങള്‍ വന്നുചേരും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

രോഗദുരിതങ്ങള്‍ക്ക് അറുതി വരും. അപ്രതീക്ഷിത ധനലാഭത്തിന് അവസരമുണ്ട്. സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കും. പഠന മേഖലയില്‍ ഉന്നതിക്കവസരമുണ്ട്.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

പരോപദ്രവങ്ങളെ അതിജീവിക്കും. ഈശ്വരീയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. സന്താനങ്ങള്‍ക്ക് മേല്‍ഗതിയുണ്ടാവും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി,രേവതി

സേവന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ ചെലുത്തും. സഞ്ചാര സുഖം അനുഭവിക്കും. ലക്ഷ്യപ്രാപ്തിയും ആഗ്രഹ സാഫല്യവും വന്നുചേരും. ജീവിതഗതിയില്‍ മാറ്റമുണ്ടാവും.

  comment

  LATEST NEWS


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


  ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


  'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.