×
login
വാരഫലം (ഒക്‌ടോബര്‍ 16 മുതല്‍ 22 വരെ)

ഒക്‌ടോബര്‍ 16 മുതല്‍ 22 വരെ

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ജോലിയില്‍ പ്രമോഷന്‍ വന്നുചേരും. കോടതിവിധികള്‍ അനുകൂലമായിത്തീരും. അനാവശ്യകാര്യങ്ങള്‍ ചിന്തിച്ച് മനസ്സ് അസ്വസ്ഥമാകും. പൂര്‍വികസ്വത്ത് അധീനതയില്‍ വരും. സഹോദരങ്ങളുമായി അഭിപ്രായഭിന്നത വന്നുചേരും.  

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

കാര്യതടസ്സം നീങ്ങുകയും പ്രവര്‍ത്തനവിജയം ഏറെക്കുറെ കൈവരിക്കുകയും ചെയ്യും. സന്താനസൗഖ്യം അനുഭവപ്പെടും. ഗൃഹനിര്‍മാണ കാര്യങ്ങള്‍ക്ക് താല്‍ക്കാലികമായ തടസ്സം അനുഭവപ്പെടും. ഔദ്യോഗികമായ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ഉണ്ടാകാനിടയുണ്ട്.  

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

തന്റെ അധീനതയിലുള്ള വിലപ്പെട്ട രേഖകള്‍ മറ്റുള്ളവര്‍ തട്ടിയെടുത്തേക്കാം. സമീപത്ത് താമസിക്കുന്നവരില്‍നിന്ന് പ്രതികൂല പ്രതികരണമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ മെച്ചപ്പെട്ട വിജയം കൈവരിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

ഷെയര്‍ ബിസിനസ്സിലും വസ്തു സംബന്ധമായ ബിസിനസ്സിലും അനുകൂലമായ ഫലം പ്രതീക്ഷിക്കാം. ദൂരയാത്രകള്‍ ആവശ്യമായിവരികയും സ്വജനങ്ങളില്‍നിന്ന് അകന്നുകഴിയേണ്ടതായിവരികയും ചെയ്യും. ആത്മീയകാര്യങ്ങളില്‍ താല്‍പര്യം വര്‍ധിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

അനാദരവുണ്ടാക്കുന്ന പരിതസ്ഥിതികളെ അതിജീവിക്കാന്‍ കഴിയും. വ്യാപാരത്തില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തുകയും ഒന്നിലധികം ജോലികള്‍ ഒരേസമയത്ത് ചെയ്യുന്നതുമാണ്. ആഭരണവും പണവും കൈമോശം വരാന്‍ സാധ്യതയുണ്ട്.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

തീര്‍ത്ഥയാത്രകള്‍ക്ക് അവസരം ലഭിക്കും. സ്വന്തം പരിമിതികളെ അറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനാല്‍ കാര്യതടസങ്ങളോ പരാജയമോ നിരാശപ്പെടുത്തുകയില്ല. വിവാഹകാര്യങ്ങള്‍ക്കു കാലതാമസമുണ്ടാകും. സന്താനസുഖം അനുഭവപ്പെടും.


തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

തൊഴില്‍രംഗം അഭിവൃദ്ധിപ്പെടും. മനസ്സിനെ ശല്യപ്പെടുത്തുന്ന ലോണുകള്‍ തിരിച്ചടയ്ക്കാനോ കുടുംബത്തിലെ വാക്കുതര്‍ക്കം തീര്‍ക്കാനോ ശ്രമിക്കുന്നതാണ്. പദവിയും അന്തസ്സും ഉയരും.  

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനവസരമുണ്ടാകും. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല. മത്സരപരീക്ഷകളില്‍ ഉന്നതവിജയം കൈവരിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

പുതിയ ബിസിനസില്‍ പണം മുടക്കും. സമൂഹത്തില്‍ മറ്റുള്ളവരുടെ അഭിനന്ദനത്തിന് പാത്രമാവും. വിദേശത്തുനിന്ന് നാട്ടിലേക്ക് മടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് ചില്ലറ തടസ്സങ്ങള്‍ നേരിടേണ്ടിവരും. പൂര്‍വികമായ ചില സ്മാരകവസ്തുക്കള്‍ കൈവശം വന്നുചേരും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

സിനിമ, നാടകം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ദൂരയാത്രകള്‍ക്ക് ഉദ്ദേശിച്ച ഫലങ്ങള്‍ ലഭിക്കും. വഞ്ചിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

വിശേഷപ്പെട്ട വസ്തുക്കള്‍ വാങ്ങുന്നതിനും, വസ്തുവകകള്‍ ലഭിക്കുന്നതിനും ഇടയാകും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയകരമായി ചെയ്തുതീര്‍ക്കുവാന്‍ കഴിയും. സന്താനസുഖം അനുഭവപ്പെടും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

എഴുത്തുകള്‍ മുഖേനയോ വ്യാപാരങ്ങള്‍ മുഖേനയോ സാധാരണയിലധികം പണം വന്നുചേരും. സാവകാശത്തിലാണെങ്കിലും കുടുംബഭരണത്തില്‍ നായകത്വം കൈവരും. പുതിയ കരാറുകള്‍ ഏറ്റെടുക്കും. മനസ്സിന് ക്ലേശമുണ്ടാക്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും.

    comment
    • Tags:

    LATEST NEWS


    കേരളത്തില്‍ കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് 23.4 ശതമാനം; റിപ്പോര്‍ട്ട് നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ ഡേറ്റയുടെ ഭാഗമായി


    പോലീസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍ക്കുന്നില്ല; ഇടതുപക്ഷ ഭരണത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്


    ക്രൈസ്തവരും റബ്ബറിന്റെ രാഷ്ട്രീയവും


    രാഹുലിന്റെ അയോഗ്യത; ജനാധിപത്യ സമൂഹത്തിനും ഭരണഘടനയുടെ മൂല്യങ്ങള്‍ക്കും നിരക്കുന്ന നടപടികളല്ലെന്ന് പിണറായി വിജയന്‍


    അഴിമതിക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരെ എന്‍ഡിഎ സെക്രട്ടറിയേറ്റ് മാര്‍ച്ച് 27 ന്


    രാഹുല്‍ ഗാന്ധി അയോഗ്യന്‍; ലോക്‌സഭ സെക്രട്ടറിയേറ്റ് എംപി സ്ഥാനത്തു നിന്ന് പുറത്താക്കി വിജ്ഞാപനം ഇറക്കി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.