×
login
വാരഫലം (സപ്തംബര്‍ 19 മുതല്‍ 25 വരെ)

സപ്തംബര്‍ 19 മുതല്‍ 25 വരെ

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ഉണ്ടാകും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കുവാനുള്ള ആത്മവിശ്വാസമുണ്ടാകും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

അസാധാരണ വ്യക്തിത്വമുള്ളവരെ പരിചയപ്പെടുവാനും ആശയവിനിമയം നടത്താനും അവസരം ലഭിക്കും. പഠിച്ച വിദ്യ പ്രാവര്‍ത്തികമാക്കുവാന്‍ അവസരം വന്നുചേരും. സാമ്പത്തിക വിഷയങ്ങളില്‍ ഇടപെടുന്നതില്‍ ശ്രദ്ധ വേണം.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

പ്രവര്‍ത്തന മണ്ഡലങ്ങളില്‍ സാമ്പത്തിക പുരോഗതിയുണ്ടാകും. കുടുംബാംഗങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകും. ഉദ്യോഗത്തോടനുബന്ധമായി മാറിതാമസിക്കാന്‍ ഇടവരുന്നതാണ്.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

സമാനചിന്താഗതിയുള്ളവരെ ഉള്‍പ്പെടുത്തി കാര്‍ഷിക മേഖലകള്‍ വിപുലമാക്കുവാന്‍ അവസരമുണ്ടാകും. കര്‍മമേഖലയിലെ അവസ്ഥ മനസ്സിലാക്കി ലളിതമായ ജീവിതശൈലി തുടരും. ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങുവാന്‍ ഇടവരും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ആര്‍ഭാടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനാല്‍ നീക്കിയിരുപ്പ് ഉണ്ടാകും. കുടുംബത്തില്‍നിന്നു വിട്ടുനിന്ന് ജോലി ചെയ്യുവാനുള്ള സാഹചര്യമുണ്ടാകും. കര്‍മ്മമേഖലകളില്‍ പ്രതീക്ഷിച്ചതിലുപരി പുരോഗതിയുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

പുതിയ കര്‍മമേഖലകള്‍ തുടങ്ങാന്‍ ആശയമുദിക്കും. ജീവിതപങ്കാളിയുടെ ആശയം യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടുന്നതിനാല്‍ സര്‍വാത്മനാ സ്വീകരിക്കും. പുതിയ കരാര്‍ ജോലികള്‍ ഏറ്റെടുക്കുവാനിടവരും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

സന്താനസൗഭാഗ്യം മനസ്സില്‍ കരുതുന്നവര്‍ക്ക് അനുകൂലമായ അവസ്ഥ വന്നുചേരും. വിദേശത്ത് വസിക്കുന്നവര്‍ക്ക് സ്ഥിരതാമസാനുമതി ലഭിക്കും. ബന്ധുമിത്രാദികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

അന്ധമായ വിശ്വാസം ഒഴിവാക്കുക. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഭരണസംവിധാനത്തിലെ അപാകതകള്‍ പരിഹരിച്ച് നൂതന ആശയം നടപ്പിലാക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ആത്മവിശ്വാസവും കാര്യനിര്‍വഹണ ശക്തിയുംവര്‍ധിക്കും.  വിദേശത്ത് വസിക്കുന്നവര്‍ക്ക് സ്ഥിരതാമസാനുമതി ലഭിക്കും. നിര്‍ത്തിവച്ച വ്യാപാര വിപണന മേഖല പുനരാരംഭിക്കുവാന്‍ സാഹചര്യമുണ്ടാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

പ്രസ്ഥാനത്തിന്റെ ഒരു വിഭാഗത്തിന്റെ സമ്പൂര്‍ണ ചുമതല ഏറ്റെടുക്കാനിടവരും. സാഹചര്യങ്ങളാല്‍ ദുശ്ശീലങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനിക്കും. പദ്ധതി സമര്‍പ്പണത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ച വിജയശതമാനം കുറയും. ഉദ്യോഗത്തില്‍ പുനര്‍നിയമനം സാധ്യമാകും. സഹപ്രവര്‍ത്തകരുടെ സഹായസഹകരണങ്ങളാല്‍ മനസ്സമാധാനമുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങുവാനിടവരും. വിദേശത്ത് വസിക്കുന്നവര്‍ക്ക് മാതാപിതാക്കളെ അവിടേക്കു കൊണ്ടുപോകുവാന്‍ അവസരം ലഭിക്കും. പൂര്‍വിക സ്വത്ത് രേഖാമൂലമായി ലഭിക്കും. കുടുംബകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.