×
login
വാരഫലം (മാര്‍ച്ച് ‍06 മുതല്‍ 12 വരെ)

മാര്‍ച്ച് 06 മുതല്‍ 12 വരെ

പി.കെ. സദാശിവന്‍പിള്ള

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

സ്വജനങ്ങളില്‍ നിന്ന് പ്രതികൂല സാഹചര്യമുണ്ടാകുന്നതാണ്. സദാ ആലോചനയില്‍ മുഴുകും. വിദ്യാഭ്യാസത്തില്‍ വിജയിക്കും. കര്‍മരംഗം പുഷ്ടിപ്പെടും.  

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

പ്രവേശന പരീക്ഷകളില്‍ വിജയിക്കും. ദൂരസ്ഥലത്തുള്ളവരുമായി സൗഹൃദം പങ്കുവയ്ക്കും. ഒന്നിലധികം സ്ഥലങ്ങളില്‍ നിന്ന് വരുമാനമുണ്ടാകും. കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

പല പ്രകാരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടും. ജലവാഹനവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. മനഃസുഖം കുറയും. പുണ്യസ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍ തുടങ്ങിയവ സന്ദര്‍ശിക്കും.  

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

പ്രതിയോഗികളുടെ പ്രവര്‍ത്തനം മൂലം താമസസ്ഥലത്ത് വിഷമമുണ്ടാകും. ഊഹക്കച്ചവടത്തില്‍ ആദായമുണ്ടാകും. പലതരം ആഘോഷങ്ങളിലും ഉത്സവങ്ങളിലും പങ്കുചേരും.  

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

വീടുവിട്ട് താമസിക്കേണ്ടി വരും. ഉദ്യോഗത്തില്‍ സ്ഥലമാറ്റമോ സസ്‌പെന്‍ഷനോ കിട്ടാനിടയുണ്ട്. ധ്യാനം, പൂജ, പുണ്യക്ഷേത്ര ദര്‍ശനം എന്നിവ നടത്തും.  

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

പതിവിലുമധികം യാത്ര ചെയ്യേണ്ടിവരും. മറ്റുള്ളവരുടെ ഇടയില്‍ നല്ല അഭിപ്രായം സൃഷ്ടിക്കാന്‍ കഴിയും. ആരോഗ്യ നില മെച്ചപ്പെടും. വസ്ത്രധാരണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും.  


തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

സുഹൃത്തുക്കളുടെ ചതിയില്‍ അകപ്പെടാതെ പ്രത്യേകം ശ്രദ്ധിക്കണം. വിനോദ കാര്യങ്ങള്‍ക്ക് അനാവശ്യമായി പണം ചെലവഴിക്കും. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതാണ്.  

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

ജോലിയില്‍ വളരെ ശുഷ്‌കാന്തിയോടെ ഏര്‍പ്പെടുന്നത് കാണാം. ഉന്നതരായ വ്യക്തികളുടെ വിരോധം സമ്പാദിക്കും. മാതാവിന് ചില്ലറ അസുഖങ്ങള്‍ വരാനിടയുണ്ട്. കടബാധ്യതകള്‍ തീര്‍ക്കാനിടവരും.  

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ബന്ധുജനങ്ങളില്‍നിന്ന് പ്രതികൂല സാഹചര്യമുണ്ടാകും. കട ബാധ്യതകളില്‍നിന്ന് മുക്തരാവാന്‍ പ്രയാസപ്പെടും. ബന്ധുസമാഗമം, സുഹൃദ് സമാഗമം എന്നിവയുണ്ടാകും. കടം വാങ്ങി ബിസിനസുകള്‍ തുടങ്ങുവാന്‍ തയ്യാറാകും.  

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

നിവേദനങ്ങളും ഹര്‍ജികളും മാനിക്കപ്പെടും. കുടുംബത്തില്‍ സമാധാനമുണ്ടാകും. ജനമധ്യത്തില്‍ അംഗീകാരം ലഭിക്കും. കടബാധ്യതകള്‍ തീര്‍ക്കാനിടവരും. ഈശ്വരാനുഗ്രഹംകൊണ്ട് വാഹനാപകടത്തില്‍നിന്ന് രക്ഷപ്പെടും. ശാരീരികാരോഗ്യം തൃപ്തികരമായിരിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

കുടുംബജീവിതം സുഖകരമായിരിക്കും. നിരവധി കാലമായി വച്ചുപുലര്‍ത്തുന്ന പ്രധാന ആഗ്രഹങ്ങള്‍ സാധിക്കും. വൃദ്ധജനങ്ങള്‍ക്ക് മജ്ജസംബന്ധമായ അസുഖങ്ങള്‍ പിടിപെട്ടേക്കും. കുടുംബ സ്വത്തുക്കള്‍ കൈകാര്യം ചെയ്യാനവസരമുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകും. സാമ്പത്തികനില തൃപ്തികരമായിരിക്കും. പൂര്‍വിക സ്വത്ത് ലഭിക്കും. തൊഴില്‍ പ്രശ്‌നം പരിഹരിക്കും. കുടുംബത്തില്‍ പൊതുവേ സ്വസ്ഥത അനുഭവപ്പെടും. നല്ല വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.