400 മീറ്ററില്‍ 8 ലൈന്‍ സിന്തറ്റിക് ട്രാക്ക് ആണ് പാലയാട് അംബേദ്കര്‍ കോളനിക്ക് സമീപം ഗവ. ബ്രണ്ണന്‍ കോളജിന്റെ 5 ഏക്കര്‍ സ്ഥലത്ത് സായ് നിര്‍മിച്ചിരിക്കുന്നത്.
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതിയുള്‍പ്പെടുത്തി ജില്ലയില്‍ പ്രവര്‍ത്തി നടക്കുന്ന സിന്തറ്റിക് ട്രാക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഗവ. ബ്രണ്ണന്‍ കോളജ് സ്റ്റേഡിയം സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയായി. 400 മീറ്ററില്‍ 8 ലൈന്‍ സിന്തറ്റിക് ട്രാക്ക് ആണ് പാലയാട് അംബേദ്കര്‍ കോളനിക്ക് സമീപം ഗവ. ബ്രണ്ണന്‍ കോളജിന്റെ 5 ഏക്കര്‍ സ്ഥലത്ത് സായ് നിര്‍മിച്ചിരിക്കുന്നത്.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിര്‍മാണം. ആദ്യഘട്ട നിര്‍മാണത്തിനായി 9.65 കോടി രൂപ ചെലവഴിച്ചു. ഇന്റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് അത്‌ലിറ്റിക്‌സ് ഫെഡറേഷന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ സ്റ്റേഡിയത്തില്‍ അത്‌ലിറ്റുകള്‍ക്ക് പരിശീലനം ആരംഭിക്കാനാകും. സെന്‍ട്രല്‍ പിഡബ്ല്യുഡിയാണ് ഇതു ലഭ്യമാക്കേണ്ടത്. സിപിഡബ്ല്യുഡിക്ക് നല്‍കാനുള്ള 71 ലക്ഷം രൂപ കൂടി അനുവദിച്ചു.
സിപിഡബ്ല്യുഡിക്ക് തുക നല്‍കുന്നതോടെ ശുചിമുറി, ചുറ്റുമതില്‍ എന്നിവയുടെ നിര്‍മാണം കൂടി പൂര്‍ത്തിയാക്കി സ്റ്റേഡിയം സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറും. സായിയിലെയും ഗവ. ബ്രണ്ണന്‍ കോളജിലെയും കുട്ടികള്‍ക്കും അത്‌ലിറ്റിക്‌സില്‍ പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന മറ്റുള്ളവര്‍ക്കും പ്രവേശനം നല്‍കുന്ന രീതിയിലായിരിക്കും സിന്തറ്റിക് ട്രാക്ക് ഉപയോഗിക്കുക. രണ്ടാം ഘട്ടമായി ഇന്‍ഡോര്‍ ഹാള്‍, ഹോസ്റ്റല്‍ എന്നിവ പണിയും. ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാന്‍ സിപിഡബ്ല്യുഡി കണ്ണൂര്‍ ഡിവിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കിട്ടുന്ന മുറയ്ക്ക് രണ്ടാം ഘട്ടം ആരംഭിക്കും.
പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണം തുടങ്ങി. ഖേലോ ഇന്ത്യ പദ്ധതി പ്രകാരം 7 കോടി രൂപയാണ് അടങ്കല്‍. സംസ്ഥാന കായിക, യുവജനക്ഷേമവകുപ്പിനാണു നിര്‍മാണ ചുമതല. 8 ലൈന്‍ ട്രാക്കിനു വേണ്ടി 10 ഏക്കറാണ് വിനിയോഗിക്കുക. ജംപിങ് പിറ്റ്, നീര്‍വാര്‍ച്ചാ സൗകര്യമുള്ള ഫുട്‌ബോള്‍ മൈതാനം എന്നിവയുമുണ്ട്. സുരക്ഷാ വേലി, പവിലിയന്‍, ഡ്രസിങ് മുറികള്‍, ശുചിമുറി തുടങ്ങിയവുമുണ്ടാകും.
വേഗവും കാലുകള്‍ക്ക് കൂടുതല്‍ ഗ്രിപ്പും കിട്ടാന്‍ സിന്തറ്റിക് ട്രാക്ക് ഉപകരിക്കും. അത്‌ലിറ്റുകള്‍ക്ക് മികച്ച സമയവും കണ്ടെത്താം. മഴക്കാലത്തും ഉപയോഗിക്കാം. പരുക്കിനുള്ള സാധ്യത കുറയും. അറ്റകുറ്റപ്പണിയും കുറയും. സ്‌കൂള്‍ അത്‌ലിറ്റിക് മീറ്റ് സിന്തറ്റിക് ട്രാക്കിലായതിനാല്‍ അത്തരം ട്രാക്കില്‍ പരിശീലനം നടത്തുന്നത് പ്രായോഗിക പരിചയമുറപ്പാക്കും.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സംസ്ഥാനത്ത് സ്‌പോര്‍ട്‌സ് ഇക്കോണമി മിഷന്; കായിക മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും
ദേശീയ പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ് പതാക ഉയര്‍ന്നു
സന്തോഷവും നിരാശയും തുല്യം, ട്രാക്കിലെ പൂരം അവസാനിച്ചു; ദേശീയ ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സ്
കാറ്റ് വില്ലനാകുന്നു; വേദിയെ പഴിച്ച് താരങ്ങള്‍; 'പ്രകടനം മെച്ചപ്പെടുന്നില്ല, റെക്കോഡുകള്‍ നഷ്ടപ്പെട്ടു'
കതിര്‍മണ്ഡപത്തില്‍ നിന്ന് കളിക്കളത്തിലേക്ക്: കബഡിയില്‍ തിളങ്ങി സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ വിഷ്ണു
കേന്ദ്ര സര്‍ക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതി: കണ്ണൂർ ജില്ലയിലെ സിന്തറ്റിക് ട്രാക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു