login
ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് ഡിങ്കോസിങ് അന്തരിച്ചു

1998 ല്‍ ബാങ്കോക്കില്‍ നടന്ന പതിമൂന്നാമത് ഏഷ്യന്‍ ഗെയിംസിലാണ് ഡിങ്കോ സിങ് സ്വര്‍ണം നേടിയത്.

ഇംഫാല്‍: മുന്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ബോക്‌സിങ് താരം ഡിങ്കോ സിങ് (47) അന്തരിച്ചു. ദീര്‍ഘകകാലമായി കാന്‍സര്‍ രോഗബാധിതനായിരുന്നു. ഇന്നലെ രാവിലെ ഇംഫാലിലെ വീട്ടിലായിരുന്നു അന്ത്യം. 2017 ലാണ് കാന്‍സര്‍ ബാധിച്ചത്. കഴിഞ്ഞ വര്‍ഷം കൊവിഡ് ബാധിച്ചെങ്കിലും രോഗമുക്തനായി.  

1998 ല്‍ ബാങ്കോക്കില്‍ നടന്ന പതിമൂന്നാമത് ഏഷ്യന്‍ ഗെയിംസിലാണ് ഡിങ്കോ സിങ് സ്വര്‍ണം നേടിയത്. മണിപ്പൂരില്‍ നിന്നുള്ള ആദ്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവാണ് ഡിങ്കോ സിങ്. 1998 ല്‍ അര്‍ജുന അവാര്‍ഡ്് നേടി. 2013 ല്‍ പദ്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു. പ്രധാമന്ത്രി നരേന്ദ്ര മോദി, കായിക മന്ത്രി  കിരണ്‍ റിജ്ജു എന്നിവര്‍ അടക്കമുള്ള പ്രമുഖര്‍ ഡിങ്കോ സിങ്ങിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.  

 

 

 

    comment
    • Tags:

    LATEST NEWS


    ട്വിറ്റര്‍ ഇന്ത്യ എംഡിയോട് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമെന്ന് പോലീസ്; മനീഷ് മഹേശ്വരി പിന്‍വലിഞ്ഞു; മേധാവിയെ ചോദ്യം ചെയ്ത് ദല്‍ഹി പോലീസ്


    ഫ്രഞ്ച് ഓപ്പണുമായി കൈകോര്‍ത്ത ഇന്‍ഫോസിസിന് മോദിയുടെ അഭിനന്ദനം; ലോകരാഷ്ട്രങ്ങളെ അഞ്ചു തൂണുകളുള്ള ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തും മോദി


    എ. ശാന്തകുമാര്‍ വിട വാങ്ങി; മലയാള നാടകവേദിക്ക് തീരാനഷ്ടം


    ബ്രസീലിന് എതിരാളി പെറു; കൊളംബിയയ്ക്ക് വെനസ്വേല


    സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി യെദിയൂരപ്പ സര്‍ക്കാര്‍; കൊറോണ ബാധിച്ച് മരിച്ച ബിപിഎല്‍ കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ; 300 കോടി അനുവദിച്ചു


    ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


    രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


    അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.