ഗോഹട്ടി: അത്ലറ്റിക്സില് ഇന്ത്യയുടെ അഭിമാനവും ലോകചാംപ്യനുമായ ഹിമ ദാസ് ഇനി അസം പൊലീസില്‍ ഡിഎസ്പി. ഹിമയുടെ ഏറെ നാളത്തെ സ്വപ്നമാണ് സഫലമായത്. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിന്റെ സാന്നിധ്യത്തിലാണ് ഹിമ പൊലീസിലെ ഉയര്‍ന്ന സ്ഥാനം ഏറ്റെടുത്തത്. സോനോവല്‍ നിയമന ഉത്തരവ് കൈമാറി. ചെറുപ്പം മുതലേ ഉള്ള സ്വപ്നമാണ് ഒരു പൊലീസുകാരി ആവുക എന്നതെന്ന് 21 വയസുകാരി ഹിമ പറഞ്ഞു. ചടങ്ങിന് പിന്നാലെ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് ഹിമ ട്വീറ്റ് ചെയ്തു.
അസമിലെ നഗാവോനിലാണ് ഹിമ ദാസ് ജനിച്ചത്. ജോമാലി, റോന്‍ജിത്ത് ദാസ് ദമ്പതിമാരുടെ ആറ് മക്കളില്‍ ഏറ്റവും ഇളയതാണ് ഹിമ. നെല്‍പാടങ്ങള്‍ക്കരികിലെ കളിയിടങ്ങളില്‍ തന്റെ സ്കൂളിലെ ആണ്‍കുട്ടികളോടൊപ്പം ഫുട്ബാള്‍ കളിച്ചാണ് കായികരംഗത്തേക്ക് ഹിമ എത്തുന്നത്. സ്പോര്‍ട്ട്സ് ആന്റ് യൂത്ത് വെല്‍ഫെയര്‍ ഡയറക്ടറേറ്റ് അംഗവും കായിക പരിശീകനുമായ നിപ്പോണ്‍ ദാസ് ആണ് ഹിമയിലെ അതിവേഗ ഓട്ടക്കാരിയെ കണ്ടെത്തുന്നത്. കായികജീവിതത്തില്‍ കൂടുതല്‍ അനുകൂലമായ സാഹചര്യങ്ങള്‍ക്കായി ഗോഹട്ടിയിലേക്ക് മാറാന്‍ നിപ്പോണ്‍ ദാസ് ഹിമയോട് ആവശ്യപ്പെട്ടിരുന്നു. ഹിമയുടെ ഗ്രാമത്തില്‍ നിന്നും 140 കി.മീ ദൂരെയാണു ഗോഹട്ടി. ഹിമയുടെ മാതാപിതാക്കള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് സമ്മതം നല്കി . ഗുവാഹത്തിയിലെ സരുസാജായ് സ്പോര്‍ട്ട്സ് കോംപ്ലെക്സിന് അടുത്തുള്ള ഒരു വാടകമുറിയില്‍ നിപ്പോണ്‍ ദാസ് താമസസൗകര്യം ഒരുക്കിക്കൊടുത്തു. ബോക്സിംഗിലും ഫുട്ബോളിലും ശ്രദ്ധേയമായ സ്റ്റേറ്റ് അക്കാദമിയില്‍ ഹിമയെ ചേര്‍ത്തു. കായികരംഗത്ത് ചിറകു വിടര്‍ത്തി പറക്കാന്‍ ഹിമയെ അത് ഏറെ സഹായിച്ചു. അന്താരാഷ്ട്രതലത്തില്‍ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ ആദ്യത്തെ ഇന്ത്യന്‍ ഓട്ടക്കാരിയാണ് ഹിമ. ഫിന്‍ലാന്റിലെ ടാമ്പെരെയില്‍ വച്ചു നടന്ന 2018 ലോക അണ്ടര്‍-20 അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്റര്‍ 51.46 സെക്കന്റുകൊണ്ട് പൂര്ത്തിയാക്കികൊണ്ട് ഹിമ സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കി. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്ററിലും 4x400 മീറ്റര്‍ റിലെയിലും ഹിമ പങ്കെടുത്തിരുന്നു. അന്ന് 400 മീറ്ററില്‍ ആറാം സ്ഥാനവും, റിലേയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ഏഴാം സ്ഥാനവും നേടി.
സഞ്ചരിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ്; പ്രതിഷേധത്തിന് പിന്നാലെ വിചിത്ര ഉത്തരവിൽ മന്ത്രിയുടെ ഇടപെടൽ, പ്രസ്താവന തിരുത്തി കളക്ടർ
ലുധിയാനയിലെ മണ്ഡിയില്‍ ഗോതമ്പ് തുറന്ന സ്ഥലത്ത്; ആശങ്ക തുടരുന്നു; കാലാവസ്ഥയുടെ കനിവിനായി കാത്ത് കര്‍ഷകര്‍
വൈഗയുടെ മരണം: ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറയിൽ അവ്യക്തത, സനുമോഹന്റെ മൊഴിയിൽ ദുരൂഹത, കൂടുതൽ അന്വേഷണം വേണമെന്ന് പോലീസ്
ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു
ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍
ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ
കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു
മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എനിക്ക് ഒരു വൃക്ക മാത്രം; രഹസ്യം വെളിപ്പെടുത്തി അഞ്ജു ബോബി ജോര്‍ജ്; കഠിനാധ്വാനിയായ അഞ്ജു ഇന്ത്യയുടെ അഭിമാനതാരമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു
പി.ടി. ഉഷ സെലക്ഷന് കമ്മിറ്റി അധ്യക്ഷ
ഒളിമ്പിക്സ്: വിദേശ കാണികള്‍ക്ക് പ്രവേശനമില്ല
തമിഴ്നാടിന് ഓവറോള്‍ കിരീടം; കേരളത്തിന് രണ്ടാം സ്ഥാനം
ഒളിമ്പിക്സിന് കാണികള്‍ വേണം: സീക്കോ
ഒളിമ്പിക്സ് ദീപശിഖാ പ്രയാണം പുനരാരംഭിച്ചു