×
login
ജപ്പാന് പ്രതീക്ഷയുടെ തുടക്കം

കൊവിഡ് ഭീതിയില്‍ ലോകം നിലച്ചപ്പോള്‍ പുത്തന്‍ പ്രതീക്ഷയിലേക്കാണ് ആദ്യ മത്സരം നീങ്ങുന്നതെന്ന് ഒളിമ്പിക്‌സ് അധികൃതരും പറഞ്ഞു. 2024ല്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ സോഫ്റ്റ്‌ബോള്‍ ഉണ്ടാകില്ലെന്നാണ് വിവരം. 2028ലാകും സോഫ്റ്റ്‌ബോള്‍ വീണ്ടും തിരിച്ചെത്തുക. സോഫ്റ്റ്‌ബോളില്‍ ജപ്പാന്‍ വിജയികളാകുമെന്നാണ് പ്രതീക്ഷ.

ടോക്കിയോ: ഒളിമ്പിക്‌സിന് തിരിതെളിയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ജപ്പാന് പ്രതീക്ഷയുടെ ആദ്യ ജയം. സോഫ്റ്റ്‌ബോളിന് തുടക്കം കുറിച്ച വനിതകളുടെ ജപ്പാന്‍-ഓസ്‌ട്രേലിയ മത്സരത്തില്‍ ഒന്നിനെതിരെ എട്ട് പോയിന്റിന് ജപ്പാന്‍ താരങ്ങള്‍ വിജയത്തിലേക്കെത്തി. 2008ന് ശേഷം ഒളിമ്പിക്‌സില്‍ ഇതാദ്യമായാണ് സോഫ്റ്റ്‌ബോള്‍ ഭാഗമാകുന്നത്. 2012ലും കഴിഞ്ഞ തവണ നടന്ന 2016ലെ റിയോ ഒളിമ്പിക്‌സിനും സോഫ്റ്റ്‌ബോള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 2008ല്‍ ജപ്പാനായിരുന്നു വിജയികള്‍.  

ഔദ്യോഗികമായി ഒളിമ്പിക്‌സിന് തിരി തെളിഞ്ഞിട്ടില്ലെങ്കിലും സോഫ്റ്റ്‌ബോള്‍ മത്സരങ്ങള്‍ ഇന്നലെ തുടങ്ങുകയായിരുന്നു. മൂവായിരം പേര്‍ക്ക് ഇരിക്കാവുന്ന ഫുക്കുഷിമയിലെ സ്റ്റേഡിയത്തില്‍ 50 പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇവരാകട്ടെ മാച്ച് റഫിറിമാരും സ്റ്റാഫ് അംഗങ്ങളും. വിജയത്തിന് ശേഷം പ്രതീക്ഷയുടെ ആഘോഷമാണെന്ന് താരങ്ങള്‍ പ്രതികരിച്ചു. ലോക ആരോഗ്യ സംഘടനയും പുത്തന്‍ ചെറുത്തുനില്‍പ്പിന്റെ ആഘോഷമായാണ് ആദ്യ മത്സരത്തെ വിലയിരുത്തിയത്.  

കൊവിഡ് ഭീതിയില്‍ ലോകം നിലച്ചപ്പോള്‍ പുത്തന്‍ പ്രതീക്ഷയിലേക്കാണ് ആദ്യ മത്സരം നീങ്ങുന്നതെന്ന് ഒളിമ്പിക്‌സ് അധികൃതരും പറഞ്ഞു. 2024ല്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ സോഫ്റ്റ്‌ബോള്‍ ഉണ്ടാകില്ലെന്നാണ് വിവരം. 2028ലാകും സോഫ്റ്റ്‌ബോള്‍ വീണ്ടും തിരിച്ചെത്തുക. സോഫ്റ്റ്‌ബോളില്‍ ജപ്പാന്‍ വിജയികളാകുമെന്നാണ് പ്രതീക്ഷ.  

 

 

  comment
  • Tags:

  LATEST NEWS


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും


  ''ഹിറ്റ് ആന്‍ഡ് റണ്‍'' നയം സ്വീകരിച്ച് ''കലാപങ്ങളുടെ നേതാവ്'' ആകാന്‍ കോണ്‍ഗ്രസ് മത്സരിക്കുന്നു


  ലഹരി മൂത്തപ്പോള്‍ ട്രാഫിക് സിഗ്‌നലില്‍ നൃത്തം; സംവിധായകന്‍ അറസ്റ്റില്‍, ലഹരിയില്‍ ആറാടിയത് മയക്കുമരുന്നിനെതിരെ രണ്ടു ഹ്രസ്വചിത്രങ്ങളെടുത്തയാള്‍


  ജലരാജാക്കന്മാര്‍ക്ക് വിശ്രമം; തുഴപ്പെരുക്കവും ആരവങ്ങളുമില്ലാതെ ഒരു ജലോത്സവകാലം കൂടി, അറുപതിലധികം വള്ളങ്ങള്‍ സംരക്ഷണമില്ലാതെ പ്രതിസന്ധിയിൽ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.