×
login
നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ

35 കായിക താരങ്ങളെ അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മലയാളി ബോക്‌സിങ് താരം കെ.സി. ലേഖയുടെ പേര് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

ന്യൂദല്‍ഹി: ഒളിമ്പിക്‌സ് അത്ലറ്റിക്സില്‍ ചരിത്ര സ്വര്‍ണം നേടിയ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര, ഹോക്കിയിലെ വെങ്കലനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ഗോള്‍ കീപ്പറും മലയാളിയുമായ പി.ആര്‍. ശ്രീജേഷ് ഉള്‍പ്പെടെ 11 കായിക താരങ്ങളെ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡിന് ശുപാര്‍ശ ചെയ്തു. 35 കായിക താരങ്ങളെ അര്‍ജുന അവാര്‍ഡിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മലയാളി ബോക്‌സിങ് താരം കെ.സി. ലേഖയുടെ പേര് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രമെഴുതിയ നീരജ് ചോപ്ര, ഗുസ്തിയില്‍ വെള്ളി നേടിയ രവികുമാര്‍ ദഹിയ, ബോക്‌സിങ്ങില്‍ വെങ്കലം സ്വന്തമാക്കിയ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ എന്നിവരാണ് ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായി ഖേല്‍രത്‌ന പട്ടികയില്‍ ഇടംപിടിച്ചത്. ഇവരോടൊപ്പം പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടിയ പ്രമോദ് ഭഗത്, കൃഷ്ണ നാഗര്‍, ജാവലിന്‍ ത്രോയില്‍ സ്വര്‍ണം സ്വന്തമാക്കിയ സുമിത് ആന്റില്‍, പാരാ ഷൂട്ടിങ്ങില്‍ സ്വര്‍ണം നേടിയ മനീഷ് നര്‍വാള്‍, പാരാ ഷൂട്ടിങ്ങില്‍ സ്വര്‍ണവും വെങ്കലവും കരസ്ഥമാക്കിയ അവാനി ലേഖര എന്നിവരും ഖേല്‍രത്ന പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം സുനില്‍ ഛേത്രി, വനിതാ ക്രിക്കറ്റ് താരം മിതാലി രാജുമാണ് പട്ടികയില്‍ ഇടംപിടിച്ച് മറ്റുരണ്ടു താരങ്ങള്‍

  comment
  • Tags:

  LATEST NEWS


  യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍


  ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന


  പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത


  ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം


  ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട


  ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.