×
login
ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി

തുഴച്ചലില്‍ കേരളത്തിന് ഒരു സ്വര്‍ണവും ഒരു വെള്ളിയും കൂടി ലഭിച്ചു. വനിതകളുടെ റോവിങ് കോക്‌സ്ഡ് എയ്റ്റിലാണ്‌സ്വര്‍ണനേട്ടം. ആര്‍ച്ച, അലീന ആന്റോ, ദേവപ്രിയ, അരുന്ധതി, റോസ് മരിയ ജോഷി, വര്‍ഷ, അശ്വതി, മീനാക്ഷി, ആര്യ ഡി. നായര്‍ എന്നിവരടങ്ങിയ ടീമാണ് 6:35.00 മിനിറ്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടിയത്. ഒഡിഷ വെള്ളിയും തമിഴ്‌നാട് വെങ്കലവും നേടി.

അഹമ്മദാബാദ്: ദേശീയ ഗെയിംസില്‍ കേരളത്തിന്റെ നയന ജെയിംസ് ഗോള്‍ഡണ്‍ വുമണായി. 6.33 മീറ്റര്‍ ചാടിയാണ് നയന കേരളത്തിനായി സ്വര്‍ണം നേടിയത്. ഈയിനത്തില്‍ വെങ്കലവും കേരളത്തിന്. ശ്രുതി ലക്ഷ്മിക്കാണ് വെങ്കലം. പഞ്ചാബിന്റെ ഷൈലി സിങിന് വെള്ളി. അതേസമയം മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ആന്‍സി സോജന്‍ ആറാമതായി.

തുഴച്ചലില്‍ കേരളത്തിന് ഒരു സ്വര്‍ണവും ഒരു വെള്ളിയും കൂടി ലഭിച്ചു. വനിതകളുടെ റോവിങ് കോക്‌സ്ഡ് എയ്റ്റിലാണ്‌സ്വര്‍ണനേട്ടം. ആര്‍ച്ച, അലീന ആന്റോ, ദേവപ്രിയ, അരുന്ധതി, റോസ് മരിയ ജോഷി, വര്‍ഷ, അശ്വതി, മീനാക്ഷി, ആര്യ ഡി. നായര്‍ എന്നിവരടങ്ങിയ ടീമാണ് 6:35.00 മിനിറ്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം നേടിയത്. ഒഡിഷ വെള്ളിയും തമിഴ്‌നാട് വെങ്കലവും നേടി.

ഫെന്‍സിങ്ങില്‍ കേരളത്തിന് നാലാം മെഡല്‍. വനിതകളുടെ ഫോയില്‍ വിഭാഗത്തില്‍ കേരളം വെള്ളി നേടി. വാശിയേറിയ പോരാട്ടത്തില്‍ മണിപ്പൂരിനോട് തോല്‍ക്കുകയായിരുന്നു. സ്‌കോര്‍: 41-45.  


വ്യക്തിഗത ഇനത്തില്‍ കേരളത്തിന്റെ എം.എസ്. ഗ്രേഷ്മ  മെഡലുറപ്പാക്കിയിരുന്നു. മഹാരാഷ്ട്രയുടെ ദ്യനേശ്വരിയെ 15-13ന് പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചതോടെയാണ് ഗ്രേഷ്മ മെഡല്‍ ഉറപ്പിച്ചത്.

വനിതാ ബാസ്‌ക്കറ്റ്‌ബോള്‍ ത്രീ ഓണ്‍ ത്രീയില്‍ കേരളത്തിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഫൈനലില്‍ തെലങ്കാനയോട് തോറ്റത്. സ്‌കോര്‍: 13-17.

 

  comment

  LATEST NEWS


  മലയാള നടി മഞ്ജിമ മോഹനും തമിഴ് നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി


  പിണറായി ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി;പൊലീസ് സ്‌റ്റേഷന് നേരെ ആക്രമണം നടക്കുന്നത് 50 വര്‍ഷങ്ങള്‍ക്ക് ശേഷമെന്നും പികെ കൃഷ്ണദാസ്


  ജനവാസ മേഖലയിലെ ടാര്‍ മിക്‌സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം ശക്തം; രണ്ടാം ഘട്ടം നിരാഹാര സമരമെന്ന് സംഘാടകര്‍


  വിഴിഞ്ഞം സമരത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പ്; പ്രതിപക്ഷം പരസ്യമായും ഭരണപക്ഷം രഹസ്യമായും സമരത്തിനൊപ്പമെന്ന് കെ.സുരേന്ദ്രന്‍


  വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ മികച്ച ചികിത്സയൊരുക്കിയെന്ന് ആരോഗ്യവകുപ്പ്


  വഖഫ് ബോര്‍ഡിനും ഇമാമുമാര്‍ക്കുള്ള ശമ്പളത്തിനും ആം ആദ്മി സര്‍ക്കാര്‍ നല്‍കിയത് 100 കോടിയെന്ന് വിവരാവകാശ രേഖ; ഇത് ആം ആദ്മിയുടെ ന്യൂനപക്ഷ പ്രീണനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.