×
login
അഭിമാനമായി മലയാളി താരം എം. ശ്രീശങ്കര്‍; കോമണ്‍വെല്‍ത്ത് ലോങ്ജംപില്‍ വെള്ളി മെഡല്‍; ഈ ഇനത്തില്‍ ഇന്ത്യ മെഡല്‍ നേടുന്നത് ആദ്യമായി (വീഡിയോ)

മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ഫൈനലില്‍ മത്സരിച്ചിരുന്നു. 7.97 ദൂരം ചാടി മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനം നേടി.

ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ചരിത്രം കുറിച്ച് മലയാളി താരം എം. ശ്രീശങ്കര്‍. ലോങ്ജംപില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ്ജംപില്‍ ഇന്ത്യ ആദ്യമായി ആണ് മെഡല്‍ നേടുന്നത്. 8.08 മീറ്റര്‍ ചാടിയാണ് ശ്രീശങ്കര്‍ നേട്ടം കരസ്ഥമാക്കിയത്. സ്വര്‍ണമെഡല്‍ നേടിയ ബഹമാസ് താരം ലക്വയ്ന്‍ നയ്‌റെന്‍ ഇതേ ദൂരം തന്നെയാണ് ചാടിയതെങ്കിലും, ചാടുന്ന സമയത്ത് കാറ്റിന്റെ ശക്തി കുറവായിരുന്നത് ലഖ്വനെ ജേതാവാക്കി. ശ്രീശങ്കര്‍ തന്റെ അഞ്ചാം ശ്രമത്തിലാണ് മെഡല്‍ കരസ്ഥമാക്കാനായ 8.08 മീറ്റര്‍ ദൂരം കടന്നത്. ആദ്യ മൂന്ന് ജമ്പുകളില്‍ 7.60 മീറ്റര്‍, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ ചാട്ടം. 

നാലാം ശ്രമത്തില്‍ എട്ടുമീറ്റര്‍ മറികടന്നെങ്കിലും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തില്‍ ഫൗളായി. ലോങ്ജംപില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ഫൈനലില്‍ മത്സരിച്ചിരുന്നു. 7.97 ദൂരം ചാടി മുഹമ്മദ് അനീസ് അഞ്ചാം സ്ഥാനം നേടി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.