×
login
ലണ്ടന്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ മലയാളി‍ താരവും

കണ്ണൂര്‍ ഇരിട്ടി സ്വദേശി സൗത്ത് വെയില്‍സിലെ ജിനി ജോസഫ് താന്നിയില്‍ ആണ് ഒക്ടോബര്‍ മൂന്നിന് നടക്കുന്ന ലണ്ടന്‍ മാരത്തോണില്‍ പങ്കെടുക്കുക.

ലണ്ടന്‍: അമ്പതിനായിരത്തിലധികം പേര്‍ പങ്കെടുക്കുന്ന ഇംഗ്ലണ്ടിലെ പ്രശസ്തമായ ലണ്ടന്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ മലയാളി താരവും.  ന്യൂപോര്‍ട്ട്, സൗത്ത് വെയില്‍സിലെ മലയാളിയായ ജിനി ജോസഫ് താന്നിയില്‍ ആണ് ഒക്ടോബര്‍ മൂന്നിന് നടക്കുന്ന മാരത്തോണില്‍ പങ്കെടുക്കുക. 

ഏകദേശം 46.2 കിലോമീറ്റര്‍ ആണ് മാരത്തോണ്‍. ലണ്ടനിലെ ഗ്രീന്‍വിച്ചില്‍ നിന്ന് ആരംഭിച്ച് പ്രധാന നഗരങ്ങളിലൂടെ പിന്നിട്ട് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പ്രധാന കവാടത്തിന്റെ മുമ്പില്‍ സമാപിക്കും.

നാല്‍പത്തിയാറുകാരനാണ് ജോസഫ് താന്നിയില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി. സുബി ജയിംസാണ് ഭാര്യ. നിയാ, ഹനാ, ഇഷ എന്നിവര്‍ മക്കള്‍. വെയില്‍സിലെ ടെസ്‌കോ ഡിസ്ട്രിബ്യൂഷനില്‍ ജോലി ചെയ്യുന്ന ജോസഫ് താന്നിയില്‍ ഇതിന് മുമ്പും നിരവധി മാരത്തോണുകളില്‍ പങ്കെടുത്ത് വിജയം കൈവരിച്ചിട്ടുണ്ട്. കാര്‍ഡിഫ് ഹാഫ് മാരത്തോണിലും, ബ്രിസ്റ്റോള്‍, ലണ്ടന്‍ വൈറ്റാലിറ്റി, ന്യൂപോര്‍ട്ട് വെര്‍ച്വല്‍, ഡേവേര്‍ണ്‍ ബ്രിഡ്ജ് ഹാഫ് മാരത്തോണ്‍ എന്നിവയില്‍ പങ്കെടുത്തിട്ടുണ്ട്.

ലണ്ടന്‍ മാരത്തോണിനു പിന്നാലെ ഒക്ടോബറില്‍ തന്നെ നടക്കുന്ന മാഞ്ചസ്റ്റര്‍ മാരത്തോണിലും ജോസഫ് പങ്കെടുക്കുന്നുണ്ട്.

 

 

  comment

  LATEST NEWS


  മുല്ലപ്പെരിയാറില്‍ പഞ്ചപുച്ഛമടക്കി 'പിണറായി സംഘം'; പാര്‍ലമെന്റില്‍ മലയാളിക്ക് വേണ്ടി വാദിച്ചത് കണ്ണന്താനം മാത്രം; ഡാംസുരക്ഷാ ബില്‍ രാജ്യസഭയില്‍ പാസായി


  തലശ്ശേരിയില്‍ ബിജെപി ഓഫീസ് ആക്രമിക്കാന്‍ എസ്ഡിപിഐ തീവ്രവാദികളുടെ ശ്രമം; കലാപം ഉണ്ടാക്കാനെത്തിയ ക്രിമിനലുകളെ നാട്ടുകാരും പോലീസും ചേര്‍ന്ന് തല്ലിഓടിച്ചു


  2024 ഒളിംപിക്‌സ് ലക്ഷ്യമിട്ട് മോദി സര്‍ക്കാര്‍ മിഷന്‍; ഒളിംപിക്‌സ് സെല്‍ പുനസംഘടിപ്പിച്ചു; അഞ്ജുബോബി ജോര്‍ജ്ജും ബൈച്ചൂങ് ഭൂട്ടിയയും അംഗങ്ങള്‍


  ജീവിതം വഴിമുട്ടിയെന്ന് കരുതിയപ്പോള്‍ രക്ഷകനായി; തിരക്കിനിടയിലും കേന്ദ്രമന്ത്രിയുടെ ഇടപെടല്‍ വിലപ്പെട്ടത്; വി മുരളീധരന് നന്ദിപറഞ്ഞ് മലയാളികള്‍


  ശബരി റെയില്‍ പദ്ധതിക്ക് കേരളത്തിന് താത്പര്യമില്ല എസ്റ്റിമേറ്റ് സമര്‍പ്പിച്ചില്ല; കത്തുകള്‍ക്ക് മറുപടിയില്ല; തുറന്നടിച്ച് മന്ത്രി അശ്വനി വൈഷ്ണവ്.


  ഇടനിലക്കാരെ ഒഴിവാക്കി പച്ചക്കറി വാങ്ങാന്‍ കേരളം; മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച കാര്‍ഷിക നിയമം പരോഷമായി നടപ്പിലാക്കി പിണറായി സര്‍ക്കാര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.