×
login
മീരബായ് ചാനു‍വിന് ആജീവനാന്തം സൗജന്യമായി പിസ; ഡോമിനോസ് പിസയുടെ സ്മാര്‍ട്ട് മാര്‍ക്കറ്റിംഗ്

ഇന്ത്യയിലെ വനിതാ കായിക താരങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ബ്രാന്‍ഡുകള്‍ തയാറാകുമോ

 

ടോക്കിയോ ഒളിമ്പിക്സില്‍ ഭാരോദ്വഹനത്തില്‍ വെള്ളിമെഡല്‍ നേടി ഭാരതത്തിന്റെ അഭിമാനമായി മാറി മീരബായി ചാനു. അവരുടെ കഥ ഇന്ന് ഇന്ത്യയിലുടനീളം ചര്‍ച്ച ചെയ്യപ്പെടുകയുമാണ്. എന്നാല്‍ മെഡല്‍ നേടിയ ശേഷം മീരബായ് ചാനു പറഞ്ഞ ആദ്യത്തെ കാര്യങ്ങളിലൊന്ന് ഇതായിരുന്നു, എനിക്കൊരു പിസ കഴിക്കണം.

ആ നിമിഷം ഒരു വലിയ മാര്‍ക്കറ്റിംഗ് അവസരമാണ് ഡോമിനോസ് പിസയെന്ന വമ്പന്‍ ബ്രാന്‍ഡിന് സമ്മാനിച്ചത്. ചാനുവിന് ആജീവനാന്തം സൗജന്യമായി തന്നെ പിസ നല്‍കുമെന്ന് കമ്പനിയങ്ങ് പ്രഖ്യാപിച്ചു. മണിപ്പൂരിലെ ഇംഫാലുകാരിയാണ് ഒളിമ്പിക്സ് മെഡല്‍ ജേതാവായ ചാനു. അവരുടെ വീട്ടിലേക്ക് സര്‍പ്രൈസായി തന്നെ ഡോമിനോസ് 30 മിനിറ്റിനുള്ളില്‍ പിസ എത്തിക്കുകയും ചെയ്തു.

തീര്‍ച്ചയായും, സ്മാര്‍ട്ട് മാര്‍ക്കറ്റിംഗ് രീതിയുടെ മികച്ച ഉദാഹരണങ്ങളിലൊന്നാണിത്. മറ്റൊരാളുടെ പ്രശസ്തിയുടെ നിമിഷങ്ങളില്‍ വമ്പന്‍ ബ്രാന്‍ഡിംഗ് സാധ്യത കണ്ട സമയം പാഴാക്കാതെ പരമാവധി മുതലെടുക്കാന്‍ ശ്രമിച്ചു ഡോമിനോസ്. ചാനുവിന് പിസ സൗജന്യമായി ലഭിച്ചു, എന്നാല്‍ ഡോമിനോസ് ബ്രാന്‍ഡിന് സൗജന്യ പബ്ലിസിറ്റിയും. ഡോമിനോസ് എന്ന ഫാസ്റ്റ്ഫുഡ് ബ്രാന്‍ഡിന് പിന്നാലെ അമുലും ബ്രിട്ടാനിയയും ഡന്‍സോയുമെല്ലാം ചാനുവിന്റെ വിജയം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി. എന്നാല്‍ മൊമന്റ് മാര്‍ക്കറ്റിംഗിനപ്പുറത്ത് ഇന്ത്യന്‍ കായിക വനിതാ താരങ്ങളില്‍ കാര്യമായി നിക്ഷേപം നടത്താന്‍ ബ്രാന്‍ഡുകള്‍ തയാറാകുമോയെന്നതാണ് പ്രസക്തമാകുന്ന ചോദ്യം. ഇക്കാര്യത്തില്‍ ഡോമിനോസ് അതിന് തയാറായി എന്നത് സ്വാഗതാര്‍ഹമാണ്. സോഷ്യല്‍, ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ബ്രാന്‍ഡ് പ്രൊമോഷനായുള്ള ഡീലാണ് ഡോമിനോസും ചാനുവും തമ്മില്‍ ഒപ്പുവെച്ചത്.

ഒളിമ്പിക്സ് മെഡല്‍ നേടിയ ശേഷമുള്ള 26-കാരിയുടെ ആദ്യ ബ്രാന്‍ഡ് ഡീലാണ് ഡോമിനോസുമായുള്ളത്. എന്നാല്‍ ഇതിന് മുമ്പേ ഇന്ത്യന്‍ ടീമിന്റെ ഒളിമ്പിക്സ് സ്പോണ്‍സര്‍മാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ബ്രാന്‍ഡ് പ്രൊമോഷന്‍, കാശൊന്നും മുടക്കാതെ ഡോമിനോസിന് ലഭിച്ചു എന്നതാണ് വൈരുദ്ധ്യം. 2021ലാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ വനിതകളെ ഒളിമ്പിക്സിന് അയച്ചത്. എന്നാല്‍ കണക്കുകള്‍ പ്രകാരം രാജ്യത്ത് മൊത്തം സ്പോര്‍ട്സ് സ്പോണ്‍സര്‍ഷിപ്പുകളില്‍ മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് വനിതകള്‍ക്ക് ലഭിക്കുന്നത്. വനിതാ ക്രിക്കറ്റ് താരങ്ങള്‍, ബാഡ്മിന്റണ്‍ താരങ്ങള്‍, ബോക്സിംഗ് താരങ്ങള്‍ എന്നിവര്‍ക്കാണ് പരസ്യ സ്പോണ്‍സര്‍ഷിപ്പുകള്‍ കൂടുതലും ലഭിക്കുന്നത്. മറ്റ് വനിതാ കായികതാരങ്ങളെ ബ്രാന്‍ഡുകള്‍ പരിഗണിക്കുന്നതേയില്ല.

ബിസിനസ് വോയ്സ്

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.