ന്യൂദല്‍ഹി: ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയെ ലോറസ് ലോക കായിക പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തു. സിമോണ്‍ ബൈല്‍സ്, ടോം ബ്രാഡി, റോബര്‍ട്ട് ലെവന്‍ഡോസ്കി, എമ്മ റാഡുകാനു, എലെയ്ന് തോംസണ്‍ – ഹെറ എന്നി കായിക താരങ്ങളെയും അവര്‍ഡിന് നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.
1300 സ്പോര്‍ട്സ് ജേണലിസ്റ്റുകളുടെ പാനലാണ് ഈ കായിക താരങ്ങളെ പുരസ്കാരത്തിന് നാമനിര്‍ദ്ദേശം ചെയ്തത്. ഏപ്രിലില്‍ വോട്ടെടുപ്പിലൂടെ അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കും. ഒളിമ്പിക്സിന്റെ വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് നീരജ് ചോപ്ര. ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയാണ് ഒളിമ്പിക്സ് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരം. 2008 ലെ ഒളിമ്പിക്സിലാണ് ബിന്ദ്ര എയര്‍ റൈഫിളില്‍ സ്വര്‍ണം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: