×
login
സ്‌കൂള്‍ കായിക മേള 2022: പാലക്കാടിന് അഭിമാനം; ഇരട്ട സഹോദരിമാര്‍ക്ക് വീണ്ടും മെഡലുകള്‍

ജൂനിയര്‍ സ്‌റ്റേറ്റ് മീറ്റില്‍ മെഡല്‍ നേടിയതിന്റയും നാഷണല്‍ സ്‌കൂള്‍ മീറ്റില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ് സംസ്ഥാന സ്‌ക്കൂള്‍ കായികമേളയില്‍ മത്സരിക്കാന്‍ അലന്യയും അലീനയും തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. ഇരുവരും പരിശീലനകനായ എന്‍.എസ് സിജിനും ഇവരുടെ നേട്ടത്തില്‍ അഭിമാനിക്കാം.

തിരുവനന്തപുരം: കായിക മേളയുടെ ഒന്നാം ദിനം നടന്ന 3000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയും വെങ്കലവും കരസ്ഥമാക്കിയ പാലക്കാട് മുണ്ടൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളായ ഇരട്ട സഹോദരിമാര്‍ അലന്യയും അനന്യയും അവസാന ദിവസം നടന്ന 4 കിലോമീറ്റര്‍ ക്രോസ് കണ്‍ട്രി റേസിലും വെള്ളിയും വെങ്കലവും നേടി അപൂര്‍വ്വ നേട്ടത്തിനുടമകളായി. പാലക്കാട് മുണ്ടൂര്‍ സ്വദേശികളായ സുരേഷ് ജയഭാരതി ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ്  അലന്യയും അനന്യയും.

ജൂനിയര്‍ സ്‌റ്റേറ്റ് മീറ്റില്‍ മെഡല്‍ നേടിയതിന്റയും നാഷണല്‍ സ്‌കൂള്‍ മീറ്റില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുമായാണ്  സംസ്ഥാന സ്‌ക്കൂള്‍ കായികമേളയില്‍ മത്സരിക്കാന്‍  അലന്യയും അലീനയും തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. ഇരുവരും  പരിശീലനകനായ  എന്‍.എസ് സിജിനും ഇവരുടെ നേട്ടത്തില്‍ അഭിമാനിക്കാം.

കാസര്‍കോഡ് ഒരു തോട്ടത്തിലെ ജീവനക്കാരനാണ് ഇവരുടെ അച്ഛന്‍ സുരേഷ്. സാമ്പത്തിക പരാധീനതകള്‍ക്കിടയിലും മക്കളുടെ താല്‍പര്യത്തിന് അനുസരിച്ച് പരിശീലനം നല്‍കാന്‍ സുരേഷ് ശ്രദ്ധിക്കുന്നുണ്ട്. പത്താം ക്ലാസില്‍ പഠിക്കുന്ന അലീന ഇളയ സഹോദരിയാണ്. അലീനയും ഓട്ടത്തില്‍ പരിശീലനം നേടുന്നുണ്ട്.

    comment

    LATEST NEWS


    താര തിളക്കമാര്‍ന്ന ആഘോഷ രാവില്‍ ഉലക നായകന്‍ പ്രകാശനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍ 2' ട്രെയിലര്‍ ട്രന്‍ഡിങ്ങിലേക്ക്


    കുമരകത്തെ കായല്‍പരപ്പിന്റെ മനോഹാരിതയില്‍ ജി20 ഷെര്‍പ്പ യോഗം പുരോഗമിക്കുന്നു; അത്താഴ വിരുന്നിന് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തി


    നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ച കെജരിവാളിന് 25,000 രൂപ പിഴ ചുമത്തി ഗുജറാത്ത് ഹൈക്കോടതി


    രാഷ്ട്രസേവയ്ക്കായി നവസംന്യാസിമാരുടെ നാരായണിസേന; യുവസംന്യാസിമാര്‍ രാഷ്ട്രത്തെ രാമരാജ്യത്തിലേക്ക് നയിക്കുമെന്ന് ഡോ. മോഹന്‍ ഭാഗവത്


    തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 15,000 കടന്ന് സജീവകേസുകള്‍


    സാറ്റിയൂട്ടറി പെന്‍ഷന്‍ നിര്‍ത്തലാക്കി സംസ്ഥാനത്ത് പങ്കാളിത്ത പെന്‍ഷന്‍ നടപ്പക്കിയിട്ട് 10 വര്‍ഷം; ഏപ്രില്‍ ഒന്ന് എന്‍ജിഒ സംഘ് വഞ്ചനാദിനമായി ആചരിക്കും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.