×
login
100 മീറ്റര്‍ ഓട്ടത്തിലെ ലോകരാജാവ് ഉസൈന്‍ ബോള്‍ട്ടിന്‍റെ 103 കോടി രൂപ നിക്ഷേപ സ്ഥാപനത്തില്‍ നിന്നും നഷ്ടമായി

100 മീറ്റര്‍ ഓട്ടത്തില്‍ പലതവണ ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് നിക്ഷേപസ്ഥാപനത്തെ ഏല്‍പിച്ച തന്‍റെ സമ്പാദ്യമായ 103 കോടി രൂപ സ്വകാര്യ നിക്ഷേപ സ്ഥാപനത്തില്‍ നിന്നും നഷ്ടമായി.

 100 മീറ്റര്‍ ഓട്ടത്തില്‍ പലതവണ ഒളിമ്പിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവായ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ട് നിക്ഷേപസ്ഥാപനത്തെ ഏല്‍പിച്ച തന്‍റെ സമ്പാദ്യമായ 103 കോടി രൂപ സ്വകാര്യ നിക്ഷേപ സ്ഥാപനത്തില്‍ നിന്നും നഷ്ടമായി. ലണ്ടനിലെ കിംഗ്സ്റ്റന്‍ ആസ്ഥാനമായ സ്വകാര്യ നിക്ഷേപസ്ഥാപനമായ  സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡിന്‍റെ ജമൈക്കന്‍ ശാഖയിലാണ് പണം നഷ്ടമായത്. ആരാണ് ഈ തുക തട്ടിയെടുത്തത് എന്ന കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.  

അക്കൗണ്ടിൽ 12,000 ഡോളർ (ഏകദേശം 9 ലക്ഷം രൂപ) മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് ബോൾട്ടിന്‍റെ അഭിഭാഷകൻ ലിന്‍റൺ പി ഗോർഡൻ പറഞ്ഞു. ബോൾട്ടിന്‍റെ വിരമിക്കൽ തുകയും ലൈഫ് സേവിംഗ്‌സും അക്കൗണ്ടിൽ ഉൾപ്പെട്ടിരുന്നു എന്ന് ഫോർച്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

ബാങ്കിൽ കൂടുതൽ പരിശാധനകൾ നടത്താൻ ജമൈക്കയിലെ ഫിനാൻഷ്യൽ സർവീസസ് കമ്മീഷൻ സ്വമേധയാ ഒരു മാനേജരെ നിയമിച്ചു. തട്ടിപ്പ് ആരോപണങ്ങളെ ഗൗരവമായാണ് കാണുന്നത് എന്ന് കമ്മീഷൻ വ്യക്തമാക്കി.

സ്റ്റോക്ക്സ് ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ് ജനുവരി 10ന് ഒരു മാനേജർ തട്ടിപ്പ് നടത്തിയെന്ന് മുന്നറിയിപ്പ് നൽകി അധികൃതർക്ക് കത്തയച്ചതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ദിവസങ്ങൾക്ക് ശേഷം, ബോൾട്ടിന്റെ അക്കൗണ്ടിലെ പണം ഏകദേശം 12.8 മില്യണിൽ നിന്ന് 12,000 ഡോളര്‍ ഒഴിച്ചുള്ള ഏകദേശം 103 കോടി രൂപ മാത്രമേ ഉള്ളൂവെന്ന് ബോൾട്ടിന്‍റെ അഭിഭാഷകർ പറഞ്ഞു.


നിരവധി പ്രായമായ ഇടപാടുകാരും വഞ്ചിക്കപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ക്ലാർക്ക് പറഞ്ഞു.  

അടുത്ത ആഴ്ച അവസാനത്തോടെ പണം തിരികെ നൽകിയില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് ബോൾട്ടിന്റെ അഭിഭാഷകർ അറിയിച്ചു. 1986 ഓഗസ്റ്റ് 21 ന് ജനിച്ച ഒളിമ്പിക് ഇതിഹാസമാണ് ഉസൈൻ ബോൾട്ട്. ജീവിച്ചിരിക്കുന്ന ഏറ്റവും വേഗതയേറിയ മനുഷ്യൻ എന്നറിയപ്പെടുന്ന അദ്ദേഹം ജമൈക്കയിൽ ആണ് ജനിച്ചത്.

ഒമ്പത് തവണ 100 മീറ്റര്‍ ഓട്ടത്തില്‍ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവാണ് ഉസൈന്‍ ബോള്‍ട്ട്.  

 

 

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.