വിഷ്ണുവിന്റെയും ഹര്‍ഷയുടെയും വിവാഹം കഴിഞ്ഞ ദിവസം വധു ഗൃഹത്തില്‍ വെച്ച് നടന്നു. താലികെട്ട് കഴിഞ്ഞ ഉടനെ വിഷ്ണു നേരെ കളിക്കളത്തിലേക്ക് എത്തുകയായിരുന്നു.
നീലേശ്വരം: താലികെട്ട് കഴിഞ്ഞ് നേരെ കബഡി കോര്‍ട്ടിലേക്ക് കുതിച്ചെത്തി ടീമിനെ കിരീടത്തിലേക്ക് നയിച്ച് എകെജി ഓരിയുടെ വിച്ചു (വിഷ്ണു). കബഡിയുടെആവേശം അലതല്ലിയ ഓരി യംഗ് മെന്‍സ് കബഡി ടൂര്‍ണ്ണമെന്റിന്റെ താരമാവുകയും ടീമിനെ നിര്‍ണ്ണായക ഘട്ടത്തില്‍ വിജയക്കുതിപ്പിലേക്ക് നയിക്കുകയും ചെയ്ത വിഷ്ണുവിന്റെ പ്രകടനം നവവധുവിനുള്ള വിവാഹ സമ്മാനമായി.
വിഷ്ണുവിന്റെയും ഹര്‍ഷയുടെയും വിവാഹം കഴിഞ്ഞ ദിവസം വധു ഗൃഹത്തില്‍ വെച്ച് നടന്നു. താലികെട്ട് കഴിഞ്ഞ ഉടനെ വിഷ്ണു നേരെ കളിക്കളത്തിലേക്ക് എത്തുകയായിരുന്നു. ഓരി യംഗ് മെന്‍സ് അതിഥ്യമരുളിയ ഉത്തര മേഖലാ സീനിയര്‍ കബഡി ടൂര്‍ണമെന്റില്‍ ഫൈനലില്‍ പോരാട്ടത്തിന്റെ വീറും വാശിയും പ്രകടമായ മത്സരത്തില്‍ റെഡ് സ്റ്റാര്‍ കുറുന്തൂറിനെ തോല്‍പ്പിച്ച് എകെജി ഓരി കപ്പ് നേടുമ്പോള്‍ ഓരി സ്വദേശികളായ വിഷ്ണുവിന്റെയും ഹര്‍ഷയുടെയും ജീവിതത്തില്‍ ഈ ദിവസം ഇരട്ടി മധുരമായി.
ചെറുപ്രായത്തില്‍ കളിക്കളത്തിലെ മിന്നും താരമായിരുന്നു വിഷ്ണു. സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ്. ആതിഥേയരായ യംഗ് മെന്‍സ് ക്ലബ്ബ് കബഡി ഗ്രൗണ്ടില്‍ വെച്ച് നവദമ്പതികള്‍ക്ക് ഉപഹാരം നല്കിയതും കാണികളില്‍ വേറിട്ട അനുഭവമായി.
രാജികൊണ്ടു തീരില്ല സജിചെറിയാന്റെ പ്രശ്നങ്ങള്‍
ഒരേയൊരു ഗാന്ധിയന്‍
എകെജി സെന്ററിലെ ജിഹാദി സൗഹൃദം
ആര്‍എസ്എസ്സും കമ്മ്യൂണിസ്റ്റുകളും ഭരണഘടനയും
രാജ്യസഭയിലേക്ക് ബിജെപി അംഗമായി പോകുന്ന കെ.വി. വിജയേന്ദ്രപ്രസാദ് രാജമൗലിയുടെ അച്ഛന്; ആര്‍ആര്‍ആര്‍ തിരക്കഥാകൃത്ത്
കനയ്യലാലിന്റെ കുടുംബത്തിന് വേണ്ടി പിരിഞ്ഞുകിട്ടിയത് 1.7 കോടി; ഒരു കോടി ഭാര്യയ്ക്ക് നല്കി;25 ലക്ഷം ഈശ്വര്‍ ഗൗഡിനും 30 ലക്ഷം ഉമേഷ് കോല്‍ഹെയ്ക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സംസ്ഥാനത്ത് സ്പോര്‍ട്സ് ഇക്കോണമി മിഷന്; കായിക മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും
ദേശീയ പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ് പതാക ഉയര്‍ന്നു
സന്തോഷവും നിരാശയും തുല്യം, ട്രാക്കിലെ പൂരം അവസാനിച്ചു; ദേശീയ ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സ്
കാറ്റ് വില്ലനാകുന്നു; വേദിയെ പഴിച്ച് താരങ്ങള്‍; 'പ്രകടനം മെച്ചപ്പെടുന്നില്ല, റെക്കോഡുകള്‍ നഷ്ടപ്പെട്ടു'
കതിര്‍മണ്ഡപത്തില്‍ നിന്ന് കളിക്കളത്തിലേക്ക്: കബഡിയില്‍ തിളങ്ങി സിആര്‍പിഎഫ് ഉദ്യോഗസ്ഥനായ വിഷ്ണു
കേന്ദ്ര സര്‍ക്കാരിന്റെ ഖേലോ ഇന്ത്യ പദ്ധതി: കണ്ണൂർ ജില്ലയിലെ സിന്തറ്റിക് ട്രാക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു