കായിക രംഗത്ത് ശക്തമായ അധികാരസ്ഥാനമായ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് സ്ഥാനം സാധാരണ വലിയ രാഷ്ട്രീയ പിടിപാടുകളോ വന്‍ബിസിനസ് ഹൗസുകളുടെ പിന്തുണയോ ഉള്ളവര്‍ക്കേ ലഭിക്കാറുള്ളൂ. ഇതൊന്നുമില്ലാതെയാണ് ഉഷ എത്തുന്നത്. അത് ലറ്റ് എന്ന നിലയില്‍ നടത്തിയ പ്രകടനങ്ങളുടെ മെറിറ്റോടെ.
ന്യൂദല്‍ഹി: ഒരേ ഒരു ഉഷ എന്നതാണ് ഉഷയെക്കുറിച്ച് എഴുതപ്പെട്ട ഒരു പുസ്തകത്തിന്റെ പേര്. ഒരു വനിതാ അത്ലറ്റ് എന്ന നിലയില്‍ ഒട്ടേറെ റെക്കോഡുകള്‍ ആദ്യമായി തകര്‍ത്തും സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തും തിളങ്ങുന്ന നാമമാണ് ഉഷ.
സജീവ് അത്ലറ്റിക്സില് നിന്നും പിരിഞ്ഞുപോന്ന ശേഷം, അധികം ശ്രദ്ധിക്കപ്പെടാതെ ഒരു കോച്ചിംഗ് സെന്ററും റെയില്‍വേ ജോലിയുമായി ഒതുങ്ങിക്കഴിയുന്ന ഉഷയെ മോദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തിയത്. പിന്നീട് രാജ്യസഭാംഗമാക്കി. ഉഷയുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന സംഘാടനശേഷിയും ഇന്ത്യന്‍ കായികരംഗത്തെ ലോകത്തിന്റെ നെറുകെയില്‍ എത്തിക്കാനുള്ള അഭിവാഞ്ഛയും കോര്‍ത്തിണക്കാന്‍ പറ്റിയ പദവിയായിരിക്കും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പദവി.
ജയിച്ചാല്‍ കേരളത്തില്‍ നിന്നും ആദ്യ ഐഒഎ പ്രസിഡന്റായി വീണ്ടും ഉഷ ചരിത്രത്താളുകളില്‍ സ്ഥാനം പിടിക്കും. .
കായിക രംഗത്ത് ശക്തമായ അധികാരസ്ഥാനമായ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് സ്ഥാനം സാധാരണ വലിയ രാഷ്ട്രീയ പിടിപാടുകളോ വന്‍ബിസിനസ് ഹൗസുകളുടെ പിന്തുണയോ ഉള്ളവര്‍ക്കേ ലഭിക്കാറുള്ളൂ. കോണ്‍ഗ്രസിന്റെ സുരേഷ് കല്‍മാഡി ആ പദവിയില്‍ എത്തിയത് അങ്ങിനെയാണ്. എന്നാല്‍ ദല്‍ഹിയില്‍ നടത്തിയ ഒളിമ്പ്യാഡില്‍ സ്റ്റേഡിയം നിര്‍മ്മാണത്തിലും മറ്റും കോടികളുടെ അഴിമതി നടത്തി സുരേഷ് കല്‍മാഡി കുപ്രസിദ്ധി നേടുകയും അന്ന് ദല്‍ഹി മുഖ്യമന്ത്രിയായ ഷീ ദീക്ഷിതിന് എന്നെന്നേക്കുമായി പേര് നഷ്ടപ്പെടാനും ഇടയാക്കി.
അതുപോലെ തമിഴ്നാട്ടിലെ നാരായണ്‍ രാമചന്ദ്രന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റായത് സിമന്റ് വ്യവസായിയും ചെന്നൈ കിംഗ്സ് ഉടമയും മുന്‍ ബിസിസി ഐ പ്രസിഡന്റുമായ എന്‍. ശ്രീനിവാസന്റെ സഹോദരന് എന്ന നിലയില്‍ കൂടി ലഭിച്ച പിന്തുണയോടെയാണ്. ഇതൊന്നുമില്ലാതെയാണ് ഉഷ എത്തുന്നത്. അത് ലറ്റ് എന്ന നിലയില്‍ നടത്തിയ പ്രകടനങ്ങളുടെ മെറിറ്റോടെ.
ഉഷ തന്നെയാണ് മത്സരിക്കുന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അതോടെ ഫേസ്ബുക്ക് പേജില്‍ സന്ദേശങ്ങളുടെ പ്രവാഹമാണ്. ഏകദേശം 376 സന്ദേശങ്ങള്‍ ഉടനെയെത്തി. ഒട്ടേറെ പേര് ഷെയര്‍ ചെയ്തിട്ടുമുണ്ട്. അത്ലറ്റുകളുടെയും നാഷണല്‍ ഫെഡറേഷനുകളുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും പി.ടി.ഉഷ എടുത്തുപറഞ്ഞതിനര്ത്ഥം വേണ്ടത്ര പിന്തുണ ഉറപ്പാക്കിയായിരിക്കും മത്സരമെന്നതാണ്. ഡിസംബര്‍ 10നാണ് തെരഞ്ഞെടുപ്പ്.
ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു
ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി
ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി
മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം
ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന് സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്
മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
അഭിമാനമായി മലയാളി താരം എം. ശ്രീശങ്കര്‍; കോമണ്‍വെല്‍ത്ത് ലോങ്ജംപില്‍ വെള്ളി മെഡല്‍; ഈ ഇനത്തില്‍ ഇന്ത്യ മെഡല്‍ നേടുന്നത് ആദ്യമായി (വീഡിയോ)
മകന് വേണ്ടി അച്ഛന്റെ ത്യാഗം സ്വര്‍ണം നേടി അബി മോന്
ചരിത്ര നേട്ടങ്ങളുടെയും സുവര്‍ണ നേട്ടങ്ങളുടെയും നീണ്ട പട്ടിക ; മല്‍സരാവേശത്തിന് അഗ്നിപകര്‍ന്ന് കേന്ദ്ര കായിക വകുപ്പ്
സംസ്ഥാന സ്കൂള്‍ കായിക മേള: ട്രിപ്പിള്‍ ഗോള്‍ഡില്‍ നിവേദ്യ
സ്കൂള്‍ കായിക മേള 2022: പാലക്കാടിന് അഭിമാനം; ഇരട്ട സഹോദരിമാര്‍ക്ക് വീണ്ടും മെഡലുകള്‍
ഇന്ത്യ ഒളിമ്പിക്സ് അസോസിയേഷന് പ്രസിഡന്റായി ചുമതലയേറ്റ ശേഷം കഠിനാധ്വാനത്തെയും വിധിയെയും കുറിച്ച് പി.ടി. ഉഷ നടത്തിയ ട്വീറ്റ് വൈറലായി.