login
മാര്‍ച്ച് മാസം മാത്രം വിറ്റ്ത് 4,11,037 ഇരുചക്ര വാഹനങ്ങള്‍; കോവിഡ് വെല്ലുവിളിയിലും കുതിച്ച് ഉയര്‍ന്ന് ഹോണ്ട

2020-21 സാമ്പത്തിക വര്‍ഷം ആകെ 40,73,182 ഇരുചക്ര വാഹനങ്ങളുടെ വില്‍പനയാണ് ഹോണ്ട നടത്തിയത്. ഇതില്‍ 2,07,310 വാഹനങ്ങളുടെ കയറ്റുമതിയും ഉള്‍പ്പെടുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ത്രൈമാസത്തില്‍ 31 ശതമാനം വളര്‍ച്ചയാണ് ഹോണ്ട ടു വീലേഴ്‌സ് കൈവരിച്ചത്.

കൊച്ചി: കോവിഡ് വെല്ലുവിളികള്‍ വീണ്ടും ഉയരുമ്പോഴും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യ 2021 മാര്‍ച്ച് മാസത്തില്‍ 3,95,037 ഇരുചക്ര വാഹനങ്ങളുടെ ആഭ്യന്തര വില്‍പന നടത്തി. മുന്‍ വര്‍ഷം ഇതേ മാസത്തെ ആഭ്യന്തര വില്‍പന 2,45,716 വാഹനങ്ങളായിരുന്നു. 16,000 വാഹനങ്ങളുടെ കയറ്റുമതി കൂടിയായപ്പോള്‍ മാര്‍ച്ച് മാസത്തെ ആകെ വില്‍പന 4,11,037 ആയി.

2020-21 സാമ്പത്തിക വര്‍ഷം ആകെ 40,73,182 ഇരുചക്ര വാഹനങ്ങളുടെ വില്‍പനയാണ് ഹോണ്ട നടത്തിയത്. ഇതില്‍ 2,07,310 വാഹനങ്ങളുടെ കയറ്റുമതിയും ഉള്‍പ്പെടുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ത്രൈമാസത്തില്‍ 31 ശതമാനം വളര്‍ച്ചയാണ് ഹോണ്ട ടു വീലേഴ്‌സ് കൈവരിച്ചത്. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഓരോ മൂന്ന് ഇരുചക്ര വാഹനങ്ങളില്‍ ഒന്ന് ഹോണ്ട എന്ന നിലയാണ് ഇതിലൂടെ കൈവരിച്ചിട്ടുള്ളത്.

പ്രതിസന്ധികളുടെ കാലത്ത് അതിനെ അതിജീവിച്ചു ഹോണ്ട ടു വീലേഴ്‌സ് മുന്നേറുന്നതാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കാണാനായതെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യയുടെ വിപണന വിഭാഗം ഡയറക്ടര്‍ യാദ്‌വേന്ദര്‍ സിങ് ഗുലേറിയ ചൂണ്ടിക്കാട്ടി.

  comment
  • Tags:

  LATEST NEWS


  വാഹനങ്ങള്‍ക്ക് ഇനി താത്കാലിക രജിസ്‌ട്രേഷന്‍ ഇല്ല; ഹൈ സെക്യൂരിറ്റി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് നേരിട്ട് നിരത്തിലേക്ക്; പൂര്‍ണവിവരങ്ങള്‍ ഇങ്ങനെ


  സൊണറില കാഞ്ഞിലശ്ശേരിയന്‍സിസ്; കേരളത്തില്‍ നിന്ന് ഒരു പുതിയ സസ്യം


  ഉത്തർപ്രദേശിൽ ഞായറാഴ്ച ലോക്ഡൗണ്‍; മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് കനത്ത പിഴ, പ്രയാഗ് മെഡിക്കല്‍ കോളേജ് പ്രത്യേക കൊവിഡ് ആശുപത്രിയാവും


  കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു; ആശുപതിയിലേക്ക് മാറ്റി


  ട്രാക്റ്റര്‍ ഓടിച്ച രാഗേഷിനേയും ടിവിയിലെ സ്ഥിരം മുഖം റഹീമിനേയും വെട്ടി; ബ്രിട്ടാസ്, ശിവദാസന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ തെളിയുന്നത് പിണറായി അപ്രമാദിത്വം


  പാകിസ്ഥാനില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുന്നു; ഏഴ് മരണം, 300 ലധികം പോലീസുകാര്‍ക്ക് പരിക്ക്, സോഷ്യൽ മീഡിയയ്ക്ക് സമ്പൂര്‍ണ വിലക്ക്


  അമേരിക്കയിലെ ഫെഡെക്‌സ് വെയര്‍ഹൗസില്‍ വെടിവെപ്പ്; 8 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്, അക്രമി ജീവനൊടുക്കിയെന്ന് പോലീസ്


  ഇ-സഞ്ജീവനിയില്‍ ചികിത്സ തേടിയത് ഒരു ലക്ഷം പേര്‍; അടുത്ത ആഴ്ച മുതല്‍ 4 പുതിയ സ്‌പെഷ്യാലിറ്റി ഒപികള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.