×
login
എസ് വണ്‍, എസ് വണ്‍ പ്രോ ആദ്യ ബാച്ച് വിതരണം പൂര്‍ണം; ഓല ഇ-സ്‌കൂട്ടറുകള്‍ നിരത്തില്‍ ഓടി തുടങ്ങിയതായി ഭവിഷ് അഗര്‍വാള്‍

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ വിപണിയില്‍ അവതരിപ്പിച്ച ഇ-സ്‌കൂട്ടറുകളായ 'എസ് വണ്‍', 'എസ് വണ്‍ പ്രോ' ഡിസംബര്‍ 15 മുതലാണ് ഓല ഉടമസ്ഥര്‍ക്കു കൈമാറി തുടങ്ങിയത്. ബെംഗളൂരുവിലും ചെന്നൈയിലും പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചായിരുന്നു ആദ്യ 100 ഉപയോക്താക്കള്‍ക്കുള്ള ഇ-സ്‌കൂട്ടര്‍ കൈമാറിയത്.

ല ഇ-സ്‌കൂട്ടറുകള്‍ ഉടന്‍ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് ഓല ഇലക്ട്രിക് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഭവിഷ് അഗര്‍വാള്‍. ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ എസ് വണ്ണും, എസ് വണ്‍ പ്രോ എന്നീ മോഡലുകളുടെ ആദ്യ ബാച്ച് ബുക്ക് ചെയ്തവര്‍ക്കാണ് വാഹനം ലഭിക്കുക. ഉപയോക്താക്കള്‍ക്ക് വാഹനം ലഭിച്ചു തുടങ്ങിയതായി അദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ വിപണിയില്‍ അവതരിപ്പിച്ച ഇ-സ്‌കൂട്ടറുകളായ 'എസ് വണ്‍', 'എസ് വണ്‍ പ്രോ' ഡിസംബര്‍ 15 മുതലാണ് ഓല ഉടമസ്ഥര്‍ക്കു കൈമാറി തുടങ്ങിയത്. ബെംഗളൂരുവിലും ചെന്നൈയിലും പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചായിരുന്നു ആദ്യ 100 ഉപയോക്താക്കള്‍ക്കുള്ള ഇ-സ്‌കൂട്ടര്‍ കൈമാറിയത്. സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമമാണ് ഓലയുടെ വൈദ്യുത സ്‌കൂട്ടര്‍ ഉല്‍പ്പാദനം വൈകിപ്പിച്ചത്. ചെന്നൈയിലെ ഫ്യുച്ചര്‍ ഫാക്ടറിയില്‍ നിര്‍മിക്കുന്ന 'എസ് വണ്ണി'ന് 99,999 രൂപയും 'എസ് വണ്‍ പ്രോ'യ്ക്ക് 1,29,999 രൂപയുമാണു ഷോറൂം വില.


ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്പീഡ്, ഏറ്റവും വലിയ ബൂട്ട് സ്‌പേസ്, അതിനനൂതന സാങ്കേതികവിദ്യ തുടങ്ങിയവ, ഒല ഇലക്ട്രിക്കില്‍ നിന്നുള്ള വിപ്ലവകരമായ ഉത്പന്നത്തെ  ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌കൂട്ടറാക്കി മാറ്റുന്നു. പ്രതിവര്‍ഷം 10 ദശലക്ഷം വാഹനങ്ങളെന്ന സമ്പൂര്‍ണ ഉത്പാദന ശേഷി പ്രോഡക്ഷന്‍ യുണിറ്റ് ഈ വര്‍ഷത്തോടെ കൈവരിക്കുമെന്നും കമ്പനി അറിയിച്ചു.

സ്‌കൂട്ടറില്‍ പ്രത്യേക ആപ്പുകള്‍ ഒല വാഗ്ദാനം ചെയ്യുന്നുണ്ട്.ബ്ലൂടൂത്ത് കണക്ടിവിറ്റി മുതല്‍ റേഞ്ചും സര്‍വ്വീസ് ഹിസ്റ്ററിയുംവരെ ഇത്തരം ആപ്പുകളിലുണ്ടാകും. വാഹനം സ്റ്റാര്‍ട്ട് ചെയ്യാനും നിര്‍ത്താനുമുള്ള സാങ്കേതികത ആപ്പും ഒലയില്‍ ഉണ്ട്. 18 മിനിറ്റുകൊണ്ട് 50 ശതമാനംവരെ ചാര്‍ജ് ചെയ്യാന്‍ വാഹനത്തിനാകും. ഇതുകൊണ്ട് 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. സ്‌കൂട്ടറിന്റെ ആകെ റേഞ്ച് 150 കിലോമീറ്ററാണ്. ഫുള്‍എല്‍ഇഡി ലൈറ്റിങ്, ഫാസ്റ്റ് ചാര്‍ജിങ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവയും ഓലയിലുണ്ട്. ഒരു ലക്ഷം മുതല്‍ 1.2 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കപ്പെടുന്നത്.

  comment

  LATEST NEWS


  ദല്‍ഹിയില്‍ ഹിന്ദുവിരുദ്ധ കലാപത്തില്‍ തോക്കുചൂണ്ടിയ ഷാരൂഖ് പരോളിലിറങ്ങിയപ്പോള്‍ വമ്പന്‍ സ്വീകരണം (വീഡിയോ)


  നടന്‍ ധര്‍മ്മജന്‍റെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ 200കിലോ പഴകിയ മീന്‍ പിടിച്ചു; പിഴയടയ്ക്കാന്‍ നോട്ടീസ്


  തൃക്കാക്കരയില്‍ ബിജെപിക്കായി നാളെ പ്രചരണത്തിനിറങ്ങും; പോലീസിന് മുന്നില്‍ ഹാജരാകില്ല; നിലപാട് വ്യക്തമാക്കി പിസി ജോര്‍ജ്


  കശ്മീരില്‍ വീണ്ടും സൈന്യത്തിന് വിജയം ;രണ്ട് തീവ്രവാദികളെ അനന്ത് നാഗില്‍ ഏറ്റുമുട്ടലില്‍ വധിച്ച് സൈന്യം


  പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; ഒളിവില്‍ പോയ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍


  'മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്യൂ'...സമൂഹമാധ്യമങ്ങളില്‍ തരംഗമായി ഹാഷ് ടാഗ്; കാരണം നൂപുര്‍ ശര്‍മ്മര്‍ക്കെതിരായ ഇസ്ലാമിസ്റ്റ് വധഭീഷണി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.