×
login
സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര‍യ്ക്ക് പാരിതോഷികമായി എക്‌സ്‌യുവി700 ചോദിച്ച് ട്വിറ്റര്‍ ഉപയോക്താവ്; തൊട്ടുപിന്നാലെ ആനന്ദ് മഹീന്ദ്ര‍യുടെ മറുപടി!

ഒളിംപിക്‌സില്‍ മെഡലുകള്‍ നേടിയ ഇന്ത്യക്കാര്‍ക്ക് നൂതനമായ രീതിയിലാണ് വിവിധ ബ്രാന്‍ഡുകള്‍ പാരിതോഷികങ്ങള്‍ നല്‍കുന്നത്.

ന്യൂദല്‍ഹി: പുരുഷന്‍മാരുടെ ജാവ്‌ലിന്‍ ത്രോയിലൂടെ നീരജ് ചോപ്ര നേടിത്തന്നത് ഇന്ത്യയുടെ ആദ്യ ഒളിംപിക് അത്‌ലറ്റിക് സ്വര്‍ണം. 87.58 മീറ്റര്‍ എന്ന മികച്ച പ്രകടനം നടത്തിയാണ് പൊന്നിന്‍ തിളക്കമുള്ള നേട്ടം നീരജ് സ്വന്തമാക്കിയത്. പിന്നാലെ നീരജ് ചോപ്രയ്ക്ക് എക്‌സ്‌യുവി700 സമ്മാനിക്കുമെന്ന വാഗ്ദാനവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര രംഗത്തെത്തി. ഇന്ത്യന്‍ വാഹനനിര്‍മാതാവിന്റെ വരാനിരിക്കുന്ന എക്‌സ്‌യുവി നിരയിലെ ഏറ്റവും പുതിയ ഉത്പന്നമാണിത്. 'ഞങ്ങളെല്ലാവരും നിങ്ങളുടെ സൈന്യത്തിലാണ്, ബാഹുബലി'. 

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയില്‍ കുതിരപ്പുറത്തിരുന്ന് സൈന്യത്തെ നയിക്കുന്ന പ്രഭാസിന്റെ ചിത്രത്തിനൊപ്പം നീരജിന്റെ ചിത്രം ട്വീറ്റ് ചെയ്ത് ആനന്ദ് മഹീന്ദ്ര കുറിച്ചു. ഇന്ത്യന്‍ കരസേനയിലെ സുബേദാറാണ് നീരജ് ചോപ്ര. തുടര്‍ന്ന് ചോപ്രയ്ക്ക് എക്‌സ്‌യുവി700 കിട്ടണമെന്ന് ട്വിറ്റര്‍ ഉപയോക്താവായ റിതേഷ് ജെയിന്‍ സമൂഹമാധ്യമത്തില്‍ മറുപടി നല്‍കി. പിന്നാലെ ചോപ്രയ്ക്കായി എക്‌സ്‌യുവി700 തയ്യാറാക്കി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഓട്ടോ കമ്പനിയുടെ രണ്ടു ഉദ്യോഗസ്ഥരെ ടാഗ് ചെയ്ത് മഹീന്ദ്ര തലവന്‍ റിതേഷ് ജയിന് മറുപടി നല്‍കി.

 അത് തീര്‍ച്ചയായും തന്റെ വ്യക്തിപരമായ അവകാശവും ആദരവുമായിരക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ സൂചിപ്പിച്ചു. ഒളിംപിക്‌സില്‍ മെഡലുകള്‍ നേടിയ ഇന്ത്യക്കാര്‍ക്ക് നൂതനമായ രീതിയിലാണ് വിവിധ ബ്രാന്‍ഡുകള്‍ പാരിതോഷികങ്ങള്‍ നല്‍കുന്നത്. പിസ കഴിച്ച് വിജയം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഒളിംപിക് വെങ്കല മെഡല്‍ ജേതാവായ മീരാബായി ചാനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഉടന്‍തന്നെ മണിപ്പൂരിലെ ഡോമിനോസിന്റെ വില്‍പ്പനകേന്ദ്രം മീരാബായി ചാനുവിന് പിസയുമായി ഒരു സംഘത്തെ അയച്ചു.  

 

  comment

  LATEST NEWS


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും


  ധ്യാന്‍ശ്രീനിവാസന്‍ നായകനാകുന്ന 'ജോയി ഫുള്‍ എന്‍ജോയ്'; ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.