×
login
ബെനലി കീവേ ഡീലര്‍ഷിപ്പ് ഷോറൂം ആരംഭിച്ചു

ഹംഗേറിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കീവേ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കി. റെട്രോ മോഡല്‍ സിക്‌സ്ടീസ് 300ഐ ക്ലാസിക് സ്‌കൂട്ടറും യൂറോപ്യന്‍ രൂപഭംഗിയുള്ള ശക്തമായ മാക്‌സി സ്‌കൂട്ടര്‍ വിയസ്റ്റ(ഢശലേെല) 300 എന്നിവയാണ് അവതരിപ്പിച്ചത്.

തിരുവനന്തപുരം: ബെനലി കീവേ ഇന്ത്യയുടെ 50ാംമത് ഡീലര്‍ഷിപ്പ് ഷോറൂം തലസ്ഥാനത്ത് ആരംഭിച്ചു. ആനയറ, ചാക്ക എന്‍എച്ച് 66 ബൈപാസിന് സമീപത്താണ് അത്യാധുനിക ഷോ റൂം മരിക്കാര്‍ ഓട്ടോമൊബൈല്‍സ് ആന്‍ഡ് സര്‍വീസസ് ഒരുക്കിയിരിക്കുന്നത്. വില്‍പ്പന, സര്‍വീസ്, സ്‌പെയര്‍ സൗകര്യങ്ങള്‍, എന്നിവയ്ക്കായി പുതിയ 2500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഷോറുമാണ് ക്രമീകരിച്ചിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഹംഗേറിയന്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ കീവേ രണ്ട് പുതിയ സ്‌കൂട്ടറുകള്‍ പുറത്തിറക്കി. റെട്രോ മോഡല്‍ സിക്‌സ്ടീസ് 300ഐ ക്ലാസിക് സ്‌കൂട്ടറും യൂറോപ്യന്‍ രൂപഭംഗിയുള്ള ശക്തമായ മാക്‌സി സ്‌കൂട്ടര്‍ വിയസ്റ്റ 300 എന്നിവയാണ് അവതരിപ്പിച്ചത്.

വില്‍പ്പനയിലും, തടസരഹിത സേവനത്തിലും തങ്ങളുടെ ഉപഭോക്തൃ സേവന മാനദണ്ഡങ്ങള്‍ ഡീലര്‍ പാര്‍ട്ണറായ മരിക്കാര്‍ ഓട്ടോമൊബൈല്‍സിന് സമാനമാണെന്ന് ബെനലി കീവേ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വികാസ് ജബാഖ് പറഞ്ഞു. ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. രണ്ടു മോഡലിനും എക്‌സ് ഷോറൂം വില 3,03,000 രൂപയാണെന്നും ഇതിന് പുറമെ ബെനലിയുടെ ബിഎസ് ആറ് ശ്രേണിയിലെ സൂപ്പര്‍ബൈക്കുകളും ഷോറൂമില്‍ ലഭ്യമാണെന്നും ആക്‌സസറികള്‍ക്ക് പ്രത്യേക പവലിയന്‍ ഉണ്ടെന്നും തിരുവനന്തപുരം ഡീലര്‍ പ്രിന്‍സിപ്പല്‍ സുള്‍ഫിഖര്‍ മരിക്കാര്‍ വ്യക്തമാക്കി.

ബെനലി കീവേയിലെ പ്രൊഫഷണലുകള്‍ക്ക് ആഗോള നിലവാരവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുസരിച്ച് പരിശീലനം ലഭിച്ചിട്ടുണ്ട്. പുതിയ കീവേ ഉത്പ്പന്ന നിര  സിക്‌സ്ടീസ്  300ഐ, വിയസ്റ്റ(ഢശലേെല) 300 എന്നിവ സമാനതകളില്ലാത്ത എര്‍ഗണോമിക്‌സ്, മികച്ച പ്രവര്‍ത്തനക്ഷമത, നൂതന സാങ്കേതികവിദ്യ, ഗുണനിലവാരം എന്നിവയോടെയാണ് വിപണിയിലെത്തുന്നത്.

1999ല്‍ ഹംഗറിയില്‍ സ്ഥാപിതമായ, കീവെയ്ക്ക് ഇന്ന് 98ലധികം രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ട്. 2022 അവസാനത്തോടെ നാലു വിഭാഗങ്ങളിലായി മൊത്തം എട്ട് ഉത്പ്പന്നങ്ങള്‍ കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കും. ഹൈഎന്‍ഡ് സ്‌കൂട്ടറുകള്‍, മസ്‌കുലാര്‍ ക്രൂയിസറുകള്‍, സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിളുകള്‍, റെട്രോ സ്ട്രീറ്റ് മോട്ടോര്‍സൈക്കിളുകള്‍ എന്നീ വിഭാഗങ്ങളിലാവും അത്. കീവെ ഒരു സ്റ്റാന്‍ഡേര്‍ഡ് ഓഫറായി  രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് കെഎംഎസ് വാറന്റി കൂടി നല്‍കുന്നുണ്ട്. സിക്‌സ്ടീസ് 300ഐ ഒരു റെട്രോ ക്ലാസിക് സ്‌കൂട്ടറാണ്. 60 കളിലേക്കുള്ള ഒരു ആധുനിക യാത്രയാണ് ഈ മോഡല്‍.  


6500 ആര്‍പിഎമ്മില്‍ 18.7 എച്ച്പി പരമാവധി പവര്‍ ഔട്ട്പുട്ടും 6000 ആര്‍പിഎമ്മില്‍ 22എന്‍എം ടോര്‍ക്കും ഉത്പ്പാദിപ്പിക്കുന്ന ശക്തമായ സിംഗിള്‍സിലിണ്ടര്‍, ഫോര്‍സ്‌ട്രോക്ക് ലിക്വിഡ്കൂള്‍ഡ് 278 സിസി എഞ്ചിന്‍ സിക്സ്റ്റയിസ് 300 ഐയില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവല്‍ചാനല്‍ എബിഎസ് ഉള്ള ഡിസ്‌ക് ബ്രേക്കുകളും ഇതിനുണ്ട്.  

ഏറ്റവും സുഖപ്രദമായ സ്പ്ലിറ്റ് സീറ്റ്, റെട്രോഫ്യൂച്ചറിസ്റ്റിക് ഗ്രില്‍, വ്യത്യസ്തമായ ഫുള്‍എല്‍ഇഡി ഹെഡ്‌ലൈറ്റ്, അതുല്യമായ ഡ്യുവല്‍ എല്‍ഇഡി ബ്രേക്ക് ലൈറ്റുകള്‍, സിഗ്‌നല്‍ ലൈറ്റുകള്‍ എന്നിവ സ്‌കൂട്ടറിനെ അത്യാകര്‍ഷകമാക്കുന്നു. സിക്‌സ്ടീസ് 300ഐ മൂന്ന് നിറങ്ങളില്‍ ലഭ്യമാണ് മാറ്റ് ലൈറ്റ് ബ്ലൂ, മാറ്റ് വൈറ്റ്, മാറ്റ് ഗ്രേ.

കീവേ വിയസ്റ്റ 300 ഒരു ശക്തമായ മാക്‌സിസ്‌കൂട്ടറാണ്. കണ്ണഞ്ചിപ്പിക്കുന്ന കോംപാക്ട് ബോഡി വര്‍ക്ക് 6500 ആര്‍പിഎമ്മില്‍ 18.7 എച്ച്പി പരമാവധി പവര്‍ ഔട്ട്പുട്ടും 6000 ആര്‍പിഎമ്മില്‍ 22 എന്‍എം പരമാവധി ടോര്‍ക്കും ഉത്പ്പാദിപ്പിക്കുന്ന ശക്തമായ 278 സിസി ലിക്വിഡ് കൂള്‍ഡ് ഫോര്‍സ്‌ട്രോക്ക് എഞ്ചിന്‍ ഉള്‍ക്കൊള്ളുന്നതാണിത്.

ഏറ്റവും പുതിയ സാങ്കേതികവിദ്യ ഏറ്റവും ആയാസരഹിതമായ റൈഡുകള്‍ ഉറപ്പാക്കുന്നു. കൂറ്റന്‍ 12 എല്‍ ഇന്ധന ടാങ്ക്, ഹീറ്റഡ് ഗ്രിപ്പ്, കോണ്ടിനെന്റല്‍ ബെല്‍റ്റ് ഡ്രൈവ് സിസ്റ്റം, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, ടെലിസ്‌കോപ്പിക് ഷോക്ക് അബ്‌സോര്‍ബറുകള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവയാല്‍ സജ്ജമാണ്. വിയസ്റ്റ 300 മൂന്നു നിറങ്ങളില്‍ ലഭ്യമാണ്. മാറ്റ് ബ്ലാക്ക്, മാറ്റ് ബ്ലൂ, മാറ്റ് വൈറ്റ് എന്നീ നിറങ്ങളാണ്.

  comment
  • Tags:

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.