×
login
ഭാരത്‌ബെന്‍സ് ടൂറിസ്റ്റ് കാരവനുമായി കേരളത്തിലേക്ക്

ടൂറിസ്റ്റ് കാരവാനുകളുടെ മോട്ടോര്‍ വാഹന നികുതി നിലവിലെ നിരക്കില്‍ നിന്ന് നാലിലൊന്നായി കുറയ്ക്കാന്‍ നേരത്തെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.

തിരുവനന്തപുരം: കേന്ദ്ര സഹായത്തോടെ കേരളം നടപ്പാക്കുന്ന സമഗ്ര കാരവന്‍ ടൂറിസം പദ്ധതിയായ 'കാരവന്‍ കേരള'യുടെ സാധ്യത ഉള്‍ക്കൊണ്ട് വാഹന നിര്‍മാതാക്കളായ ഭാരത്‌ബെന്‍സ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസ്റ്റ് കാരവന്‍ സംസ്ഥാനത്ത് പുറത്തിറക്കുന്നു.

അത്യാധുനികമായ എല്ലാ സവിശേഷതകളും ഉള്‍ക്കൊള്ളുന്നതാണ് ഭാരത്‌ബെന്‍സിന്റെ ടൂറിസ്റ്റ് കാരവന്‍. സുഖകരമായ യാത്ര ഉറപ്പാക്കുന്നതോടൊപ്പം കാരവന്‍ മികച്ച സുരക്ഷാ സംവിധാനങ്ങളും മലിനീകരണ മാനദണ്ഡങ്ങളും പാലിക്കുന്നു.

ഡയംലറിന്റെ 1017 പ്ലാറ്റ് ഫോമില്‍ ആഗോളതലത്തില്‍ തെളിയിക്കപ്പെട്ട സാങ്കേതികവിദ്യയാണ് ഭാരത്‌ബെന്‍സിന്റെ കാരവനിലേത്. ഇത് വിശ്വാസ്യത ഉറപ്പാക്കുന്നു. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ്  സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടി പൂര്‍ണ്ണമായി സജ്ജീകരിച്ച അടുക്കള, ഷവര്‍ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി എന്നിങ്ങനെയുള്ള സൗകര്യങ്ങളാണ് കാരവനിലുള്ളത്.

പകര്‍ച്ചവ്യാധിക്ക് ശേഷം വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവിന് അവസരമൊരുക്കുന്ന സമഗ്ര കാരവന്‍ ടൂറിസം നയം കഴിഞ്ഞ മാസമാണ് കേരളം പ്രഖ്യാപിച്ചത്. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന നയമാണിത്. വിനോദസഞ്ചാരികള്‍ക്ക് അതുല്യമായ യാത്രാനുഭവം നല്‍കി ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയ ഹൗസ്‌ബോട്ട് ടൂറിസം നടപ്പിലാക്കി മൂന്ന് ദശാബ്ദത്തിനു ശേഷമാണ് സമഗ്രമാറ്റത്തിന് വഴിയൊരുക്കുന്ന കാരവന്‍ ടൂറിസം നടപ്പാക്കുന്നത്.

ടൂറിസം നിക്ഷേപകര്‍ക്ക് വലിയ അവസരമാണ് കാരവന്‍ നയം നല്‍കുന്നത്. ഇതോടൊപ്പം സന്ദര്‍ശകര്‍ക്ക് യാത്രയ്ക്കും വിശ്രമത്തിനും താമസത്തിനുമായി സംസ്ഥാനത്തുടനീളം പരിസ്ഥിതി സൗഹൃദ കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി പങ്കാളികള്‍ക്കും അവസരം നല്‍കുന്നു.

രാജ്യത്തെ മുന്‍നിര വാണിജ്യ വാഹന നിര്‍മ്മാതാക്കള്‍ കേരളത്തിന് ആവശ്യമായ എല്ലാ സവിശേഷതകളുമുള്ള അത്യാധുനിക ടൂറിസ്റ്റ് കാരവനുമായി രംഗത്തിറങ്ങിയത് സന്തോഷകരമാണെന്ന് ഭാരത് ബെന്‍സിലെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 

ഭാരത്‌ബെന്‍സ് സംഘം ഗതാഗത മന്ത്രി ആന്റണി രാജുവിനെയും സന്ദര്‍ശിച്ചു. കാരവന്‍ ടൂറിസം നയത്തില്‍ അദ്ദേഹം അതീവ താല്പര്യം പ്രകടിപ്പിച്ചു. ടൂറിസ്റ്റ് കാരവാനുകളുടെ മോട്ടോര്‍ വാഹന നികുതി നിലവിലെ നിരക്കില്‍ നിന്ന് നാലിലൊന്നായി കുറയ്ക്കാന്‍ നേരത്തെ തത്വത്തില്‍ അംഗീകാരം നല്‍കിയിരുന്നു.

മന്ത്രിമാരുമായുള്ള ചര്‍ച്ച വളരെ പ്രതീക്ഷ നല്‍കുന്നതാണെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാനത്ത് ടൂറിസ്റ്റ് കാരവാന്‍ പുറത്തിറക്കുമെന്നും ഭാരത്‌ബെന്‍സ് മാര്‍ക്കറ്റിംഗ്, സെയില്‍സ് ആന്റ് കസ്റ്റമര്‍ സര്‍വീസ് വൈസ് പ്രസിഡന്റ്  രാജാറാം കൃഷ്ണമൂര്‍ത്തി പറഞ്ഞു. ഈ ഉദ്യമത്തിന് ടൂറിസം മേഖലയില്‍ നിന്ന് മികച്ച പ്രോത്സാഹനം ലഭിക്കുമെന്ന് ഉറപ്പുണ്ട്. കാരണം സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച നയം തികച്ചും നിക്ഷേപക സൗഹൃദമാണെന്നും അദ്ദേഹം പറഞ്ഞു.

  comment

  LATEST NEWS


  യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍


  ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന


  പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത


  ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം


  ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട


  ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.