ന്യൂതന ആശയത്തോടുകൂടിയാണ് ഇന്‍ഫിനിറ്റി വിപണിയില്‍ എത്തിയിരിക്കുന്നത്. ബാറ്ററി സ്വാപ്പിങ്ങും ഇതില്‍ സാധ്യമാണ്. ബാറ്ററിയില്ലാതെയും ബൗണ്‍സ് ഇന്‍ഫിനിറ്റി സ്വന്തമാക്കാവുന്നതാണ്. ബാറ്ററിയും ചാര്‍ജറും ഉള്‍പ്പെടെ 68,999 രൂപയ്ക്ക് ഇ-സ്കൂട്ടര്‍ ലഭ്യമാണ്. അതേസമയം ബാറ്ററിയില്ലാതെ ബൗണ്‍സ് ഇന്‍ഫിനിറ്റി സ്വന്തമാക്കാന്‍ 36,000 രൂപ മാത്രം നല്കിയാല് മതി. നിലവില്‍ 499 രൂപ ടോക്കണ്‍ തുകയായി നല്കി സ്കൂട്ടറിനായുള്ള ബുകിംഗ് നടത്താന്‍ സാധിക്കുന്നതാണ്.
ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹന വിപണിയില്‍ ഇനി ബൗണ്‍സും. പുതിയ ഇലക്ട്രിക് സ്കൂട്ടറായ 'ഇന്‍ഫിനിറ്റി' ഇന്നലെയാണ് ബൗണ്‍സ് അവതരിപ്പിച്ചത്. ഓല എസ്1, ബജാജ് ചേതക് ഇലക്ട്രിക്, ടിവിഎസ് ഐക്യൂബ്, ഏത്തര് 450എക്സ് തുടങ്ങിയ എതിരാളികളോടാണ് സ്കൂട്ടര്‍ മത്സരിക്കുക. ബൗണ്‍സ് ഇന്‍ഫിനിറ്റി ഡിസംബര്‍ പകുതി മുതല്‍ ടെസ്റ്റ് റൈഡുകള്‍ക്കായി ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കി. ഡെലിവറി 2022 മാര്‍ച്ചില്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
ന്യൂതന ആശയത്തോടുകൂടിയാണ് ഇന്‍ഫിനിറ്റി വിപണിയില്‍ എത്തിയിരിക്കുന്നത്. ബാറ്ററി സ്വാപ്പിങ്ങും ഇതില്‍ സാധ്യമാണ്. ബാറ്ററിയില്ലാതെയും ബൗണ്‍സ് ഇന്‍ഫിനിറ്റി സ്വന്തമാക്കാവുന്നതാണ്. ബാറ്ററിയും ചാര്‍ജറും ഉള്‍പ്പെടെ 68,999 രൂപയ്ക്ക് ഇ-സ്കൂട്ടര്‍ ലഭ്യമാണ്. അതേസമയം ബാറ്ററിയില്ലാതെ ബൗണ്‍സ് ഇന്‍ഫിനിറ്റി സ്വന്തമാക്കാന്‍ 36,000 രൂപ മാത്രം നല്കിയാല് മതി. നിലവില്‍ 499 രൂപ ടോക്കണ്‍ തുകയായി നല്കി സ്കൂട്ടറിനായുള്ള ബുകിംഗ് നടത്താന്‍ സാധിക്കുന്നതാണ്.
മണിക്കൂറില്‍ പരമാവധി 65 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഇന്‍ഫിനിറ്റിക്ക് രണ്ട് kWh ലിഥിയം-അയണ്‍ ബാറ്ററിയാണുള്ളത്. അതായത് ഒറ്റ ചാര്‍ജില്‍ 85 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. പവര്‍, ഇക്കോ മോഡുകള്ക്ക്് പുറമെ ഡ്രാഗ് മോഡും ബൗണ്‍സ് ഇന്‍ഫിനിറ്റി അവതരപ്പിക്കുന്നുണ്ട്. സ്കൂട്ടര്‍ പഞ്ചറാകുന്ന അവസരങ്ങളില്‍ ടയറിന് കോട്ടംവരാതെ വലിച്ചിഴച്ചുകൊണ്ട് ഓടിക്കാന്‍ സാധിക്കുന്ന രീതിയാണ് ഡ്രാഗ് മോഡില്‍ ഉല്‍പെടുത്തിയിരിക്കുന്നത്.
മികച്ച സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയാണ് ഇന്‍ഫിനിറ്റി ഉപയോക്തക്കള്‍ക്കായി നല്ക്കുന്നത്. സ്പാര്‍ക്കിള്‍ ബ്ലാക്ക്, കോമറ്റ് ഗ്രേ, സ്പോര്‍ട്ടി റെഡ്, പേള്‍ വൈറ്റ്, ഡെസാറ്റ് സില്‍വര്‍ എന്നീ അഞ്ച് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകുന്ന ബൗണ്‍സ് ഇന്‍ഫിനിറ്റി ഇ1 ഇ-സ്കൂട്ടറിന് ഒരു റെട്രോ മോഡേണ്‍ ഡിസൈനാണ് നല്‍കിയിട്ടുള്ളത്.
എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റോടുകൂടിയ എല്‍ഇഡി ഹെഡ്ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്ക് ബ്രേക്കുകളുള്ള അലോയ് വീലുകള്‍, പിന് ചക്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന ബിഎല്‍ഡിസി ഹബ് മോട്ടോര്‍ എന്നിവയും ഇതിന്റെ പ്രത്യേകതയാണ്. ഇഗ്നിഷന്‍ സ്റ്റാറ്റസ്, സൈഡ് സ്റ്റാന്‍ഡ് സ്റ്റാറ്റസ്, ഇന്‍ഡിക്കേറ്ററുകള്‍, ബാറ്ററി എസ്ഒസി സ്റ്റാറ്റസ്, സ്പീഡ് ഡിസ്പ്ലേ, ഓഡോമീറ്റര്‍ റീഡിംഗ്, വാഹന നില, ബ്ലൂടൂത്ത് സ്റ്റാറ്റസ്, ഹൈ ബീം സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങള്‍ കാണിക്കുന്ന പൂര്‍ണ്ണ ഡിജിറ്റല്‍ സ്പീഡോമീറ്ററും ഇന്‍ഫിനിറ്റിയില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കൊട്ടാരത്തിലെ ബന്‍സ് കാറും യൂസഫലിക്ക് സ്വന്തം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജീവനുതുല്യം സ്നേഹിച്ചിരുന്ന മേഴ്സിഡസ് ബെന്‍സ്
ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു. വില 1.81 കോടി
വൈദ്യുത വാഹനങ്ങളുടെ തകരാറുള്ള എല്ലാ ബാച്ചുകളും തിരിച്ചു വിളിക്കാന്‍ നിതിന്‍ ഗഡ്ക്കരിയുടെ നിര്‍ദ്ദേശം
കാര്‍ വിപണിയില്‍ ടാറ്റ അതികായന്; വിദേശ നിര്‍മാതാക്കള്‍ക്കും ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല; കളം ഒഴിയല്‍ പ്രഖ്യാപിച്ച് ജാപ്പനീസ് കമ്പനി
കാത്തിരിപ്പിന് വിരാമം; വില 39 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ 2022 ഗോള്‍ഡ് വിങ് ടൂര്‍ അവതരിപ്പിച്ച് ഹോണ്ട; ബുക്കിങ് തുടങ്ങി
വില 15 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ടൊയോട്ടയും മാരുതിയും ഒന്നിക്കുന്നു;ട്രെന്‍ഡി ക്ലാസിക്ക് മിഡ് സൈസ് ഇലക്ട്രിക് എസ്യുവി നിര്‍മ്മാണത്തില്‍