×
login
ഇ - മൊബിലിറ്റിയിൽ ചുവടുറപ്പിച്ച് ഭാരതം; സ്വന്തമാക്കാം ഇലക്ട്രിക് വാഹനങ്ങൾ: സർക്കാർ ആനുകൂല്യങ്ങളും നേട്ടങ്ങളും; അറിയേണ്ടതെല്ലാം

സർക്കാർ സംരംഭങ്ങളുടെ പ്രോത്സാഹന മികവിൽ ഇന്ത്യൻ വിപണിയിൽ മാറ്റം പ്രകടമാണ്. ഈ മേഖലയിൽ നാഴികകല്ലായി മാറിയ പദ്ധതിയാണ് ഫെയിം ഇന്ത്യ.

ഇന്ത്യയിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറച്ച്, ഇലക്ട്രിക് വാഹനങ്ങളുടെ പൊതുസ്വീകാര്യത വർധിപ്പിക്കുകയും, ഹരിത വാതക ബഹിർഗമനതോതും അന്തരീക്ഷ മലിനീകരണവും നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ പുനരുപയോഗ ഊർജ്ജ മേഖലകളിൽ ചുവടൂന്നി, ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ. പുതിയ നിക്ഷേപ സാധ്യതകളും സാങ്കേതികവിദ്യയിലെ പുരോഗതിയും ഉൾക്കൊണ്ട്, ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള  ദ്രുതഗതിയിലുള്ള മാറ്റത്തിന് മോദി സർക്കാർ നാന്ദി കുറിച്ചിട്ട് അഞ്ചു വർഷം പിന്നിടുന്നു. മോട്ടോർ ഇൻറ്റലിജൻസിൻറ്റെ റിപ്പോർട്ട് അനുസരിച്ച്, 2026 ഓടെ, ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി 47 ബില്യൺ യുഎസ് ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൗൺസിൽ ഓൺ എനർജി, എൻവയോൺമെൻറ്റ് ആൻഡ് വാട്ടർ (CEEW) നടത്തിയ പഠനമനുസരിച്ച്, 2030-ഓടെ ഇന്ത്യയുടെ ഇ.വി വിപണി 206 ബില്യൺ യുഎസ് ഡോളറായി ഉയരുമെന്നും വിലയിരുത്തുന്നു. കോവിഡ്-19 മഹാമാരിയുടെ ആഘാതം ഉണ്ടായിരുന്നിട്ടും, സർക്കാർ സംരംഭങ്ങളുടെ പ്രോത്സാഹന മികവിൽ ഇന്ത്യൻ വിപണിയിൽ മാറ്റം പ്രകടമാണ്. ഈ മേഖലയിൽ നാഴികകല്ലായി മാറിയ പദ്ധതിയാണ് ഫെയിം ഇന്ത്യ

ഇലക്ട്രിക് മൊബിലിറ്റിയ്ക്ക് മികച്ച പിന്തുണയുമായി ഫെയിം ഇന്ത്യ:

രാജ്യത്ത് ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദേശീയ ഇന്ധന സുരക്ഷ കൈവരിക്കാനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ് ദേശീയ ഇലക്ട്രിക് മൊബിലിറ്റി മിഷൻ (NEMMP) 2020. അതിൻറ്റെ ഭാഗമായി, ഇലക്‌ട്രിക്, ഹൈബ്രിഡ് വാഹന-സാങ്കേതികവിദ്യയുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിനുമായി 2015-ൽ ആവിഷ്കരിച്ച പദ്ധതിയാണ് ഫെയിം ഇന്ത്യ (Faster Adoption and Manufacturing of (Hybrid &) Electric Vehicles in India; FAME INDIA). ഈ പദ്ധതി പ്രകാരം രാജ്യത്തിൻറ്റെ 75 - ാ൦ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ഹെബ്രിഡ് ഇലക്ട്രിക്ക് വാഹനങ്ങളുടെ നിർമ്മാണം രാജ്യത്ത് വർദ്ധിപ്പിയ്ക്കുകയും നാഷണൽ ഇലക്ട്രിക്ക് മൊബിലിറ്റി  മിഷൻ പ്ലാനിലൂടെ ദ്രുതഗതിയിൽ ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള മാറ്റം സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ഫെയിം ഇന്ത്യയുടെ നേട്ടങ്ങൾ:

·       നാളിതുവരെ 7.96 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ രജിസ്റ്റർ ചെയ്തു

·       ഇന്ത്യയിൽ ആകെ 380 ഇലക്ട്രിക് വാഹന നിർമാതാക്കൾ

·       2015 മുതൽ 2020 വരെ ഇലക്ട്രിക് വാഹന വിൽപനയിൽ 133% വളർച്ച

·       കാർബൺ ബഹിർഗമന തോതിൽ 191.5 മില്യൺ കിലോഗ്രാം  കുറവ്

·       2019 മാർച്ച് 31 വരെ നീണ്ട ഒന്നാംഘട്ടം(ഫെയിം-I) ആരംഭിച്ചത് 795 കോടി രൂപ മുതൽ മുടക്കിലാണ്, അത് പിന്നീട് 895 കോടി രൂപയായി ഉയർത്തി.

·       ഏകദേശം 2.8 ലക്ഷം ഇലക്ട്രിക്/ഹൈബ്രിഡ് വാഹനങ്ങൾക്ക് സാമ്പത്തിക സഹായമായി 360 കോടി രൂപ അനുവദിച്ചു

·       ആദ്യഘട്ടത്തിൽ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ബാറ്ററിയിൽ ഓടുന്ന ടൂവീലറുകൾക്ക് 1,800  മുതൽ 29,000 രൂപ വരെയും ത്രിചക്രവാഹനങ്ങൾക്ക് 3,300 രൂപ മുതൽ 61,000 രൂപ വരെയും  നാലു ചക്ര വിഭാഗത്തിൽ 13,000 രൂപ മുതൽ 1.38 ലക്ഷം രൂപ വരെയും ലഘുവാണിജ്യവാഹന വിഭാഗത്തിൽ 17,000 മുതൽ 1.87 ലക്ഷം രൂപ വരെയുയുള്ള ഇളവുകൾ ‘ഫെയിം ഇന്ത്യ’ പ്രധാനം ചെയ്തു.

·       പൈലറ്റ് പദ്ധതികൾക്കായി, 9 നഗരങ്ങളിൽ 465 ഇ-ബസുകളും ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും ഉൾപ്പടെ ഏകദേശം 361 കോടി രൂപ സബ്സിഡിയായും അനുവദിച്ചു.

·       ഇതുകൂടാതെ വ്യവസായ മന്ത്രാലയം വിവിധ നഗരങ്ങളിലായി 280 കോടി രൂപ ചെലവിൽ 425 ഹൈബ്രിഡ് ബസുകൾ അനുവദിച്ചു.

·       ഒന്നാം ഘട്ടത്തിന് കീഴിൽ 520 ചാർജിംഗ് സ്റ്റേഷനുകൾ അനുവദിച്ചു, അതിൽ 43 കോടി ചെലവിൽ, 452 എണ്ണം സ്ഥാപിതമായി.

·       സ്കീമിൻറ്റെ രണ്ടാം ഘട്ടത്തിൽ, 1000 കോടി രൂപ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി അനുവദിച്ചു. കൂടാതെ 25 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 68 നഗരങ്ങളിലായി 2,877 ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകളും   9 എക്സ്പ്രസ് വേകളിലും 16 ഹൈവേകളിലും 1576 ചാർജിംഗ് സ്റ്റേഷനുകളും അനുവദിച്ചിട്ടുണ്ട്.

·       ഇലക്ട്രിക് വാഹനങ്ങളുടെ അതിവേഗ ചാര്‍ജിങ്ങിനായി രാജ്യത്തെ 70000 പെട്രോള്‍ പമ്പുകളിലായി 22,000 ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും.

·       സാങ്കേതിക വികസനത്തിന് എആർഎഐ, ഐഐടി മദ്രാസ്, ഐഐടി കാൺപൂർ തുടങ്ങി വിവിധ ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ് സ്ഥാപനങ്ങൾക്കായി 65 കോടി രൂപയാണ് ധനസഹായവും നൽകി

·       6,690 ഇലക്ട്രിക് ബസുകൾ അനുവദിച്ചു

·       ഫെയിം ഒന്നാം ഘട്ടം 2019 മാർച്ചിൽ അവസാനിച്ചു. 2019 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ നീളുന്ന രണ്ടാം ഘട്ടം 10,000 കോടി രൂപ ചെലവിൽ  3 വർഷത്തേക്ക് വിഭാവനം ചെയ്തിട്ടുണ്ട്. ഇത്രയും തുകയുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ഇരുചക്ര വാഹനങ്ങളാണ്

·       അതിൻറ്റെ ഭാഗമായി 2021 ഏപ്രിൽ മുതൽ ബി.എസ് 4 മാറി ബി.എസ് 6 നിലവിൽ വന്നു

·       രണ്ടാം ഘട്ടത്തിൽ  7000 ഇ ബസുകൾ, 5 ലക്ഷം മുച്ചക്ര വാഹനങ്ങൾ, 55000 ഇ കാറുകൾ, 10 ലക്ഷം ഇരുചക്ര വാഹനങ്ങൾ എന്നിവ ലക്ഷ്യമിടുന്നു .

·       FAME II ലെ പുതിയ ഭേദഗതി പ്രകാരം വൈദ്യുത ഇരുചക്രവാഹനങ്ങളുടെ ഡിമാൻഡ് ഇൻസെൻറ്റീവ് KWh-ന് 10,000 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്തിയത് സർക്കാരിൻറ്റെ ഭാഗത്തുനിന്നുള്ള വലിയൊരു പ്രോത്സാഹനമാണ്. കൂടാതെ വാഹന വിലയുടെ 20% മുതൽ 40% വരെ  ഇൻസെൻറ്റീവ് പരിധി ഉയർത്തി.

·       നിലവിൽ മുപ്പത് എക്യുപ്‌മെൻറ്റ് നിർമ്മാതാക്കളും (ഒഇഎം), എല്ലാ വിഭാഗത്തിലുള്ള വാഹനങ്ങളുടെ നൂറ്റിമുപ്പത്തിയേഴ് മോഡലുകളും ഈ സ്കീമിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.


·       37 കമ്പനികളുടെ 107 തരം ഇ-വാഹനങ്ങൾക്ക് 7500 മുതൽ 2.5 ലക്ഷം വരെ സബ്സിഡിയായി ലഭിക്കും

·       കാർബൺ ഡൈ ഓക്‌സൈഡ് ബഹിർഗമനം പ്രതിദിനം 130835 കിലോഗ്രാം കുറയ്ക്കാൻ സാധിച്ചു.( 2021 ഫെബ്രുവരി).

·       രണ്ടാം ഘട്ടത്തിൽ 1,62039 ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്പന നടന്നു.   

·       ദേശീയ ഇ-മൊബിലിറ്റി പ്രോഗ്രാമിൻറ്റെ ഭാഗമായി ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സിങ് ഒഴിവാക്കി, ഗവണ്‍മെൻറ്റ് സ്ഥാപനങ്ങള്‍ക്കായി 10,000 ഇ-കാറുകളും അനുവദിച്ചു.

·       ചിപ്പ് നിര്‍മാണത്തിന് 76,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

·       FAME-II ൻറ്റെ ഭേദഗതിക്ക് ശേഷം ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന ആഴ്ചയില്‍ 700 യൂണിറ്റില്‍ നിന്ന് 5,000 യൂണിറ്റായിട്ടാണ് വര്‍ധിച്ചിരിക്കുന്നത്.

സർക്കാർ ആനുകൂല്യങ്ങളും നേട്ടങ്ങളും:

വിവിധ തരത്തിലുള്ള സാമ്പത്തിക ആനുകൂല്യങ്ങളാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. ഇൻസെൻറ്റീവുകൾ ലഭിക്കുന്നതിനുള്ള പ്രധാന സംവിധാനങ്ങൾ ഇവയാണ്,

·       ഇലക്ട്രിക് വാഹനത്തിൻറ്റെ വിലയിൽ നേരിട്ട് ലഭിക്കുന്ന കിഴിവ് (Purchase Incentives)

·       കൂപ്പണുകൾ (incentive where the amount is reimbursed later)

·       വായ്പയുടെ പലിശയിനത്തിൽ ലഭിക്കുന്ന കിഴിവ് (Interest Subventions)

·       റോഡ് നികുതി ഒഴിവാക്കൽ (Road tax exemption)

·       ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ഇളവ് (Registration fee exemption)

·       ആദായ നികുതിയിലെ ആനുകൂല്യം (Income tax benefit)

·       പഴയ പെട്രോൾ, ഡീസൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയാൽ ലഭിക്കുന്ന സ്‌ക്രാപ്പിംഗ് ഇൻസെൻറ്റീവുകൾ

·       പലിശ രഹിത വായ്പകൾ, ടോപ്പ്-അപ്പ് സബ്‌സിഡികൾ, ഇലക്ട്രിക് ത്രീ-വീലറുകൾക്കുള്ള പ്രത്യേക ഇൻസെൻറ്റീവുകൾ തുടങ്ങിയ ആനുകൂല്യങ്ങളും ലഭ്യമാണ്.

ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏറ്റവും കുറഞ്ഞത് 80 കിലോമീറ്റര്‍ സഞ്ചരിക്കുന്നതും മണിക്കൂറില്‍ 40 കിമീ ടോപ് സ്പീഡ് ഉള്ളതും 250 വാട്ട് അല്ലെങ്കില്‍ അതിനുമുകളില്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോര്‍ ഉപയോഗിക്കുന്നതുമായ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കാണ് സബ്‌സിഡി നല്‍കുന്നത്.

ദേശീയ തലത്തിലുള്ള പ്രോത്സാഹനങ്ങൾ:

ഇ.വിയിലേക്ക് മാറുന്നതിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഇൻസെൻറ്റീവുകൾ ലഭ്യമാണ്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ധ്രുതഗതിയിലുള്ള വിന്യാസം സാധ്യമാക്കുന്നതിനായി ആവിഷ്ക്കരിച്ചിട്ടുള്ള 'ഫെയിം ഇന്ത്യ' പദ്ധതി യുടെ രണ്ടാം ഘട്ടമായ നടപ്പ് സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവയാണ്:

 

Total Approximate IncentivesApproximate Size of Battery
Two wheelers: Rs 15000/- per kWh up to 40% of the cost of VehiclesTwo wheelers: 2 kWh
Three wheelers: Rs 10000/- per kWhThree wheelers: 5 kWh
Four wheelers: Rs 10000/- per kWhFour wheelers: 15 kWh
E Buses: Rs 20000/- per kWhE Buses: 250 kWh
E Trucks: Rs 20000/- per kWh 

Source: https://e-amrit.niti.gov.in/electric-vehicle-incentives

സംസ്ഥാനതല ആനുകൂല്യങ്ങൾ: ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് എല്ലാ സംസ്ഥാനങ്ങളും ചില പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്നു. സംസ്ഥാനതല നയങ്ങളെക്കുറിച്ച് കൂടുതലറിയാൻ, ചുവടെ ചേർത്തിട്ടുള്ള വെബ് പേജ് പരിശോധിക്കുക.

https://e-amrit.niti.gov.in/state-level-policies

  comment

  LATEST NEWS


  ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിലെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കാലവര്‍ഷത്തില്‍ 33 ശതമാനം കുറവെന്ന് റിപ്പോര്‍ട്ട്


  കേരളത്തിലെ റോഡില്‍ ഒരു വര്‍ഷം പൊലിഞ്ഞത് 3802 ജീവനുകള്‍; സ്വകാര്യ വാഹനങ്ങള്‍ ഉണ്ടാക്കിയത് 35,476 അപകടങ്ങള്‍


  കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും മിഷന്‍ വാത്സല്യ; പദ്ധതിക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍


  ചരിത്ര നേട്ടത്തിനരികെ ഭാരതം; 198.33 കോടി പിന്നിട്ടു കോവിഡ് പ്രതിരോധ കുത്തിവയ്പുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.52% ആയി


  ശക്തമായ കാറ്റും മോശം കാലാവസ്ഥയും: കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം


  ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, വാച്ച്മാന്‍: ഒഴിവുകള്‍ 22

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.