2021 ഒക്ടോബര്‍ അവസാനത്തോടെ ബുക്കിംഗ് ആരംഭിച്ച മിനി കൂപ്പര്‍ എസ് ഇ ഇലക്ട്രിക് 2022 മാര്‍ച്ചില്‍ ഇന്ത്യയിലെത്തുമെന്ന് ബിഎംഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മിനി ഹാച്ച്ബാക്ക് കാറിനായുള്ള പ്രീ ബുക്കിംഗും കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. മോഡലിന്റെ ആദ്യ 30 യൂണിറ്റും ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം വിറ്റുപോയതും ബ്രാന്‍ഡിനെ ഏറെ സന്തോഷിപ്പിക്കുന്ന വിഷയമാണ്.മിനിയുടെ മാത്രമല്ല, ബിഎംഡബ്ല്യു ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് കാറാണ് കൂപ്പര്‍ എസ് ഇ എന്നതും ശ്രദ്ധേയമാണ്.
ഇലക്ട്രിക്ക് കാറുകളിലേക്കുള്ള മാറ്റത്തിന്റെ ആദ്യപടിയിലാണ് വാഹനലോകം. പല വാഹന നിര്‍മാതാക്കളും ഇതിനകം തന്നെ തങ്ങളുടെ ഇലക്ട്രിക്ക് കാറുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോള്‍ ബിഎംഡബ്ല്യു ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് കള്‍ട്ട് വാഹന നിര്‍മാതാക്കളായ മിനിയും ഒടുവില്‍ ഇലക്ട്രിക്ക് കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ആഗോളതലത്തില്‍ 2019ലാണ് മിനി കൂപ്പര്‍ എസ്.ഇ അരങ്ങേറിയത്. പേര് സൂചിപ്പിക്കുന്നത് പോലെ മിനി കൂപ്പര്‍ മോഡലിനെ അടിസ്ഥാനമാക്കിയാണ് എസ്.ഇ ഇലക്ട്രിക്ക് പതിപ്പും തയ്യാറാക്കിയിരിക്കുന്നത്.
2021 ഒക്ടോബര്‍ അവസാനത്തോടെ ബുക്കിംഗ് ആരംഭിച്ച മിനി കൂപ്പര്‍ എസ് ഇ ഇലക്ട്രിക് 2022 മാര്‍ച്ചില്‍ ഇന്ത്യയിലെത്തുമെന്ന് ബിഎംഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മിനി ഹാച്ച്ബാക്ക് കാറിനായുള്ള പ്രീ ബുക്കിംഗും കമ്പനി അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുന്ന തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. മോഡലിന്റെ ആദ്യ 30 യൂണിറ്റും ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം വിറ്റുപോയതും ബ്രാന്‍ഡിനെ ഏറെ സന്തോഷിപ്പിക്കുന്ന വിഷയമാണ്.മിനിയുടെ മാത്രമല്ല, ബിഎംഡബ്ല്യു ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് കാറാണ് കൂപ്പര്‍ എസ് ഇ എന്നതും ശ്രദ്ധേയമാണ്.
ഇതുവരെ കമ്പനി പുതിയ മോഡലിന്റെ വില വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ വാഹനത്തിന്റെ ലോഞ്ചിനൊപ്പം അതിന്റെ വിലയും കമ്പനി വെളിപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് വാഹനലോകം. കൂപ്പറിന്റെ ആദ്യ ബാച്ചിലെ 30 യൂണിറ്റുകളും വെറും 2 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായി ബുക്ക് ചെയ്തതായി കമ്പനി വെളിപ്പെടുത്തിയിരുന്നു. ചെറിയ ചില മാറ്റങ്ങളുണ്ടാകുമെങ്കിലും മിനി കൂപ്പറിന്റേതിന് സമാനമായി തന്നെയാണ് മിനി ഇലക്ട്രിക്കിന്റെ രൂപകല്പനയും. ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്കി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് വാഹനം ബുക്ക് ചെയ്യനും സാധിക്കും.
മിനി കൂപ്പറിന്റെ ത്രീ ഡോര്‍ മോഡലിനെ അടിസ്ഥാനമാക്കിയാണ് കൂപ്പര്‍ എസ് ഇ ഇലക്ട്രിക് പതിപ്പിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്. സാധാരണ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സമാനമായി ഗ്രില്ല് ഭാഗം വാഹനത്തില്‍ നിന്നും അപ്രത്യക്ഷമായിട്ടുണ്ട്. ഡിസൈന്‍ അനുസരിച്ച് ത്രീഡോര്‍ മോഡലില്‍ ഷഡ്ഭുജ ആകൃതിയിലുള്ള ഗ്രില്ലും കോണ്ട്രാസ്റ്റ് നിറമുള്ള ഒആര്‍വിഎമ്മുകളും ഗ്രില്ലിനുള്ള ഇന്സേര്ട്ട്, സിഗ്നേച്ചര്‍ ഓവല്‍ എന്നിവയുംഉണ്ടായിരിക്കും. ഹാച്ച്ബാക്കിന് മുഖം മിനുക്കുന്നതിനായി,പെയിന്റ് സ്കീമുകളില്‍ ചിലത് ആകര്‍ഷകമായ മഞ്ഞ നിറത്തിലുള്ള ആക്സന്റ് ബാറും ഒരു മിനി ഇലക്ട്രിക് ബാഡ്ജും കൊണ്ട് സജ്ജീകരിച്ചിട്ടുണ്ട്. വൈറ്റ് സില്‍വര്‍, മിഡ്നൈറ്റ് ബ്ലാക്ക്, മൂണ്‍വാക്ക് ഗ്രേ, ബ്രിട്ടീഷ് റേസിംഗ് ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഈ കളര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്.
പെട്രോള്‍ എഞ്ചിനുള്ള മിനിയെ അപേക്ഷിച്ച് കൂപ്പര്‍ എസ് ഇ മോഡലിന് 145 കിലോഗ്രാം അധിക ഭാരമുണ്ട്. വാഹനം അതിന്റെ പുതിയ അവതാരത്തില്‍ ക്രിയേറ്റീവ് സ്പേസ് ഉപയോഗത്തിന്റെയും അതുല്യമായ റൈഡിംഗ് വിനോദത്തിന്റെയും ആധുനിക പുനര്‍വ്യാഖ്യാനം വാഗ്ദാനം ചെയ്യുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ മിനിയില്‍ തല്‍ക്ഷണ ടോര്‍ക്ക് നല്‍കുകയും സീറോ എമിഷന്‍ നല്‍കുകയും ചെയ്യുന്നു. അതുകാരണം, ഈ ഇലക്ട്രിക് കാറില്‍ എക്സ്ഹോസ്റ്റും ഉണ്ടാകില്ല. 184 എച്ച്പി കരുത്തും 270 ന്യൂട്ടണ്‍ മീറ്റര്‍ ടോര്‍ക്കും ഈ കാര്‍ ഉല്‍പ്പാദിപ്പിക്കും. അതുവഴി വെറും 7.3 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും. 32.6 കെ ഡബ്ല്യുഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഇതിന് കരുത്തേകുന്നത്. അതിനാല്‍ ഈ ചെറിയ ഇലക്ട്രിക് കാര്‍ 270 കിലോമീറ്റര്‍ വരെ െ്രെഡവിംഗ് റേഞ്ച് നല്‍കുന്നുണ്ട്.
സംയോജിത വൃത്താകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റുകള് മിനി നിലനിര്‍ത്തിയിട്ടുണ്ട്. ഇലക്ട്രിക് ഹോട്ട് ഹാച്ച്ബാക്കിന് മഞ്ഞ നിറത്തിലുള്ള റിമ്മുകളുള്ള പുതിയ 17 ഇഞ്ച് കൊറോണ സ്പോക്ക് ഡ്യുവല്‍ടോണ്‍ അലോയ് വീല്‍ ഡിസൈനും ലഭിക്കുന്നു.ഗോകാര്‍ട്ട് അനുഭവം പ്രദാനം ചെയ്യുന്ന മൂന്ന് ഡോര്‍ കൂപ്പെയാണ് മിനി ഇലക്ട്രിക്. ഈ ഇലക്ട്രിക് കാര്‍ 2022 മാര്‍ച്ചില്‍ അവതരിപ്പിക്കുമെങ്കിലും, അടുത്ത വര്‍ഷം ഏപ്രിലിലായിക്കും ഡെലിവറി ആരംഭിക്കുക എന്നും പറയപ്പെടുന്നു. കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് കാറയതിനാല് ഇത് ഒരു സിംഗിള്‍, ഫുള്‍ ലോഡഡ് വേരിയന്റ് സിബിയു ആയിട്ടായിരിക്കും പുറത്തിറക്കുക.
ഷട്ടില്‍ ബാറ്റിന് പകരം കൊതുകിനെ കൊല്ലുന്ന ബാറ്റ്; ഐഎഎസ് ഉദ്യോഗസ്ഥന്റെ ട്വീറ്റിനെ ട്രോളി സമൂഹമാധ്യമം
ശിവലിംഗം കണ്ടെത്തിയതോടെ ഗ്യാന്‍വാപി മസ്ജിദില്‍ ക്ഷേത്രത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് വിഎച്ച്പി പ്രസിഡന്റ്
നടിയെ ആക്രമിച്ച കേസിലെ 'വിഐപി'; ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍
ഇറ്റലിയില്‍ ഫോട്ടോഫിനിഷ്; എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം
ഗ്യാന്‍വാപി മസ്ജിദ്: സര്‍വ്വേയില്‍ ശിവലിംഗം കണ്ടെത്തിയെന്ന് ഹിന്ദുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന അഭിഭാഷകര്‍; ഇവിടം സീല്‍വെയ്ക്കാന്‍ കോടതി ഉത്തരവ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കൊട്ടാരത്തിലെ ബന്‍സ് കാറും യൂസഫലിക്ക് സ്വന്തം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജീവനുതുല്യം സ്നേഹിച്ചിരുന്ന മേഴ്സിഡസ് ബെന്‍സ്
ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു. വില 1.81 കോടി
വൈദ്യുത വാഹനങ്ങളുടെ തകരാറുള്ള എല്ലാ ബാച്ചുകളും തിരിച്ചു വിളിക്കാന്‍ നിതിന്‍ ഗഡ്ക്കരിയുടെ നിര്‍ദ്ദേശം
കാര്‍ വിപണിയില്‍ ടാറ്റ അതികായന്; വിദേശ നിര്‍മാതാക്കള്‍ക്കും ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല; കളം ഒഴിയല്‍ പ്രഖ്യാപിച്ച് ജാപ്പനീസ് കമ്പനി
കാത്തിരിപ്പിന് വിരാമം; വില 39 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ 2022 ഗോള്‍ഡ് വിങ് ടൂര്‍ അവതരിപ്പിച്ച് ഹോണ്ട; ബുക്കിങ് തുടങ്ങി
വില 15 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ടൊയോട്ടയും മാരുതിയും ഒന്നിക്കുന്നു;ട്രെന്‍ഡി ക്ലാസിക്ക് മിഡ് സൈസ് ഇലക്ട്രിക് എസ്യുവി നിര്‍മ്മാണത്തില്‍