×
login
ഗൂഗിളും ഫോര്‍ഡും കൈകോര്‍ക്കുന്നു; ഇനി കാറുകളില്‍ വരുന്നത് നൂതന സംവിധാനങ്ങള്‍; കാര്‍ നിര്‍മ്മാണ കമ്പനിയുമായി ഇത്ര വലിയ കരാര്‍ ആദ്യം

2023 മുതല്‍, ലക്ഷക്കണക്കിന് വരുന്ന ഫോര്‍ഡ്, ലിങ്കണ്‍ കാറുകളില്‍ ഇന്‍ഫോര്‍ടെയിന്‍മെന്റ് ആവശ്യങ്ങള്‍ക്കായി ഇനി ആന്‍ഡ്രോയിഡ് സിസ്റ്റമായിരിയ്ക്കും ഉപയോഗിക്കുക.

ന്യൂയോര്‍ക്ക്: ലോകോത്തര കാര്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ് കമ്പനിയും ഗൂഗിളുമായി ആറ് വര്‍ഷത്തെ കരാറില്‍ ഒപ്പു വെച്ചു. ഫോര്‍ഡ് കമ്പനിയുടെ കാറുകളില്‍  ഇനി മുതല്‍ ആന്‍ഡ്രോയിഡ് സിസ്റ്റം ഉണ്ടായിരിയ്ക്കും. മുമ്പ് ഗൂഗിള്‍ വോള്‍വോയുമായി ആന്‍ഡ്രോയിഡ് ഉപയോഗിക്കാനുള്ള കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും, ആദ്യമായിട്ടാണ് ഒരു കാര്‍ നിര്‍മ്മാണ കമ്പനിയുമായി ഇത്ര വലിയ കരാര്‍ ഉണ്ടാക്കുന്നത്.

പുതിയ കരാറിന്റെ സാമ്പത്തിക വിവരങ്ങള്‍ ഇരു കമ്പനികളും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. 2023 മുതല്‍, ലക്ഷക്കണക്കിന് വരുന്ന ഫോര്‍ഡ്, ലിങ്കണ്‍ കാറുകളില്‍ ഇന്‍ഫോര്‍ടെയിന്‍മെന്റ് ആവശ്യങ്ങള്‍ക്കായി ഇനി ആന്‍ഡ്രോയിഡ് സിസ്റ്റമായിരിയ്ക്കും ഉപയോഗിക്കുക. ഫോണ്‍ ഉപയോഗിക്കാതെ തന്നെ ഗൂഗിള്‍ മാപ്പ് സൗകര്യവും വോയ്സ് അസിസ്റ്റന്റും ഉപയോഗിക്കാനാവും എന്നതാണ് ഈ കരാറിന്റെ സവിശേഷത. കൂടാതെ, ഫോര്‍ഡ് കാറുകളില്‍ ഇനി പ്ലേസ്റ്റോറും ലഭ്യമാവും.

ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം, ഗാനങ്ങളും, ഓഡിയോ ബുക്കുകളും, പോഡ് കാസ്റ്റുകളും ഡൗണ്‍ലോഡ് ചെയ്ത് ആസ്വദിക്കാം. കൂടാതെ, ഗൂഗിള്‍ ആയിരിക്കും ഇനി മുതല്‍ ഫോര്‍ഡിന്റെ ക്ലൗഡ് ഡാറ്റാ സ്റ്റോറേജ് കൂട്ടാളി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ അനാലിസിസ് മേഖലകളിലെ സേവനങ്ങള്‍ക്കും പുതിയ കരാര്‍ വഴി വെയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവഴി കസ്റ്റമര്‍ കെയര്‍ സര്‍വ്വീസ്, മാര്‍ക്കറ്റിംഗ്, നിര്‍മ്മാണ മേഖലകളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നും ഫോര്‍ഡ് കണക്കു കൂട്ടുന്നു.

 

 

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.