×
login
വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; ഇന്ത്യ വിട്ട് മാസങ്ങള്‍ക്കകം ഫോര്‍ഡ് തിരികെ എത്തുന്നു; അമ്പരന്ന് വാഹനലോകം

ഇന്ത്യയില്‍ തങ്ങളുടെ കാറുകളുടെ ഉല്‍പ്പാദനം നിര്‍ത്തിയിട്ടും, കേന്ദ്രത്തിന്റെ പിഎല്‍ഐ സ്‌കീമില്‍ ഫോര്‍ഡ് മോട്ടോറിനെ ഉള്‍പ്പെടുത്തിയതിന്റെ അത്ഭുതത്തിലും കൌതുകത്തിലുമാണ് വാഹനലോകം. കേന്ദ്ര സര്‍ക്കാരിന്റെ പിഎല്‍ഐ സ്‌കീമിന്റെ ഭാഗമായി ഇവി കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് ഇപ്പോള്‍ ഫോര്‍ഡിന്റെ നീക്കം.

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയിട്ട് ഏകദേശം നാലു മാസം തികയുന്നു. പക്ഷേ ഫോര്‍ഡ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്ന നീക്കങ്ങളാണ് നിലവില്‍ നടക്കുന്നത്. ഫോര്‍ഡ് ഇന്ത്യയിലേക്ക് മടങ്ങിവരുന്നതിനുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.  

ഇന്ത്യയില്‍ തങ്ങളുടെ കാറുകളുടെ ഉല്‍പ്പാദനം നിര്‍ത്തിയിട്ടും, കേന്ദ്രത്തിന്റെ പിഎല്‍ഐ സ്‌കീമില്‍ ഫോര്‍ഡ് മോട്ടോറിനെ ഉള്‍പ്പെടുത്തിയതിന്റെ അത്ഭുതത്തിലും കൌതുകത്തിലുമാണ് വാഹനലോകം. കേന്ദ്ര സര്‍ക്കാരിന്റെ പിഎല്‍ഐ സ്‌കീമിന്റെ ഭാഗമായി ഇവി കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാനാണ് ഇപ്പോള്‍ ഫോര്‍ഡിന്റെ നീക്കം. അതേസമയം ഈ കാറുകള്‍ ഇന്ത്യന്‍ വിപണിയിലേക്കല്ല നിര്‍മിക്കുന്നത് നിലവിലെ തീരുമാനമനുസരിച്ച് പൂര്‍ണമായും കയറ്റുമതി ചെയ്യാന്‍ വേണ്ടിയാണ് ഫോര്‍ഡിന്റെ പദ്ധതി. അതേസമയം ഭാവിയില്‍ ഇന്ത്യയില്‍ ഇവി വാഹനങ്ങള്‍ അവതരിപ്പിക്കാനുള്ള സാധ്യതയും അവര്‍ തള്ളുന്നില്ല. ഫോര്‍ഡിന്റെ സര്‍വീസ് നെറ്റ് വര്‍ക്ക് ഇപ്പോഴും തുടരുന്നതിനാല്‍ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് എളുപ്പവുമാണ്.


ആഗോളതലത്തില്‍ 30 ബില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപമാണ് ഇവിയില്‍ ഫോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ആ നിക്ഷേപത്തില്‍ പ്രൊഡക്ഷന്‍ ഹബായി ഇന്ത്യയെ മാറ്റാനാണ് ഫോര്‍ഡിന്റെ തീരുമാനം. എന്നിരുന്നാലും ഫോര്‍ഡിന്റെ ഇന്ത്യയിലെ രണ്ട് പ്ലാന്റുകളില്‍ ഏതില്‍ ഇവി കാറുകള്‍ നിര്‍മിക്കുക എന്നതില്‍ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും ഇവി കാറുകള്‍ നിര്‍മിക്കാന്‍ പ്ലാന്റുകളില്‍ വലിയ മാറ്റങ്ങള്‍ വേണ്ടിവരും. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വില്‍പ്പന അവസാനിപ്പിച്ച ഫോര്‍ഡ് എന്ന അമേരിക്കന്‍ ഭീമന്റെ സര്‍വീസ് നെറ്റ് വര്‍ക്ക് ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്. 90 ശതമാനത്തിലധികം സര്‍വീസ് സെന്ററുകളും അതുപോലെ തന്നെ നിലനിര്‍ത്തുകയും അഞ്ച് വര്‍ഷം സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് വില കൂടില്ലെന്നും ഫോര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.