×
login
'ഇരുചക്ര വാഹനങ്ങളുടെ വാറന്റിയും സര്‍വീസ് കാലാവധിയും നീട്ടി;' കൊറോണ വ്യാപനത്തില്‍ ഉപഭോക്തക്കള്‍ക്ക് സുരക്ഷയ്ക്കും ക്ഷേമവും ഉറപ്പാക്കി ഹോണ്ട

സൗജന്യ സര്‍വീസ്, വാറന്റി, വിപുലീകൃത വാറന്റി എന്നിവ 2021 ഏപ്രില്‍ ഒന്നിനും 2021 മെയ് 31നും ഇടയില്‍ അവസാനിക്കുന്ന എല്ലാ ഹോണ്ട ടൂവീലര്‍ ഉപഭോക്താക്കള്‍ക്കും ദീര്‍ഘിപ്പിച്ച കാലാവധി ആനുകൂല്യം ലഭിക്കും.

കൊച്ചി:ഹോണ്ട മോട്ടോര്‍സൈക്കിള്‍  വാഹന വാറന്റിയുടെയും സൗജന്യ സര്‍വീസ് സേവനങ്ങളുടെയും കാലാവധി 2021 ജൂലൈ 31 വരെ നീട്ടി. കോവിഡ് മഹാമാരി സാഹചര്യത്തില്‍, ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് കമ്പനി വ്യക്തമാക്കി. സൗജന്യ സര്‍വീസ്, വാറന്റി, വിപുലീകൃത വാറന്റി എന്നിവ 2021 ഏപ്രില്‍ ഒന്നിനും 2021 മെയ് 31നും ഇടയില്‍ അവസാനിക്കുന്ന എല്ലാ ഹോണ്ട ടൂവീലര്‍ ഉപഭോക്താക്കള്‍ക്കും ദീര്‍ഘിപ്പിച്ച കാലാവധി ആനുകൂല്യം ലഭിക്കും.

ഇന്ത്യയിലെ എല്ലാ ഹോണ്ട ഗ്രൂപ്പ് കമ്പനികളുടെയും കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) വിഭാഗമായ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയും ദുരിതാശ്വാസ നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന, രാജസ്ഥാന്‍, കര്‍ണാടക, യു.പി, ഗുജറാത്ത് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പിന്തുണയ്ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 65 ദശലക്ഷം രൂപ നീക്കിവച്ചു. രാജസ്ഥാനിലെ തപൂകര, മനേസര്‍ എന്നിവിടങ്ങളിലെ നൂറ് കിടക്കകളുള്ള ആസ്പത്രി സൗകര്യവും ഇതില്‍ ഉള്‍പ്പെടും.

അല്‍വാര്‍ (രാജസ്ഥാന്‍), കോലാര്‍ (കര്‍ണാടക), ഗൗതംബുദ്ധ് നഗര്‍ (യുപി) എന്നിവിടങ്ങളില്‍ ഹോണ്ട ഓക്‌സിജന്‍ ഉത്പാദന പ്ലാന്റുകളും തയാറാക്കുന്നുണ്ട്.  

 

    comment

    LATEST NEWS


    പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


    കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


    സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


    അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


    ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


    'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.