×
login
സ്‌പോര്‍ട്ടി ലുക്കുമായി ഹോണ്ട‍യുടെ സിബി500 എക്‌സ്; ആഫ്രിക്ക ട്വിനിയുടെ പകര്‍പ്പ്; റൈഡര്‍ ബൈക്കിന് ഷോറൂം വില ആറുലക്ഷത്തിലധികം

ഗ്രാന്‍ഡ് പ്രീ റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. 6,87,386 രൂപയാണ് ഗുരുഗ്രാമിലെ എക്‌സ് ഷോറൂം വില. എല്ലാ ബിഗ്വിങ് ടോപ്പ്‌ലൈന്‍, ബിഗ്വിങ് ഷോറൂമുകളിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

കൊച്ചി: ഹോണ്ടയുടെ പുതിയ സിബി500എക്‌സ് അവതരിപ്പിച്ചു. ആഫ്രിക്ക ട്വിനില്‍ നിന്നും സ്വീകരിച്ച സ്റ്റൈലുമായാണ് സിബി500എക്‌സിന്റെ വരവ്. ഹെഡ്‌ലാമ്പും ടെയില്‍ ലാമ്പും എല്‍ഇഡി ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കോംപാക്റ്റ് സിഗ്‌നല്‍ ഇന്‍ഡിക്കേറ്ററുകളും ക്ലിയര്‍ സ്‌ക്രീന്‍ ടെയില്‍ ലാമ്പും സിബി500എക്‌സിന് സ്‌പോര്‍ട്ടി ലുക്ക് തരുന്നു.

വജ്രാകൃതിയിലുള്ള സ്റ്റീല്‍ ട്യൂബ് മെയിന്‍ ഫ്രെയിം നാലു മൗണ്ടുകളിലൂടെ എന്‍ജിനോട് യോജിക്കുന്നു. ഇത് കരുത്തുറ്റ അടിത്തറയും റൈഡിങ്ങും മികച്ചതുമാക്കുന്നു. 181എംഎം ഗ്രൗണ്ട് ക്ലിയറന്‍സാണ്. ഏറ്റവും ഭാരം കൂടിയ ഭാഗം മധ്യത്തിലാക്കി സിബി500എക്‌സ് റൈഡര്‍ക്ക് മികച്ച നിയന്ത്രണം നല്‍കുന്നു.

ലോംങ് സ്‌ട്രോക്ക് 41എംഎം ഫ്രണ്ട് സസ്‌പെന്‍ഷന്‍ മോട്ടോര്‍സൈക്കിള്‍ റൈഡിങ് മികവ് ഉയര്‍ത്തുന്നു.മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമുളള കരുത്തുറ്റ, എന്നാല്‍ ഭാരം കുറഞ്ഞ മള്‍ട്ടി-സ്‌പോക്ക് കാസ്റ്റ് അലുമിനിയം വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ദീര്‍ഘ ദൂര യാത്രകള്‍ക്കും നിത്യേനയുള്ള ആവശ്യങ്ങള്‍ക്കും യോജിക്കുന്ന തരത്തിലാണ് റൈഡിങ് പൊസിഷന്‍. വീതി കുറഞ്ഞ സീറ്റുകള്‍ക്ക് 830എംഎം ഉയരമുണ്ട്.

എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍ , ഇഗ്നീഷന്‍ സെക്യൂരിറ്റി സിസ്റ്റം, എല്‍സിഡി ഡിസ്‌പ്ലേ മീറ്റര്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, എബിഎസ് ഡ്യൂവല്‍ ചാനല്‍ ബ്രേക്ക് തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്. എട്ട് വാല്‍വ് ലിക്വിഡ് കൂള്‍ഡ് പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തു പകരുന്നത്. 8500ആര്‍പിഎമ്മില്‍ 35 കിലോവാട്ടും 6500 ആര്‍പിഎമ്മില്‍ 43.2എന്‍എം ടോര്‍ക്കും നല്‍കുന്നു. ഇത് സിബി500എക്‌സിനെ സിറ്റി റൈഡിങ്ങിനും പരുക്കന്‍ യാത്രകള്‍ക്കും അനുയോജ്യമായ മികച്ച മോട്ടോര്‍സൈക്കിളാക്കി മാറ്റുന്നു.

ഗ്രാന്‍ഡ് പ്രീ റെഡ്, മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക്  മെറ്റാലിക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളില്‍ ലഭ്യമാണ്. 6,87,386 രൂപയാണ് ഗുരുഗ്രാമിലെ എക്‌സ് ഷോറൂം വില. എല്ലാ ബിഗ്വിങ് ടോപ്പ്‌ലൈന്‍, ബിഗ്വിങ് ഷോറൂമുകളിലും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.     

 

 

  comment

  LATEST NEWS


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല


  സിനിമാ അഭിനയമോഹവുമായി ജീവിക്കുന്നവരുടെ കഥയുമായി 'മോഹനേട്ടന്റെ സ്വപ്‌നങ്ങള്‍'; ശ്രദ്ധേയമാകുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.