ഡിയോ സ്‌പോര്‍ട്‌സിന്റെ രണ്ട് വേരിയന്റുകളിലും ചുവപ്പ് പിന്‍ കുഷ്യനുണ്ട്. കൂടാതെ ഡീലക്‌സ് വേരിയന്റില്‍ സ്‌പോര്‍ട്ടി അലോയ്കളും ഉണ്ട്. റൈഡര്‍മാര്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന സ്‌റ്റോറേജ് ഓപ്ഷന്‍ നല്കുന്ന ഫ്രണ്ട് പോക്കറ്റ് പോലുള്ള സവിശേഷതകളും ഡിയോ സ്‌പോര്‍ട്‌സിനുണ്ട്.
കൊച്ചി:ഹോണ്ട മോട്ടോര്‍സൈക്കിള്‍സിന്റെ ഡിയോ സ്‌ക്കൂടറിന്റെ പുതിയ മോഡലായ സ്‌പോര്‍ട്‌സിന്റെ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. ആകര്‍ഷകമായ സ്‌റ്റൈലിലെത്തുന്ന പുതിയ ഡിയോ സ്‌പോര്‍ട്‌സ് സ്റ്റാന്‍ഡേര്‍ഡ്, ഡീലക്‌സ് വേരിയന്റുകളില്‍ സ്‌ട്രോണ്ഷ്യം സില്‍വര്‍ മെറ്റാലിക് വിത്ത് ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ് വിത്ത് ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ലഭ്യമാകുക.
ഡിയോ സ്‌പോര്‍ട്‌സിന്റെ രണ്ട് വേരിയന്റുകളിലും ചുവപ്പ് പിന്‍ കുഷ്യനുണ്ട്. കൂടാതെ ഡീലക്‌സ് വേരിയന്റില്‍ സ്‌പോര്‍ട്ടി അലോയ്കളും ഉണ്ട്. റൈഡര്‍മാര്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന സ്‌റ്റോറേജ് ഓപ്ഷന്‍ നല്കുന്ന ഫ്രണ്ട് പോക്കറ്റ് പോലുള്ള സവിശേഷതകളും ഡിയോ സ്‌പോര്‍ട്‌സിനുണ്ട്.
ഹോണ്ടയുടെ 110 സിസി പിജിഎംഎഫ്‌ഐ എഞ്ചിനാണ് ഡിയോ സ്‌പോര്‍സിന്റെ കരുത്ത്. എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ (ഇഎസ്പി), ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷന്‍, ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഫങ്ഷന്‍ സ്വിച്ച്, എക്‌സ്‌റ്റേണല്‍ ഫ്യുവല്‍ ലിഡ്, പാസിങ് സ്വിച്ച്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, കോംബിബ്രേക്ക് സിസ്റ്റം (സിബിഎസ്) വിത്ത് ഈക്വലൈസര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍. 3സ്‌റ്റെപ് അഡ്ജസ്റ്റ് ചെയ്യാവുന്ന റിയര്‍ സസ്‌പെന്‍ഷന്‍, ഇക്കോ ഇന്‍ഡിക്കേറ്റര്‍ എന്നിവയും പുതിയ പതിപ്പിലുണ്ട്.
ഈ ലിമിറ്റഡ് എഡിഷന്റെ സ്‌പോര്‍ട്ടി, ട്രെന്‍ഡി രൂപം ഉപഭോക്താക്കളെ പ്രത്യേകിച്ച് യുവതലമുറയെ കൂടുതല്‍ സന്തോഷിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 68,317 രൂപയും ഡീലക്‌സ് വേരിയന്റിന് 73,317 രൂപയുമാണ് ന്യൂദല്‍ഹി എക്‌സ്‌ഷോറൂം വില.
ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്
ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി
പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്
ലംപ്സം ഗ്രാന്റും, സ്റ്റൈപ്പന്റും തടഞ്ഞുവച്ചു; പട്ടികജാതിവിദ്യാര്‍ത്ഥികളോടുള്ള ഇടതുപക്ഷസര്‍ക്കാറിന്റെ അവണന അവസാനിപ്പിക്കണമെന്ന് പട്ടികജാതിമോര്‍ച്ച
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക്: ചൈനയില്‍ പുതിയ 'ലാംഗ്യ വൈറസ്' കണ്ടെത്തി; പനി ബാധിച്ച നിരവധി പേര് ചികിത്സയില്‍
ആര്‍സിപി സിങ്ങിനെ കേന്ദ്രമന്ത്രിസഭയില്‍ എടുത്തത് നിതീഷ് കുമാറിന്റെ അറിവോടെയല്ലെന്ന പ്രചാരണം ശുദ്ധക്കള്ളമെന്ന് സുശീല്‍ കുമാര്‍ മോദി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കൊട്ടാരത്തിലെ ബന്‍സ് കാറും യൂസഫലിക്ക് സ്വന്തം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജീവനുതുല്യം സ്നേഹിച്ചിരുന്ന മേഴ്സിഡസ് ബെന്‍സ്
മികച്ച ലുക്ക്, കുറഞ്ഞ ഭാരം; റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ഉടന്‍ വിപണിയിലേക്ക്
മികച്ച സവിശേഷതകള്‍; ആകര്‍കമായ സ്‌റ്റൈലില്‍ ഹോണ്ട ഡിയോ; 'സ്‌പോര്‍ട്‌സിന്റെ' ലിമിറ്റഡ് എഡിഷന്‍ പുറത്ത്
ബെനലി കീവേ ഡീലര്‍ഷിപ്പ് ഷോറൂം ആരംഭിച്ചു
ചരിത്ര നേട്ടവുമായി ടാറ്റ മോട്ടോഴ്സ്; മെയ് മാസത്തിലെ വില്പന്ന കണക്കുകളില്‍ രണ്ടാം സ്ഥാനം നേടി ടാറ്റ; മഹിന്ദ്ര, ഹ്യൂണ്ടായി ഏറെ പിന്നില്‍
മികച്ച പെര്‍ഫോമന്‍സ്; മഹീന്ദ്ര സ്കോര്‍പ്പിയോ-എന്‍ പുറത്ത്; 30 പ്രധാന നഗരങ്ങളില്‍ ടെസ്റ്റ് ഡ്രൈവിന് സൗകര്യം