കോലാര്‍ (കര്‍ണാടക), ഗൗതം ബുദ്ധ നഗര്‍ (ഉത്തര്‍പ്രദേശ്), മനേസര്‍ (ഹരിയാന) ജില്ലകളില്‍ ഓക്സിജന്‍ ഉല്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും ഫൗണ്ടേഷന് സംസ്ഥാന സര്‍ക്കാരുകളുമായി പ്രവര്‍ത്തിക്കുന്നു.
ന്യൂദല്‍ഹി: ഇന്ത്യയിലെ ഹോണ്ട ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത (സിഎസ്ആര്‍) വിഭാഗമായ ഹോണ്ട ഇന്ത്യ ഫൗണ്ടേഷന് കോവിഡ്-19നെതിരായ കേന്ദ്ര സര്‍ക്കാരിന്റെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ ദുരിതാശ്വ നടപടികള്‍ പ്രഖ്യാപിച്ചു. ഹരിയാന, രാജസ്ഥാന്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാന സര്‍ക്കാരുകളുമായി ഫൗണ്ടേഷന് സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 65 ദശലക്ഷം രൂപയാണ് ഈ ഘട്ടത്തില്‍ ഫൗണ്ടേഷന് നീക്കിവച്ചിരിക്കുന്നത്.
കോവിഡ്-19ന്റെ രണ്ടാം തരംഗം എല്ലാവരെയും പ്രതികൂലമായി ബാധിച്ചെന്നും ആവശ്യമുള്ള ഈ സമയത്ത്, കൂടുതല്‍ വ്യക്തികളും സംഘടനകളും യോജിച്ച് സഹായിക്കാന്‍ മുന്നോട്ട് വരേണ്ടത് അനിവാര്യമാണ്, ഒപ്പം തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സമൂഹത്തിനും രാജ്യത്തിനും വേണ്ടി പരമാവധി പിന്തുണ നല്കാന് പരിശ്രമിക്കുന്നുമെന്നും ഹോണ്ട ഇന്ത്യ ഫൗണ്ടേഷന് ചെയര്മാന് അത്സുഷി ഒഗാത്ത പറഞ്ഞു.
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫൗണ്ടേഷന് താല്‍ക്കാലിക കോവിഡ് കെയര്‍ ഐസൊലേഷന്‍ സെന്ററുകളും ഓക്സിജന്‍ ഉത്പാദന പ്ലാന്റുകളും ആരംഭിക്കും. ഹരിയാനയിലെ മനേസറിലുള്ള ഹോണ്ട വെയര്‍ഹൗസില്‍ 100 ബെഡ് സൗകര്യമൊരുക്കും. രാജസ്ഥാനിലെ തപുകരയിലെ സര്‍ക്കാര്‍ ഗേള്‍സ് സ്കൂളില്‍ 50-100 ബെഡ് സൗകര്യവും ഒരുക്കും. ഈ താല്‍ക്കാലിക കോവിഡ് കെയര്‍ സെന്ററുകള്‍ അടുത്ത ആഴ്ച തന്നെ പ്രവര്‍ത്തന ക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കര്‍ണാടകയിലും ഉത്തര്‍ പ്രദേശിലും ഇത്തരം സെന്ററുകള്‍ സ്ഥാപിക്കാനുള്ള സാധ്യതകള്‍ ആരായുന്നുണ്ട്.
കോലാര്‍ (കര്‍ണാടക), ഗൗതം ബുദ്ധ നഗര്‍ (ഉത്തര്‍പ്രദേശ്), മനേസര്‍ (ഹരിയാന) ജില്ലകളില്‍ ഓക്സിജന്‍ ഉല്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനും ഫൗണ്ടേഷന് സംസ്ഥാന സര്‍ക്കാരുകളുമായി പ്രവര്‍ത്തിക്കുന്നു.
മുന്നണി പോരാളികള്‍ക്കുള്ള പിപിഇ കിറ്റുകളും ഭക്ഷണ പാക്കറ്റുകളും ഗ്രാമീണ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍, പള്‍സ് ഓക്സിമീറ്ററുകള്‍, തെര്‍മോമീറ്ററുകള്‍, ഓക്സിജന്‍ കോണ്‍സന്ററേറ്ററുകള്‍ തുടങ്ങിയവയും പ്രാദേശിക അധികൃതരുടെ സഹായത്തോടെ എല്ലാ 5 സംസ്ഥാനങ്ങളിലും ഫൗണ്ടേഷന് വിതരണം ചെയ്യുന്നുണ്ട്.
കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന് മുഖ്യാതിഥി
ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
യേശുദാസിന്റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന് ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)
പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍
കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കൊട്ടാരത്തിലെ ബന്‍സ് കാറും യൂസഫലിക്ക് സ്വന്തം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ജീവനുതുല്യം സ്നേഹിച്ചിരുന്ന മേഴ്സിഡസ് ബെന്‍സ്
ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു. വില 1.81 കോടി
വൈദ്യുത വാഹനങ്ങളുടെ തകരാറുള്ള എല്ലാ ബാച്ചുകളും തിരിച്ചു വിളിക്കാന്‍ നിതിന്‍ ഗഡ്ക്കരിയുടെ നിര്‍ദ്ദേശം
കാര്‍ വിപണിയില്‍ ടാറ്റ അതികായന്; വിദേശ നിര്‍മാതാക്കള്‍ക്കും ഇന്ത്യയില്‍ പിടിച്ചു നില്‍ക്കാനാകുന്നില്ല; കളം ഒഴിയല്‍ പ്രഖ്യാപിച്ച് ജാപ്പനീസ് കമ്പനി
കാത്തിരിപ്പിന് വിരാമം; വില 39 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ 2022 ഗോള്‍ഡ് വിങ് ടൂര്‍ അവതരിപ്പിച്ച് ഹോണ്ട; ബുക്കിങ് തുടങ്ങി
വില 15 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ ടൊയോട്ടയും മാരുതിയും ഒന്നിക്കുന്നു;ട്രെന്‍ഡി ക്ലാസിക്ക് മിഡ് സൈസ് ഇലക്ട്രിക് എസ്യുവി നിര്‍മ്മാണത്തില്‍