×
login
ആറു വര്‍ഷത്തെ വാറന്റി പാക്കേജ്; കിടിലന്‍ ഓഫറുമായി സിബി350ആര്‍എസിന്റെ വിതരണം ആരംഭിച്ചു; വിലയിലും ഞെട്ടിച്ച് ഹോണ്ട

സിബി350ആര്‍എസ് ഹോണ്ടയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ബിഗ് വിങ്ങ് ഷോറൂമുകളിലും ലഭ്യമാണ്.റേഡിയന്റ് റെഡ് മെറ്റാലിക്കിന് ഗുരുഗ്രാമില്‍ എക്‌സ്-ഷോറൂം വില 1.96 ലക്ഷം രൂപയും മഞ്ഞ പേള്‍ സ്‌പോട്ടോടെയുള്ള ബ്ലാക്കിന് 1.98 ലക്ഷം രൂപയുമാണ് വില.

കൊച്ചി: ഹോണ്ടയുടെ പുതിയ സിബി350ആര്‍എസിന്റെ വിതരണം ആരംഭിച്ചു. ആഗോള തലത്തില്‍ ഫെബ്രുവരി 16ന് അവതരിപ്പിച്ച ഇടത്തരം വിഭാഗത്തിലെ സിബി350ആര്‍എസ് ലോകത്തിനായി ഇന്ത്യയില്‍ നിര്‍മിച്ചതാണ്. സിബി ബ്രാന്‍ഡിന്റെ യഥാര്‍ത്ഥ്യ പാരമ്പര്യം പ്രദര്‍ശിപ്പിക്കുന്ന സിബി350ആര്‍എസ് അത്യാധുനിക നഗര ശൈലിയുമായി പൊരുത്തപ്പെടുന്നതും ആകര്‍ഷകവുമായ രൂപകല്‍പ്പനയില്‍ നിര്‍മിച്ചതുമാണ്.

സിബി350ആര്‍എസിന് രാജ്യത്തെ യുവ ആരാധകരില്‍ നിന്ന് ലഭിച്ച മികച്ച പ്രതികരണം തങ്ങളെ ആവേശ ഭരിതരാക്കുന്നുവെന്നും റോഡ് സെയിലിങ് (ആര്‍എസ്) എന്ന ആശയത്തില്‍ നിര്‍മിച്ച ഈ മോട്ടോര്‍സൈക്കിള്‍ റോഡില്‍ സുഖമമായ പ്രകടന മികവ് നല്‍കുന്നുവെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ആഹാളാദം പകര്‍ന്നു കൊണ്ട് ആറു വര്‍ഷത്തെ വാറന്റി പാക്കേജും സിബി350ആര്‍എസിന് ഹോണ്ട നല്‍കുന്നുണ്ട്. സിബി350ആര്‍എസ് ഹോണ്ടയുടെ എല്ലാ ഡീലര്‍ഷിപ്പുകളിലും ബിഗ് വിങ്ങ് ഷോറൂമുകളിലും ലഭ്യമാണ്.റേഡിയന്റ് റെഡ് മെറ്റാലിക്കിന് ഗുരുഗ്രാമില്‍ എക്‌സ്-ഷോറൂം വില 1.96 ലക്ഷം രൂപയും മഞ്ഞ പേള്‍ സ്‌പോട്ടോടെയുള്ള ബ്ലാക്കിന് 1.98 ലക്ഷം രൂപയുമാണ് വില.

  comment

  LATEST NEWS


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും


  ധ്യാന്‍ശ്രീനിവാസന്‍ നായകനാകുന്ന 'ജോയി ഫുള്‍ എന്‍ജോയ്'; ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.