×
login
പുതിയ ഫീച്ചറുകളുമായി ഇ-സ്‌കൂട്ടര്‍; ചൈനീസ് ഇ- വാഹനവിപണിയില്‍ യുഗോയുമായി ഹോണ്ട

റെഗുലര്‍, ലോസ്പീഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്‌കൂട്ടര്‍ വിപണിയിലെത്തുന്നത്. 48വോള്‍ട്ട് 30എഎച്ച് ലിഥിയം അയണ്‍ നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കാണ് ഹോണ്ട യുഗോയുടെ ശക്തി. റെഗുലര്‍ മോഡലില്‍ 1.2kW ഹബ് മോട്ടോറും ലോസ്പീഡ് വേരിയന്റിന് ശക്തി കുറഞ്ഞ 800W മോട്ടോര്‍ ലഭിക്കുന്നു.

ലോകത്ത് ദിനംപ്രതി കുതിക്കുന്ന ഇ- വാഹനവിപണിലേയ്ക്ക് കാലെടുത്തു വച്ചിരിക്കുകയാണ് ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സ്. ചൈനയില്‍ ആണ് ഹോണ്ട ഇലക്ട്രിക് ടൂ വീലര്‍ സെഗ്മെന്റില്‍ ഇറങ്ങിയിരിക്കുന്നത്. ഹോണ്ടയുടെ ചൈനീസ് വിഭാഗമായ വുയാങ് ഹോണ്ട യുഗോ എന്ന പേരില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ കമ്പനി അവതരിപ്പിച്ചതായി ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

റെഗുലര്‍, ലോസ്പീഡ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് സ്‌കൂട്ടര്‍ വിപണിയിലെത്തുന്നത്. 48വോള്‍ട്ട് 30എഎച്ച് ലിഥിയം അയണ്‍ നീക്കം ചെയ്യാവുന്ന ബാറ്ററി പായ്ക്കാണ് ഹോണ്ട യുഗോയുടെ ശക്തി. റെഗുലര്‍ മോഡലില്‍ 1.2kW ഹബ് മോട്ടോറും ലോസ്പീഡ് വേരിയന്റിന് ശക്തി കുറഞ്ഞ 800W മോട്ടോര്‍ ലഭിക്കുന്നു.

കരുത്ത് കൂടിയ പതിപ്പ് പരമാവധി 65 കിലോമീറ്റര്‍ റേഞ്ചാണ് നല്‍കുന്നത്. അതേസമയം യുഗോയുടെ ലോസ്പീഡ് വേരിയന്റ് 130 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യും. പരമാവധി 53 കിലോമീറ്റര്‍ വേഗത വാഗ്ദാനം ചെയ്യുന്ന റെഗുലര്‍ വേരിയന്റിന് 26 ലിറ്റര്‍ ആണ് അണ്ടര്‍ സീറ്റ് സംഭരണ ശേഷി. പൂര്‍ണഎല്‍ഇഡി ലൈറ്റിംഗ്, യൂട്ടിലിറ്റി ഗ്ലൗവ് ബോക്‌സ്, ആന്റിതെഫ്റ്റ് അലാറം, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിവയാണ് ഈ വാഹനത്തെ വേറിട്ടതാക്കുന്നു.  

വേഗത, റേഞ്ച്, ബാറ്ററി നില, റൈഡിംഗ് മോഡ് തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ നല്‍കുന്ന ഒരു എല്‍സിഡി ഇന്‍സ്ട്രുമെന്റ് കണ്‍സോളും സ്!കൂട്ടറില്‍ ഉണ്ട്. 12 ഇഞ്ച് ഫ്രണ്ട്, 10 ഇഞ്ച് റിയര്‍ അലോയ് വീലുകളിലാണ് സ്‌കൂട്ടര്‍ ഒരുങ്ങിയിരിക്കുന്നത്. യുഗോ ലോസ്പീഡ് ഏകദേശം 91,700 രൂപയാണ് വില എന്നാല്‍, റെഗുലര്‍ പതിപ്പിന് ഏകദേശം 86,000 രൂപയെ ആകുകയൊള്ളു. ആതേസമയം ഇ-സ്‌കൂട്ടര്‍ സമീപഭാവിയില്‍ ഭാരതത്തിലെ വിപണിയിലേക്ക് എത്തുമോ എന്നകാര്യം വ്യക്തമല്ല.

  comment

  LATEST NEWS


  കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


  'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


  അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


  ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


  തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും


  ധ്യാന്‍ശ്രീനിവാസന്‍ നായകനാകുന്ന 'ജോയി ഫുള്‍ എന്‍ജോയ്'; ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.